അന്‍പതിലധികം കുട്ടികളുള്ള സ്പെഷല്‍ സ്കൂളുകളെ അടുത്ത വര്‍ഷം എയ്ഡഡ് പദവിയിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നു സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ സേക്രഡ് സംഘടിപ്പിച്ച സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ. എം. കെ. ജയരാജ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് അവലോകനയോഗം ഉടന്‍ നടത്തും. 100 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കും. ഇത്തരം കുട്ടികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഔദാര്യമല്ല. അവരുടെ അവകാശമാണ്. പ്ളസ്ടു വരെയുള്ള വിദ്യാഭ്യാസം സൌജന്യമായ നാട്ടില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു മാത്രം അതു ലഭിക്കാതിരിക്കുന്നത് അനീതിയാണ്. സര്‍ക്കാര്‍ നടപടികള്‍ ഇത്രകാലം വൈകി എന്നതില്‍ കുറ്റബോധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2004ല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇതിനു വേണ്ടി ശ്രമം നടത്തിയെങ്കിലും നടപ്പാക്കാനായില്ല. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സേവനം അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.