> Sixth Working Day Entry in Sampoorna Portal 2018-19 | :

Sixth Working Day Entry in Sampoorna Portal 2018-19

2018-19  അധ്യയന  വർഷത്തിലെ  വിദ്യാർത്ഥി / വിദ്യാർത്ഥിനികളുടെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ്   Sampoorna യിൽ രേഖപ്പെടുത്തേണ്ടതാണ്  എട്ടാം തീയതി 1 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം.
ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day 2018-19 എന്ന ഒരു ലിങ്ക്/ഐക്കണ്‍ കാണാം.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.


ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
1.Proforma I എന്ന link click ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളായ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടുത്തുന്നതിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക.
2. School Proforma Update ചെയ്തശേഷം menu bar - ൽ കാണുന്ന Proforma II ൽ click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽ സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി  പട്ടികകൾ ദൃശ്യമാകും. (ആറാം അദ്ധ്യയനദിനം 8 ജൂണ്‍ 2018 വിദ്യാർഥികളുടെ എണ്ണം -മീ‍ഡിയം അടിസ്ഥാനമാക്കിയുള്ള കുുട്ടികളുടെ എണ്ണം- ഭാഷാടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം - ADDITIONAL വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം) ഈ പട്ടികയില്‍ ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു)
3.ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .
4.നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration Tick ചെയ്ത് Confirm ബട്ടൺ അമർത്തുക .
5. Confirm ചെയ്ത് കഴിഞ്ഞാൽ menu bar - ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുക്കാവുന്നതാണ്.
6. റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEO ഓഫീസ്സുകളിൽ ബന്ധപ്പെടുക.
NB:Confirmation Option will be made available as per date mentioned in the circular!
'സമ്പൂര്‍ണ'യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്:-
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
a) ലിംഗപദവി (gender)
b) മതം,ജാതി,വിഭാഗം
c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ സേവ് ചെയ്യുക
3. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Save Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി save ചെയ്യേണ്ടതാണ്.
5. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
6. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
7. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

ഡി.ഇ.ഒ /എ.ഇ.ഒ തലത്തില്‍ താഴെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് സമ്പൂര്‍ണയില്‍ സൗകര്യമുണ്ട്.
1. ഡി.ഇ.ഒ /എ.ഇ.ഒ Login ചെയ്ത്, Entry Status എന്ന മെനുവില്‍ നിന്ന് സ്കൂള്‍ ലിസ്റ്റ് തെരഞ്ഞെടുക്കാം. School Proforma, Sixth Working Day Reports എന്നീ മെനുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും സ്കൂളുകളില്‍ നിന്ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഒത്തു നോക്കി ശരിയാണെന്നുറപ്പു വരുത്തി Declaration ചെക്ക് ചെയ്ത് Confirm ചെയ്യുക.
2. School Confirmation Reset ചെയ്യുവാനായി ഡി.ഇ.ഒ /എ.ഇ.ഒ ലോഗിനില്‍ Entry Status Page ൽ നൽകിയിട്ടുള്ള Reset Option പ്രയോജനപ്പെടുത്താ വുന്നതാണ് .
3. ഡി.ഇ.ഒ /എ.ഇ.ഒ Verify ചെയ്തു് Confirm ചെയ്ത ശേഷം സമ്പൂർണ്ണയിൽ സ്കൂളുകൾക്ക് Sixth Working Day Report ല്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതല്ല.
4. ഡി.ഇ.ഒ /എ.ഇ.ഒ Confirmation റീസെറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ വിദ്യാഭ്യസ ഉപഡയറക്ടറുടെ ഓഫീസില്‍ ബന്ധപ്പെടുക.
ഡി.ഇ.ഒ /എ.ഇ.ഒ തലം
സമ്പൂര്‍ണ്ണ ലോഗിന്‍ ചെയ്ത് entry status menu വിലെ വിദ്യാലയ ലിസ്റ്റില്‍ നിന്ന് ഓരോ വിദ്യാലയത്തിന്റേയും പ്രഥമാധ്യാപകന്‍ സമര്‍പ്പിച്ച സാക്ഷ്യപത്രവുമായി ചുവടേ ചേര്‍ത്തിരിക്കുന്നവ ഒത്തു നോക്കി confirm ചെയ്യേണ്ടതാണ്.
a. വിദ്യാലയത്തിന്റെ പേര്
b. സ്ക്കൂള്‍ ടൈപ്പ്
c. ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടും കൂടിയുള്ളത്(Mixed)
d. ക്ലാസ് ആരംഭം അവസാനം
e. വിദ്യാഭ്യാസ ഉപജില്ല
f. വിദ്യാഭ്യാസ ജില്ല
g. സ്കൂൾ സ്ഥാപിച്ച വർഷം
h. അസംബ്ലി നിയോജകമണ്ഡലം
i. പാര്‍ലമെന്റ് നിയോജകമണ്ഡലം
j. റൂറല്‍/അര്‍ബന്‍
k. ബ്ലോക്ക്
l. താലൂക്ക്

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder