> Onam - Bonus, Allowance , Advance Processing | :

Onam - Bonus, Allowance , Advance Processing

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2018 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി ,.കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .
Downloads
Festival allowance regarding-Circular Dtd 18/08/2018
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2017 -18 ലെ ബോണസ് -പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു-ഉത്തരവ്
AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS 
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2018 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു -ഉത്തരവ്
ഓണം പ്രമാണിച്ച് ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മുന്‍കൂറായി നല്കുന്നതിനുള്ള അനുമതി 
Onam Festival-allowance,Bonus,Advance Processing -Module
Onam Festival Advance Proceedings sample 
Contribution of Chief Minister Distress Relief Fund -Circular | സമ്മതപത്രം
Insert Deduction Type : CMDRF Now Available in Deduction Menu (Salary Matters - Changes in the Month - Present Salary) OR Insert Deduction to All Salary Matters - Changes in the Month - Deductions - Add Deduction to All - Recovery Item : CMDRF 
ദിവസ വേതന/കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഓണം പ്രമാണിച്ച് അർഹമായ ശമ്പളം മുൻകൂറായി വിതരണത്തിനു അനുമതി നല്‍കി -ഉത്തരവ്
സെപ്റ്റംബർ മാസ ശമ്പളം പ്രോസസ് ചെയ്യുമ്പോൾ ഡി.ഡി.ഒ മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus  Bonus Bill , Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ തയ്യാറാക്കാം. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
ഇതിൽ Festival Allowance Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ അലവന്‍സ്  calculate ചെയ്യാം.
താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള Festival Allowance പ്രോസസ്സ് ചെയ്യുന്നത് Accounts -Claim Entry എന്ന ഓപ്ഷന്‍ വഴിയാണ്-Help File Nature of Claim എന്നത് Festival Allowance for Temporary Employees (Festival Allowance Expenditure Head of Account of Daily Wages : Daily Wage Head of Account തന്നെയാണ്) Daily Wages Festival Allowance Amount Rs.1210/-
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type എന്നിവ സെലക്ട്‌ ചെയ്താല്‍ വലത് വശത്തെ വിന്‍ഡോ അപ്ഡേറ്റ് ആകും ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.15000/- പൂര്‍ണ്ണമായും പിന്‍വലിക്കാതെ Rs.10000/- Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള  തുകകള്‍ നല്‍കാം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.
പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ  പ്രിന്റ് ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder