> TR 59(C) - New Common Bill Form for Non Salary Claims | :

TR 59(C) - New Common Bill Form for Non Salary Claims

ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട് അക്കൗണ്ടന്‍റ് ജനറലിന്‍റെ അനുമതിയോട് കൂടി  TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്‍പന ചെയ്യുകയും GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ് മാസം മുതല്‍ പ്രസ്തുത ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് GO(P) No.306/2014 Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A)  എന്ന ബില്ലിനെ TR 59(C) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇനി മുതല്‍ ശമ്പളേതര ബില്ലുകള്‍ക്ക് ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുള്ളൂ. നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer), TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical Re- imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Traveling Allowance  തുടങ്ങി പല കാര്യങ്ങള്‍ക്കും ഇനി ഈ ബില്ലാണ് ഉപയോഗിക്കേണ്ടത്. 


Form TR 59(C) ജനറേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ ഒരു എക്സല്‍ സോഫ്റ്റ്‍വെയര്‍ തയ്യാറായിട്ടുണ്ട്. കുറഞ്ഞ നേരം കൊണ്ട് കൃത്യമായ TR 59(C) എന്ന ബില്ല് തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമെങ്കില്‍ ബില്ലിന്‍റെ ബ്ലാങ്ക് കോപ്പികളും യഥേഷ്ടം പ്രിന്‍റടുക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‍വെയറിലുണ്ട്.
Downloads
TR 59 C Software
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder