> SAMANWAYA -DATA ENTRY | :

SAMANWAYA -DATA ENTRY

സമന്വയയുടെ നിയമനാംഗീകാര മൊഡ്യൂളില്‍ ഒരു പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.നിയമനാംഗീകാര ഫയല്‍ എടുത്താല്‍ മുകളില്‍ ഫിസ്കേഷന്‍ എന്ന ഒരു ബട്ടണ്‍ വന്നിട്ടുണ്ട്.അതില്‍ ക്ലിക്ക് ചെയ്താല്‍ ഈ വര്‍ഷം തസ്തിക നിര്‍ണ്ണയം ഉത്തരവായാല്‍ ആ ഉത്തരവിനനുസരിച്ച് അനുവദിച്ച തസ്തികകളുടെയും പോസ്റ്റുകളുടേയും വിവരങ്ങള്‍ കാണാം.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോര്‍ട്ടലാണ് ഇതിനു സഹായമാവുന്നത്
'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും.  അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും 'സമന്വയ'യിൽ സംവിധാനമുണ്ട്.  ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക്  കൂടുതൽ സമയം അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നീക്കിവെക്കാം.
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത 'സമ്പൂർണ' സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് നിലവിൽ 14593 സ്‌കൂളുകളുടേയും നാൽപത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്.  സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിന്റെ നൂറുകണക്കിനു പേജുകൾ വരുന്ന പ്രിന്റൗട്ട് ഉപയോഗിച്ച് മാന്വൽ രൂപത്തിലാണ് നിലവിൽ സങ്കീർണമായ 'തസ്തിക നിർണയം' നടത്തുന്നത്.  എന്നാൽ ഈ വർഷം മുതൽ സമ്പൂർണയിലെ വിവരങ്ങൾ ഉപയോഗിച്ച് സമന്വയ വഴി ഓൺലൈനായിത്തന്നെ ഇത് നടത്താൻ കഴിയും. അധികമായുണ്ടാകുന്നതും കുറയുന്നതുമായ തസ്തികകൾ, അധ്യാപക ബാങ്കിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ഇതെല്ലാം ഇനി 'സമന്വയ'യിലൂടെ വളരെയെളുപ്പത്തിൽ നടക്കും.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍
Downloads
SAMANWAYA - Staff Fixation 2019-20 -Order Date -12.07.2019
Samanwaya Revised Order -Data Entry Last Date July-5
സമന്വയ സോഫ്റ്റ്‌വെയർ-തസ്തിക നിര്‍ണ്ണയം മാര്‍ഗനിര്‍ദേശങ്ങള്‍ 2019-20
സമന്വയ സോഫ്റ്റ്‌വെയർ നിയമനംഗീകാര പ്രൊപ്പോസലുകൾ സമർപ്പിക്കുന്നതിന് 29 .06 .2019 സമയം അനുവദിച്ചുത്തവാകുന്നു
നിയമന പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് Dtd 18-06-2019
തസ്തിക നിർണയം 2019 -20 " സമന്വയ " സോഫ്റ്റ്‌വെയർ പരിശീലനം സംബന്ധിച്ച്.
Samanwaya User Guide
Samanwaya Portal
Samawaya User Guide for Educational Officers
What is Samanwaya
Samawaya User Guide for Managers
User ID & Password Supply -Instructions
Samawaya Nodal Officers List

 Samanwaya-Staff list-Latest Updation
സമന്വയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നം സമന്വയ ഉപയോഗിക്കാത്ത സ്കൂളുകളില്‍ നിന്നും സമന്വയ ഉപയോഗിക്കുന്ന സ്കൂളുകളിലേക്ക് സ്ഥലം മാറ്റം കിട്ടിയ അദ്ധ്യാപകരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. ഇതിന് പരിഹാരമായിട്ടുണ്ട്.സ്റ്റാഫ് ലിസ്റ്റില്‍ പുതിയ ഒരു ഓപ്ഷന്‍ വന്നിട്ടുണ്ട്.മുകളിലെ ടാബില്‍ Add Sampoorna Staff Using PEN എന്നതാണ് ഓപ്ഷന്‍.ഇതില്‍ ക്ലിക്ക് ചെയ്യുക
അപ്പേള്‍ പെന്‍ ENTER ചെയ്യാനുള്ള ബോക്സ് വരും.
അവിടെ സ്കൂളിലേക്ക് വരേണ്ട സ്റ്റാഫിന്റെ പെന്‍ നമ്പര്‍ അടിക്കുക.സെര്‍ച്ച് ചെയ്യുക.ആഡ് ചെയ്യുക.എഡിറ്റ് ചെയ്ത് ലിസ്റ്റ് കണ്‍ഫേം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.


എന്താണ് സമന്വയയിലെ സീനിയോറിറ്റി നമ്പർ
കാറ്റഗറി വൈസ് സീനിയോറിറ്റി നമ്പർ എന്നാണ് ആ ഫീൽഡിന് പേര്. നാം സാധാരണ ആയി സ്റ്റാഫ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രധാനാധ്യാപകന് ക്രമ നമ്പർ ഒന്ന് എന്ന് കൊടുക്കുന്നു. അടുത്തത് യു.പി.സ്കൂളാണെങ്കിൽ സീനിയർ യു.പി.എസ്.ടിയുടെ പേരെഴുതുന്നു. ഇത്‌പോലെ സമന്വയയിൽ ഈ അദ്ധ്യാപികയുടെ കാറ്റഗറി വൈസ് സീനിയോറിട്ടി നമ്പർ 1 ആണ് കാരണം യു പി എസ്.ടി.യിൽ ആ അദ്ധ്യാപികയാണ് സീനിയർ . അടുത്ത സീനിയർ ന് റാങ്ക് 2. ഇതേ പ്രകാരം ഹൈസ്കൂൾ ആണെങ്കിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസിൽ ഏറ്റവും സീനിയറിന് റാങ്ക് 1 . അങ്ങനെ അടുത്തയാൾക്ക് 2. ഫിസിക്കൽ സയൻസ് കഴിഞ്ഞാൽ അടുത്ത കാറ്റഗറി . നാച്ചുറൽ സയൻസ് .അതിൽ ഏറ്റവും സീനിയറിന് റാങ്ക് 1. അടുത്തയാൾക്ക് 2.
ഇനി ഇതെല്ലാം ഓഫീസിൽ എഡിറ്റബിൾ ആണ്. മാത്രമല്ല, എന്തിനാണ് സീനിയോറിട്ടി ലിസ്റ്റ് . തസ്തിക നഷ്ടപ്പെടുന്നതു പോലെയുള്ള സമയങ്ങളിൽ ആരെ ബാധിക്കും എന്നറിയാനാണ്. സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ ക്ലാർക്കായുള്ള മുൻ സേവന വിവരങ്ങൾ ആവശ്യമില്ല. അതേ പോലെ ഇടക്കിടക്ക് എടുത്ത LWA , ഗ്രേഡുകൾ ഒന്നും വേർതിരിച്ച് വെവ്വേറെ കാണിക്കേണ്ടതില്ല. സീനിയോറിട്ടി അറിയാനുള്ള അടിസ്ഥാന വിവരം അതു മാത്രമേ വേണ്ടൂ
 ഉദാഹരണം
 ഒരു സ്കൂളിൽ 1 HM ,
3 HSAMal, 3 HSA Maths,
2 HSA PS, 2 HSA SS,
2 HSA Eng, 1 HSA Hin , 6 UPSA, 8 LPSA തസ്തികകളുണ്ട് എന്നും അത്രയും അദ്ധ്യാപകർ ജോലി ചെയ്യുന്നു എന്ന് കണക്കാക്കുക. സമന്വയിൽ  കാറ്റഗറി തിരിച്ചുള്ള സീനിയോരിറ്റി ആണ് ചേർക്കേണ്ടത്.
 HSA Mal 1, 2, 3
HSA Math 1, 2, 3
HSA PS  1, 2
HSA SS 1, 2
HSA Eng 1, 2
HSA Hin 1
UPSA 1, 2, 3, 4, 5, 6
LPSA 1, 2, 3, 4, 5, 6, 7, 8
ഒരോ കാറ്റഗറിയിലും താങ്കളുടെ സ്കൂളിൽ ജോലി ചെയ്യുന്നവരിൽ    കോർപ്പറേറ്റിൽ / മാനേജ്മെന്റിൽ / ഗവ. സ്കൂളാണെങ്കിൽ ജില്ലയിൽ ആദ്യം സേവനത്തിൽ പ്രവേശിച്ചയാൾ 1, അത് കഴിഞ്ഞുള്ളയാൾ 2 എന്ന ക്രമത്തിൽ വേണം രേഖപ്പെടുത്താൻ.

സമന്വയയിൽ പുതിയ അപ്ഡേഷനുകൾ
1.സമന്വയയിൽ ഇനി മുതൽ സമ്പൂർണ്ണയിൽ നിന്നും അതാത് സമയത്തെ ലൈവ് സിംക്രണൈസിങ്ങ് ഉണ്ടായിരിക്കുന്നതല്ല.ഇതുവരെയുള്ള സമ്പൂർണ്ണഡാറ്റ (കുട്ടികളുടെയും അദ്ധ്യാപകരുടെയും ) സമന്വയയിലേക്ക് കൊണ്ടുവന്നുിട്ടുണ്ട്.ഇനിമുതൽ സമ്പൂർണ്ണയിൽ നടത്തുന്ന അപ്ഡേഷൻ സമന്വയയിൽ വരുന്നതല്ല.മാറ്റങ്ങൾ സമന്വയയിൽതന്നെ വരുത്തി സേവ് ചെയ്യുക.

2.യു.ഐ.ഡി./ഇ.ഐ.ഡി എണ്ണത്തിൽ വത്യാസമുള്ള പക്ഷം പ്രധാനാദ്ധ്യാപകന് തന്നെ ഈ ഡാറ്റ (തസ്തിക നിർണ്ണയ അപേക്ഷയുടെ അവസാന ടാബിൽ (Strength Details) എഡിറ്റ് ചെയ്യാവുന്നതാണ്.എന്നാൽ ഓഫീസിൽ അപേക്ഷ ലഭിക്കുമ്പോൾ സമ്പൂർണ്ണ വിവരങ്ങൾ വെച്ച് ഈ പേജിലെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

3.സമന്വയ സൈറ്റ് ,പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലും കൈറ്റ് സൈറ്റിലും ലഭ്യമാണ്.

4.സ്റ്റാഫ് ലിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തസ്തികനിർണ്ണയ അപേക്ഷ സമർപ്പിക്കുന്ന തീയ്യതിയിലെ സ്റ്റാഫ് വിവരങ്ങളാണ്.സ്റ്റാഫ് ലിസ്റ്റ് എന്നതുകൊണ്ട് അദ്ധ്യാപകന്റെ സീനിയോറിറ്റി അറിയാൻ മാത്രമാണ്.മറ്റ് വകുപ്പുകളിലെ സേവന വിവരങ്ങൾ ചേർക്കേണ്ടതില്ല.അതു പോലെത്തന്നെ ഗ്രേഡ് തിരിച്ച് സേവനവിവരങ്ങൾ ചേർക്കേണ്ടതില്ല.

5.റിട്ടയർ/രാജി/മരണം/പിരിച്ചുവിട്ട  ജീവനക്കാരെയാണ് സ്റ്റാഫ് ലിസ്റ്റിൽനിന്ന് ഒഴിവാക്കേണ്ടത്.ദീർഘകാല ശൂന്യവേതനാവധിയിൽ പ്രവേശിച്ച ജീവനക്കാരെ ഒഴിവാക്കേണ്ടതില്ല.

6.മാനേജർമാരുടെ യൂസർ ഐ.ഡി.ഉടനെ നൽകണം.ഈ വിഷയത്തിലുള്ള പ്രശ്നങ്ങൾ ഉടനെ പരിഹരിക്കേണ്ടതാണ്.

7.മാനേജർമാർ ഓഫീസ് മാറി സമർപ്പിച്ച അപേക്ഷകൾ ഓഫീസർക്ക് ഇൻവാലിഡ് ആക്കി മാറ്റാൻ കഴിയും.(ഓപ്ഷൻ വരും).ഇങ്ങനെ തെറ്റായി സമർപ്പിച്ച മാനേജർമാരുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷ ശരിയായ ഓഫീസിലേക്ക് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിക്കേണ്ടതാണ്.

8.സ്കൂൾ മാപ്പിങ്ങ് മൂലം തെറ്റായി വന്ന അപേക്ഷകളുടെ വിവരം  ജില്ലാ നോഡൽ ഓഫീസർമാരെ അറിയിക്കേണ്ടതാണ്.അപേക്ഷാ ഐഡി,പേര്,സ്കൂൾ,ഏത് ഓഫീസിലേക്കാണ് ശരിയായി സമർപ്പിക്കേണ്ടത് എന്നീ വിവരങ്ങൾ ആണ് അറീയിക്കേണ്ടത്.

9.ഡൂപ്ലിക്കേറ്റ് അപേക്ഷകൾ അത് ആവർത്തിച്ചതാണെന്ന് ഉറപ്പാക്കി ഓഫീസർക്ക് ഇൻവാലിഡ് ആക്കി മാറ്റാൻ കഴിയും.(ഓപ്ഷൻ വരും).

10.സ്റ്റാഫ് എഡിറ്റിങ്ങിൽ ഇപ്പോൾ അപ്രൂവ്ഡ് ആണോ അല്ലയോ എന്നതിനുപുറമേ പ്രമോഷൻ പെൻഡിങ്ങ് ആയ (നിയമനാംഗീകാരമുള്ളതും എന്നാൽ പ്രമോഷൻ മാത്രം പെൻഡിങ്ങ് ആയതുമായ)വിവരങ്ങൾ കൂടി  ചേർക്കാൻ സൌകര്യമുണ്ടായിരിക്കും.(ഓപ്ഷൻ വരും)

11. സ്റ്റാഫ് ലിസ്റ്റിൽ എല്ലാ വിവരങ്ങളും അതാത് ഓഫീസിൽ എഡിറ്റ് ചെയ്യാവുന്നതാണ്.പ്രധാനാദ്ധ്യാപകൻ തെറ്റായി നൽകിയിട്ടുണ്ടെങ്കിലും പിന്നീട് അറിയിച്ചാൽ ഓഫീസിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

12.ഓഫീസുകളിലേക്ക് സ്ഥലംമാറിപ്പോയ കേസുകളിൽ ഈ വിവരം ചേർക്കുന്നതിന് സൌകര്യമുണ്ടായിരിക്കും.

13.അടച്ചുപൂട്ടിയ സ്കൂളുകളിൽനിന്ന് വന്ന കേസുകളിലും ഈ വിവരം ചേർക്കുന്നതിന് സൌകര്യമുണ്ടായിരിക്കും.

14.നിയമന അപേക്ഷയിലെ  State Permanent  എന്ന ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.Probationary ആകും.ഇതുവരെ State Permanent നൽകിയത് Probationary ആകും.

15. സമന്വയ സൈറ്റിൽ ഓഫീസ് ലോഗിൻ ചെയ്യുന്നതിൽ കുഴപ്പമില്ല.എന്നാൽ തസ്തിക നിർണ്ണയ അപേക്ഷ പ്രൊസസ് ചെയ്യുമ്പോൾ ഉത്തരവ് വേഗത്തിൽ ആക്കേണ്ടതില്ല.ഉത്തരവിന്റെ അവസാനഭാഗം പൂർത്തിയാക്കുന്നതേയുള്ളു.

16.സമന്വയ സൈറ്റ് ക്ലൌഡ് സർവ്വറിലേക്ക് മാറ്റിയിരിക്കയാണ്.അതിനാൽ ഡൊമൈൻ നെയിം അപ്ഡേഷൻ എല്ലാം ശരിയായി എല്ലാവർക്കും സൈറ്റ് കിട്ടുന്നതിന് 24 മണിക്കൂൂറെങ്കിലും ആകും.

05-07-2019 വരെ തസ്തിക നിർണ്ണയ അപേക്ഷ സമർപ്പിക്കാം.ലഭിക്കുന്ന മുറക്ക് നടപടിയെടുക്കാം.

17.നിയമനാംഗീകാരം മാനേജർമാരോട് സമര്ർപ്പിച്ചുകൊള്ളാൻ പറയുക.സമയം വൈകിയതുമൂലം (സൈറ്റിന്റെ പ്രവർത്തനം 3 ദിവസം ലഭിക്കാത്തതിനാൽ) പ്രശ്നമുണ്ടാകില്ല. സൈറ്റിന്റെ പ്രവർത്തനം 3 ദിവസം ലഭിക്കാത്തതിനാൽ മാത്രം വൈകിയ അപേക്ഷകുടെ കാര്യത്തിൽ പൊതു നിർദ്ദേശം വരും.

സമന്വയ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ സ്റ്റാഫ് ലിസ്റ്റുമായി ബന്ധപ്പെട്ടാണ് .
1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ഉത്തരം.
എന്താണ് സ്റ്റാഫ് ലിസ്റ്റ്. എന്തിനാണ് സ്റ്റാഫ് ലിസ്റ്റ് 
തസ്തിക നിർണയം നടത്തി തസ്തികകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ആരെയൊക്കെ ബാധിക്കും എന്ന് പരിശോധിക്കുന്നതിനാണ് സ്റ്റാഫ് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. അഥവാ തസ്തിക നഷ്ടപ്പെട്ടാൽ ഇപ്പോൾ എൻറർ ചെയ്ത വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ മാറ്റം (deployment, retrenchment, pooling etc) ചെയ്യില്ല. അതിന് മറ്റ് രേഖകൾ പരിശോധിക്കപ്പെടും.
തസ്തിക നിർണയ പ്രൊപോസൽ മുമ്പ് മാന്വൽ ആയി നൽകിയ അതേ പ്രാധാന്യമേ ഇവിടെയും ഉള്ളൂ.
നേരത്തെ പറഞ്ഞ പോലെ തസ്തിക നിർണയത്തിൽ എന്തെങ്കിലും വത്യാസം വന്നാൽ ആരെയൊക്കെ ബാധിക്കും എന്നത് പെട്ടെന്ന് നോക്കാനാണ് വിവരങ്ങൾ ഉപയോഗിക്കുക. സീനിയോറിട്ടി നമ്പർ നൽകണം എന്ന് ഉദ്ദേശിച്ചത് ഓരോ അദ്ധ്യാപകനും അതാത് തസ്തികയിലെ സ്റ്റാഫ് ലിസ്റ്റ് ക്രമം അതേ ക്രമത്തിൽ ഇവിടെയും ലഭിക്കാനാണ്.അതായത് സിസ്റ്റം ഉപയോഗിച്ച് എൻറർ ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീനിയോറിട്ടി കണക്കാക്കുന്നില്ല.
എയ്ഡഡ് സ്കൂളാണെങ്കിൽ ആ സ്കൂളിൽ ഇപ്പോഴത്തെ തസ്തികയിൽ ആദ്യം ജോലിയിൽ കയറിയ തീയ്യതിയാണ് സീനിയോറ്റ ട്ടിക്ക് കണക്കാക്കുന്നത്. ഇപ്പോൾ റെഗുലർ ആയിരിക്കാം. അന്ന് ഒരു ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരിക്കാം. അതിനാൽ ഇപ്പോൾ ജോലിയിൽ (റഗുലർ ആയുള്ളള ) പ്രവേശിച്ച തീയ്യതി Present service details ൽ നൽകിയാൽ മുൻ ലീവ് വാക്കൻസി സർവീസ് വിവരങ്ങൾ Previous service ൽ നൽകണം. സർക്കാർ സ്കൂളിലാണെങ്കിൽ ഈ ജില്ലയിൽ ഇപ്പോഴത്തെ പോസ്റ്റിൽ വന്ന തീയ്യതി മതി. ഇവിടെ ഒരു അദ്ധ്യാപകൻ പണ്ട് മറ്റൊരു ഡിപാർട്ട്മെൻ്റിൽ ക്ലർക്ക് ആയി ജോലി ചെയ്തിട്ടുണ്ട് എങ്കിൽ ആ വിവരം നമുക്കാവശ്യമില്ല. നമുക്ക് ഇത് തസ്തിക നിർണയത്തിന് വേണ്ടി മാത്രമാണ്. ഇവിടെ സീനിയോറിട്ടിയെ ബാധിക്കാത്ത അധിക വിവരങ്ങൾ ആവശ്യമില്ല. അതു കൊണ്ടു  Daily wages service ഉം Service ന് ഇടക്കെടുത്ത ലീവും ഒന്നും ചേർക്കേണ്ടതില്ല.
മറ്റൊരു പ്രധാന കാര്യം SPARK ൽ യു.പി.എസ്.എ എന്ന് പറഞ്ഞാൽ തന്നെ ഒരു അമ്പത് എണ്ണമുണ്ട്(Higher grade, Senior Grade,Sel.Grade,Pre revised,Old scale തുടങ്ങി.) എന്നാൽ തസ്തിക നിർണയത്തിന് UPSA എല്ലാം ഒന്നാണ്. അതിനാലാണ് Spark/Sampoorna Designation ഇവിടെ എടുക്കാത്തത്.
ഇനി മറ്റ് ചോദ്യങ്ങൾ
എന്താണ് 999?
സീനിയോറിട്ടി അസൈൻ ചെയ്യുക. ആദ്യ ആൾക്ക് 1 എന്ന് കൊടുത്തു സേവ് ചെയ്യുക.
അടുത്ത ആൾക്ക് 2 കൊടുക്കുക. ഇപ്പോൾ ആർക്കും സീനിയോറിട്ടി നൽകാത്തതിനാൽ NA/NIL ന് പകരം 999 ഉപയോഗിച്ചു എന്നേ ഉള്ളൂ. ക്രമപ്രകാരം നമ്പർ കൊടുത്ത് സേവ് ചെയ്യാം.
1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
SB ഇല്ലാത്തവരുടെ Spark ൽ നൽകിയതോ മുൻ Staff list ൽ നൽകിയതോ ആയ വിവരങ്ങൾ നൽകുക. അതേ ആവശ്യമുള്ളൂ.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
നേരത്തെ പറഞ്ഞു.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
വേണ്ട. ഇവിടെ ഗ്രേഡിനൊന്നും പ്രസക്തിയില്ല. സർക്കാർ സ്കൂൾ അദ്ധ്യാപകൻ്റെ എയ്ഡഡ് സർവ്വീസും വേണ്ട.
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
വേണ്ട. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ മാത്രം മതി.
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ആവാം Unapproved എന്ന വിഭാഗമുണ്ട്.ഇത് സെലക്റ്റ് ചെയ്താൽ PEN ചോദിക്കില്ല. ആവശ്യമെങ്കിൽ സ്റ്റാഫ് ലിസ്റ്റ് സംബന്ധിച്ച് സ്കൂളിൽ നിന്ന് അപ് ലോഡ് ചെയ്യുന്ന വിവരങ്ങൾ മറ്റ് ലഭ്യമായ രേഖകൾ വെച്ച് ഓഫീസിൽ എഡിറ്റു ചെയ്യാൻ കഴിയും..

തസ്തിക നിർണ്ണയം സമന്വയയിലൂടെ - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ആവശ്യമായ രേഖകൾ:
a) 6th WD Strength
b) എല്ലാ ജീവനക്കാരുടെയും സേവന പുസ്തകങ്ങൾ
c).pdf ഫയലായി സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്ത Plan & Fitness സർട്ടിഫിക്കറ്റുകൾ
d) UID / EID സംബന്ധിച്ച HM Declaration  .pdf ഫയൽ ആയി സ്കാൻ ചെയ്തത് (ആവശ്യമെങ്കിൽ)
2) വെബ് വിലാസം :- samanwaya.kite.kerala.gov.in
3) സമ്പൂർണ്ണ യൂസർ ഐഡിയും പാസ് വേർഡും അതാത് ഫീൽഡുകളിൽ ടൈപ്പ് ചെയ്തതിനു ശേഷം Login Using Sampoorna എന്നതിന് ഇടതു ഭാഗത്തുള്ള ചെറിയ കള്ളിയിൽ ടിക് മാർക്ക് നൽകി ലോഗിൻ ചെയ്യുക.
4) Sixth working day Strength എന്ന ടാബിൽ ക്ലിക്ക് ചെയ്ത് അവിടെ കാണിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച് Confirm ചെയ്യുക (തിരുത്തലുകൾ സാധ്യമല്ല).
5) Staff Statement Details എടുക്കുക. Sync from Sampoorna എന്ന ലിങ്കിൽ click ചെയ്താൽ ലഭിക്കുന്ന പട്ടികയിൽ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ DGE പരിപത്രത്തിലെ നിർദ്ദേശാനുസരണം update ചെയ്ത് save ചെയ്യുക. പുതിയ ജീവനക്കാരെ ചേർക്കാൻ Add staff ഓപ്ഷൻ ഉപയോഗിക്കുക.
*ഈ ഏരിയയിൽ പുതിയ updation പ്രകാരം നൽകിയിട്ടുള്ള Rank No എന്ന ഫീൽഡിൽ ഓരോ കറ്റഗറിയിലും ഉൾപ്പെടുന്ന ജീവനക്കാരുടെ Rank കൂടി തിട്ടപ്പെടുത്തി രേഖപ്പെടുത്തുക. പൂർത്തിയായ പട്ടിക Confirm ചെയ്യുക.
7) Plan and Fitness Details ൽ കെട്ടിടത്തിന്റെ പ്ലാനും, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും .pdf ഫയലുകളായി Save ചെയ്ത ശേഷം Confirm ചെയുക.
8) Readmission /strength details ൽ അവശ്യമായ തിരുത്തലുകൾ നടത്തി ആവശ്യമെങ്കിൽ HM Declaration പി.ഡി.എഫ് ഫയലായി അപ് ലോഡ് ചെയ്ത ശേഷം Confirm ചെയ്യുക.

9) മേൽ പറഞ്ഞ 4 കാര്യങ്ങളും കൃത്യമായി Confirm ചെയ്തു കഴിഞ്ഞാൽ Preview & forward ബട്ടൺ ലഭിക്കും. Preview പരിശോധിച്ച് കൃത്യത ഒരിക്കൽ കൂടി ഉറപ്പു വരുത്തുക. തിരുത്തൽ ആവശ്യമെങ്കിൽ മാത്രം Reset ചെയ്ത് ആവശ്യമായ തിരുത്തൽ വരുത്തുകയും മേൽ പറഞ്ഞ 4 കാര്യങ്ങളും ( തിരുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും) വീണ്ടും Confirm ചെയുക. submit ചെയ്യുക.
10) ചെറിയ / പ്രൈമറി സ്കൂളുകൾക്ക് 27/06/19 നും മറ്റുള്ളവർക്ക് 29/06/19 നും 5 മണി വരെയാണ് DGEസമയം അനുവദിച്ചിട്ടുള്ളത്.
പരമാവധി കൃത്യതയോടെ സമയ ക്ലിപ്തത പാലിച്ചുകൊണ്ട് തസ്തിക നിർണ്ണയ പ്രാപ്പോസലുകൾ സമർപ്പിക്കണം.
സംശങ്ങൾക്കും സഹായങ്ങൾക്കുമായി ലോഗിൻ പേജിൽ നൽകിയിട്ടുള്ള ജില്ലാതല നോഡൽ ഓഫീസർമാരുടെ മെബൈൽ നമ്പറുകളിൽ നേരിട്ടു ബന്ധപ്പെടാവുന്നതാണ് .

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder