> How to Update leave Account, Leave History | :

How to Update leave Account, Leave History

 
 സ്പാർക്കിൽ പലർക്കും ലീവ് അക്കൗണ്ട് അപ്‌ഡേഷൻ  നടത്തുന്നതിന് ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട് .ഒരു തവണ തെറ്റായി  എന്റർ ചെയ്യതാൽ ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഇല്ല എന്ന് ഉള്ളതാണ് ഒരു പ്രധാന കാരണം  .സർക്കാർ ജീവനക്കാര്ക്ക് അനുവദനീയമായ  ഒരു പാട് തരം ലീവുകൾ ലീവുകൾ ഉണ്ടെന്നു നമുക്ക് അറിയാം .പക്ഷെ ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നത് രണ്ടു തരം ലീവുകൾ ആണ് . അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകുന്നത് നമ്മുടെ ഡ്യൂട്ടി കണക്കാക്കിയാണ് .ലീവ് അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യണ്ട രണ്ടു തരം ലീവ് എന്താണ് എന്ന് നോക്കാം .1,  Earned leave അഥവാ ആർജ്ജിതാവധി,2,  Half Pay Leave അഥവാ അർധവേതനാവധി -ഇതിൽ Half Pay Leave നു ഒരു അക്കൗണ്ട് മാത്രമാണ് സൂക്ഷിക്കുന്നത് എങ്കിലും ഈ പേരിൽ തന്നെ ഉണ്ട് 'അര" ലീവ് എന്ന് .പകുതി ശമ്പളത്തോടു കുടി ഉള്ള ലീവ് .നമുക്ക് ഇതിനെ ഫുൾ ലീവ് ആക്കി മാറ്റാം.അങ്ങനെ എടുക്കുന്ന ലീവ് ആണ് Commuted Leave അഥവാ പരിവർത്തിതാവധി.ഗസ്റ്റെഡ് ജീവനക്കാരുടെ കാര്യത്തിൽ എ ജി യാണ് ലീവ് അക്കൗണ്ട് സൂഷിക്കുന്നതും സ്പാർക്കിൽ അവ അപ്ഡേറ്റ് ചെയ്യുന്നതും. .   

 GO (P ) No 3 / 2016 fin dated 13 / 01 / 2016  പ്രകാരം ഗസ്റ്റെഡ്  ഓഫീസർ മാർക്ക് 21 days വരെ ലീവ് എടുത്താൽ എ ജി യുടെ സ്ലിപ് ഇല്ലാതെ തന്നെ സാലറി പ്രോസസ്സ് ചെയാം എന്ന് ഉത്തവായിട്ടുണ്ട്.ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയുക . പക്ഷെ എ ജി യുടെ സ്ലിപ് ആവശ്യം ഇല്ലാത്തതിനാൽ പലരും ലീവ് എൻട്രി നടത്താതെ ആണ് സാലറി പ്രോസസ്സ് ചെയുന്നത് .അങ്ങനെ ഒരു കാരണവശാലും ചെയ്യാൻ ശ്രമിക്കരുത് .കാരണം ഈ സാലറി മാറിട്ടുണ്ടാകും .പിന്നീട്  സ്ലിപ് എ ജി അപ്ഡേറ്റ് ചെയുമ്പോൾ അടുത്ത മാസത്തെ  സാലറി പ്രോസസ്സ് ചെയ്യാൻ പറ്റാത്തകയും ചെയ്യും.എ ജി  സ്ലിപ് വാലിഡേറ്റ് ചെയിതിട്ടില്ല എന്നായിരിക്കും മെസ്സേജ് .ലീവ് അപ്ഡേറ്റ് ചെയ്‍തത് കൊണ്ടാണ് അങ്ങനെ വരുന്നത് .

ലീവുകളെ കുറിച്ച്  ഒരു ചെറിയ നോട്ട്
  • Earned Leave അഥവാ ആർജ്ജിതാവധി:സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ  ഈ അവധി ലഭിക്കുന്നു.രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ  ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി  11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി earned ലീവുകൾ 180 ആണ്.  സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ പാടുള്ളൂ..  എന്നാൽ വിരമിക്കുന്നതിനു മുന്നോടിയായി ലീവ് എടുക്കുമ്പോൾ ഇത് പരാമാവധി 300 വരെ ആകാം.ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം  പരമാവധി 30 ഏൺഡ് ലീവ്  സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്.പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും
     
  • Half Pay Leave അഥവാ അർധവേതനാവധി: ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച  വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല.  പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ  എന്നർത്ഥം..
     
    പ്രസവാവധി,   ഉൾപ്പെടെയുള്ള  എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.   എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ  വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം  ( LWA as per KSR aapendix 12 A,  12B,  and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല.   സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ half pay leave എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന half pay ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല.  അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണേലും തുടർച്ചയായി എടുക്കാം.
     
  • രണ്ട്  ഹാഫ് പേ ലീവുകൾ  commute ചെയ്ത്  ഒരു ഫുൾപേ ലീവ് ആക്കി  എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.
Earned leave അഥവാ ആർജ്ജിതാവധി  സറണ്ടർ ചെയ്യണമെങ്കിലും ,Half Pay Leave അഥവാ അർധവേതനാവധി എന്നിവ ക്ലെയിം ചെയ്യണമെങ്കിൽ ക്രെഡിറ്റിൽ ലീവ് ഉണ്ടെങ്കിൽ മാത്രമേ  പറ്റു.നമ്മൾ സർവീസ് ബുക്കിൽ ലീവ് അക്കൗണ്ട് പേജിൽ   കറക്റ്റ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്‌.
 
സ്പര്‍ക്കില്‍ ചെയ്യാന്‍ Service Matters -Leave Coff/OD Processing -Leave Accountഇവിടെ ഈ പേജിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .താഴെ കാണുന്ന രീതിയിൽ കുറെ ഓപ്ഷൻ കാണാം അത് ഫിൽ ചെയ്യണം .എങ്ങനെ എന്ന് നോക്കാം..ഗെസ്റ്റെഡ് ഓഫീസർ മാരുടെ ലീവ് അക്കൗണ്ട് AG ആണ് അപ്ഡേറ്റ് ചെയുന്നത് .)
Department സെലക്ട് ചെയുക 
Office           സെലക്ട് ചെയുക 
Employee          സെലക്ട് ചെയുക
ഈ മുന്ന് ഓപ്ഷനുകളുടെ താഴെ ആയി 
Select Leave Type   EL           HPL  എന്നും കാണാം . ഇതിൽ  ഏതു ലീവ് ആണ് നമ്മൾ സർവീസ് ബുക്കുമായി ലീവ് അപ്ഡേറ്റ് ചെയ്യാൻ പോകുന്നത് എന്നുള്ളത് ഓപ്ഷനുകളോട് ചേർന്ന് കാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്ക് ചെയുക .ആ ഓപ്ഷൻ സെലക്ട് ആകും..വലതു സൈഡിൽ ആയി നാലു ഓപ്ഷൻ കുടി കാണാം .അത് കുടി നമുക്ക് ഒന്ന് പരിചയപ്പെടാം 

  1. Enter Opening Balance ഈ ഓപ്ഷൻ  കൊണ്ട്  ഉദേശിക്കുന്നത് കുറെ ഏറെ നാൾ സർവീസ് ഉള്ള ഒരാൾക്ക് നാൾ ഇതുവരെ സ്പാർക്കിൽ  ലീവ് അക്കൗണ്ട് അപ്ഡേറ്റ് അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞു എടുക്കാം .അപ്പോൾ താഴെ ആയി ഇങനെ ഒരു ഓപ്ഷൻ വരുന്നത് കാണാം .


അവിടെ As on date,No. of days എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം ശ്രദ്ധിക്കുക നമ്മൾ ഇവിടെ കൊടുക്കാൻ പോകുന്നത് സർവീസ് ബുക്കിലെ ക്ലോസിങ് ബാലൻസ് ആണ് ഓപ്പണിങ് ബാലൻസ് ആയി എന്റർ ചെയുന്നത് . സർവീസ് ബുക്ക് നോക്കി As on date ,No. of days എന്നിവ കൊടുത്തു GO ഓപ്ഷൻ ക്ലിക്ക് ചെയുക .No. of days  എന്ന കോളത്തിൽ ഭിന്നസംഖ്യ  (fraction ) ദശാംശ സംഖ്യആയി മാറ്റി    (decimal)  എന്റർ ചെയാം (ഉദാ:-ക്രെഡിറ്റിൽ 

ആണ് എങ്കിൽ No. of days  എന്ന കോളത്തിൽ 50.90 എന്ന് കൊടുക്കുക .ഇങ്ങനെ കിട്ടാനായി Divide numerator by denominator എന്ന equation ഉപയോഗിച്ചാൽ മതി
 
ഇനി Go ഓപ്ഷൻ ക്ലിക്ക് ചെയുക 

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും .പക്ഷെ അവിടെ ലീവ് ഡീറ്റെയിൽസ് കാണണം എങ്കിൽ സ്പാർക്കിൽ എല്ലാ ലീവ് എൻട്രികളും നടത്തിയിരിക്കണം .മിക്കവാറും ആരും നടത്താറില്ല .half pay leave ,leave without allowance എന്നിവക്ക് മാത്രം ആണ് എൻട്രി നടത്തുന്നത് .മറ്റുള്ള ലീവുകൾക്ക് സാലറി കുറയില്ലല്ലോ .അതുകൊണ്ടു ആരും കൊടുക്കാറില്ല എന്നതാണ് സത്യം .ലീവ് എൻട്രി എല്ലാം കറക്റ്റ് ആണെകിൽ മുകളിൽ as on date ൽ കൊടുത്ത ലീവിന്റെ എണ്ണവും സ്പാര്ക് Calculated Leave balanceചെയിത ലീവും സെയിം ആയിരിക്കും .താഴെ കൺഫേം ബട്ടൺ ക്ലിക്ക് ചെയുക .ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം 
 2 .Enter Opening Balance on Subsequent Date :-  ഒരു അക്കൗണ്ട് അപ്ഡേറ്റ് ചെയിതു കഴിഞ്ഞാൽ അത് തെറ്റി കഴിഞ്ഞാൽ അത് ഡിലീറ്റ്  ചെയ്യാനോ എഡിറ്റ് ചെയ്യാനോ സ്പാർക്കിൽ ഓപ്ഷൻ ഇല്ല ,പിന്നെ ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ ഇതാണ് .ഇതിൽ ചെയ്യ്താലും നേരത്തെ ഉള്ള എൻട്രി അവിടെ കാണും .പക്ഷെ അത് കണക്കു കൂട്ടില്ല .അത് എങ്ങനെ ചെയാം എന്ന് നോക്കാം. 
Enter Opening Balance on Subsequent Date  ചേർന്ന് കാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്ക് ചെയുക അപ്പോൾ താഴെ ആയി ഇങ്ങനെ ഒരു വിൻഡോ വരും 

Reason for entering subsequent date :- മാറ്റം വരുത്താനുള്ള കാരണം എന്റർ ചെയുക (ഉദാ :-എഡിറ്റ് എന്നോ മറ്റോ കൊടുക്കുക )As on date ,No. of days എന്നിവ കൊടുത്തു GO ഓപ്ഷൻ ക്ലിക്ക് ചെയുക .

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക
ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ഇതാണ് രണ്ടാമത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് .ഇനി അടുത്തതുതായി  

3 .Credit leave based on previous balance.  കറക്റ്റ് ആയി സ്പാർക്കിൽ ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നവർ ആണെകിൽ ലീവ് അക്കൗണ്ട് സ്പാർക്ക് തന്നെ തുടർന്ന് അപ്ഡേറ്റ് ചെയ്യും .അതിനായി ഈ ഓപ്ഷനിൽ as on date പറഞ്ഞു Go  നല്‍കുക
ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക 

ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ഇതാണ് മൂന്നാമത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് .ഇനി അടുത്തതുതായി  
4 . Re-workout leave based on date of Joining in Govt. .ഈ ഓപ്ഷൻ പുതുതായി സർവിസ് കയറിട്ടുള്ള ജീവനക്കാർക്കാണ്   ഉപകരിക്കുക .എല്ലാ ഡീറ്റൈൽസും യഥാസമയം സ്പാർക്കിൽ എൻട്രി നടത്തിയിട്ടുള്ളവർക് ആണ് ഇത് പ്രയോജന പെടുക . as on date മാത്രം നൽകിയാൽ സ്പാർക്ക് തന്നെ ജോയിൻ ചെയ്ത് തീയതി വച്ച് calculate ചെയിതു തരും .ഇതിനായി ഈ ഓപ്ഷൻ സെലക്ട് ചെയുക 
as on date പറഞ്ഞു Go  നല്‍കുക 

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക

ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ലീവ് അക്കൗണ്ട് അപ്ഡേറ്റ് ആയി കഴിഞ്ഞാൽ നമ്മുക്ക് Earned leave അഥവാ ആർജ്ജിതാവധി Half Pay Leave അഥവാ അർധവേതനാവധി എടുക്കുകയോ സറണ്ടർ ചെയ്യുകയോ ചെയാം ,അതുപോലെ Half Pay Leave അഥവാ അർധവേതനാവധി ആയി  എടുക്കുകയോ  Commuted Leave അഥവാ പരിവർത്തിതാവധി .ആയി  എടുക്കുകയോ ചെയാം .മുകളിൽ പറഞ്ഞ എന്ത് ലീവ് എടുക്കണം എങ്കിലും ക്രെഡിറ്റിൽ ലീവ് ഉണ്ടായിരിക്കണം .അത് പോലെ സ്പാർക്കിൽ അപ്ഡേഷനും ഉണ്ടായിരിക്കണം.

2 comments:

KV said...

thanks,very useful post sir

Unknown said...

Very helpful

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder