> Flood relief fund Collection- Sampoorna Portal Management | :

Flood relief fund Collection- Sampoorna Portal Management

സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക സെപ്തംബര്‍ 12-ന് വൈകുന്നേരം 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. SBIയുടെ പോര്‍ട്ടലില്‍ (Help File) ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.(General Education Flood Relief Fund Remittance/Challan Generation)
സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (CBSE, ICSE, കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.  www.sampoorna.itschool.gov.in പോര്‍ട്ടലില്‍ ആണ് ഫണ്ടുശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി-ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള 'സമ്പൂര്‍ണ' ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്ററി-VHSE വിഭാഗങ്ങള്‍ എച്ച്.എസ്.ക്യാപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. CBSE/ICSE തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.
       പ്രളയ ബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന പ്രക്രിയ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കും. Circulars & User Manual -Downloads ല്‍ നല്‍കിയിരിക്കുന്നു.
1) ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ വഴി ശേഖരിച്ച്  അടച്ച തുകയുടെ വിശദാംശങ്ങൾ സമ്പൂർണയിൽ  സെപ്തംബര്‍ 12 ന് നൽകണം.
2) നിലവിൽ സമ്പുർണയിൽ ഉള്ള വിദ്യാലയങ്ങൾക്ക് പ്രവേശിച്ച് വിവരങ്ങൾ നൽകാം.
3) ഹയർ സെക്കൻററി VHSE വിദ്യാലയങ്ങൾ സമ്പുർണയിൽ സ്ക്കൂളിന്റെ hscap, vhscap ലോഗിൻ വിവരങ്ങൾ നൽകി പ്രവേശിക്കാവുന്നതാണ്.
4) CBSE ICSE വിദ്യാലയങ്ങൾക്ക് സമ്പൂർണ്ണയിൽ രജിസ്ട്രേഷൻ നടത്തി  വിവരങ്ങൾ ഒരുമിച്ച് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും 11, 12 തീയതികളില്‍ പ്രളയദുരിതാശ്വാസത്തിനായി വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകളാണ് ചുവടെ ലിങ്കുകളില്‍. HS, HSS, VHSE, Others എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആയി തയ്യാറാക്കിയ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Help File for HS Section
Click Here to Download the Help File for HSS Section
Click Here to Download the Help File for VHSE Section
Click Here to Download the Help File for Others
സെപ്റ്റംബർ 11, 12 തീയതികളിൽ വിദ്യാർത്ഥികളിൽ നിന്നും ഈ ആവശ്യത്തിലേക്ക് പിരിച്ചെടുക്കുന്ന  തുക സമ്പൂർണ online പോർട്ടൽ നൽകിയിരിക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ SBI ജഗതി ശാഖയിൽ ഈ ആവശ്യത്തിനായി തുറന്നിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Account No:37918513327 ,IFSC -SBIN0070568 ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വിവിധ circularകൾ ചുവടെ ലിങ്കുകളിൽ നിന്നും ലഭിക്കും .
Downloads
Fund Collection date extended to 12th September -Press release.
September 11 Flood Relief Collection from Students - Instruction to deposit in account- Directions
Flood relief fund Collection- Sampoorna Portal Management-User Manual
വിദ്യാർത്ഥികളിൽ നിന്നും 11.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്
1. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം
2 .പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത്
3 .പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർ
Flood relief fund Collection- Sampoorna Portal Management-Help File

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder