സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ
ഇൻഷ്വറൻസ് പദ്ധതി (MEDISEP) നടപ്പിലാക്കുന്നതിനുള്ള
നടപടികൾ സർക്കാർ ആരംഭിച്ചു.
പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചുള്ള
വിവരശേഖരണമാണ് ഇപ്പോൾ ആരംഭിച്ചത്. ഇതനുസരിച്ച് തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും
ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നുമുള്ള വിവരങ്ങൾ
ശേഖരിച്ച് ധനകാര്യ വകുപ്പ് തയാറാക്കുന്ന ഡാറ്റാ ബേസിലേക്ക്
ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ബന്ധപ്പെട്ട
മേധാവികൾക്ക് ധനകാര്യവകുപ്പ് നിർദേശം നൽകി. സ്പാര്‍ക്ക്
നിലവിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും
നേരിട്ടും മറ്റ് പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ Pensioners Information
Management System (PIMS) ന്റെ ഡാറ്റാ ബേസില്‍ നിന്നും ട്രഷറി
ഡയറക്ടറേറ്റും ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവരുടെ ജീവനക്കാരില്‍ നിന്നും Annexure-1 ഉപയോഗിച്ച് ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വിവരങ്ങള്‍ ശേഖരിച്ച് അത് നിശ്ചിത മാതൃകയില്‍ നല്‍കിയിട്ടുള്ള എക്സല്‍ ഫയലില്‍ ക്രോഡീകരിച്ച് ധനകാര്യ(ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അപ് ലോഡ് ചെയ്യേണ്ടതായി വരും. ഇതു പോലെ ഇവരുടെ പെന്‍ഷന്‍കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ Annexure-2 ആണ് ഉപയോഗിക്കേണ്ടത്.

ആരോഗ്യ
ഇന്‍ഷൂറന്‍സിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്
www.medisep.kerala.gov.in എന്ന വെബ്സൈറ്റ് രൂപകല്‍പ്പന
ചെയ്തിട്ടുണ്ട് ഗുണഭോക്താക്കള്‍ക്ക് അതില്‍ രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമായി.
കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
0 comments:
Post a Comment