> Anticipatory Income Tax Statement 2018-19 | :

Anticipatory Income Tax Statement 2018-19

ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം.
2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.
എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും
ഇതിനു പകരമായി മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ അനുവദിച്ചിരുന്ന 15000 രൂപയുടെ ഡിഡക്ഷനും കണ്‍വെയന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 19200 രൂപയുടെ ഡിഡക്ഷനും നിര്‍ത്തലാക്കി.
എഡ്യുക്കേഷന്‍ സെസ് 3 ശതമാനമായിരുന്നത് അതിന്‍റെ പേര് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ സെസ് എന്നാക്കി മാറ്റി 4 ശതമാനമാക്കി ഉയര്‍ത്തി.
ഇതില്‍ മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റിന്‍റെ നേട്ടം അപൂര്‍വ്വമായി ചിലര്‍ക്ക് ലഭിച്ചിരുന്നതാണ്. അതായത് ഒരാള്‍ക്ക് മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും 60,000 രൂപ ലഭിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ 15000 രൂപ കുറച്ച് ബാക്കി 45000 രൂപ വരുമാനമാക്കി കാണിച്ച് അതിന് നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിച്ച മുഴുവന്‍ തുകയ്ക്കും നികുതി നല്‍കണം.
അതു പോലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ കുറയ്ക്കാമായിരുന്നു. അതും ഇനി സാധ്യമല്ല.
ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് നേട്ടങ്ങളും നേരത്തെ ഉപയോഗപ്പെടുത്താത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍റെ നേട്ടം നിസാരമല്ല. 5 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 2000 രൂപയുടെയും 20 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 8000 രൂപയുടെയും 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ക്ക് 12000 രുപയുടെയും നേട്ടം ലഭിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ :-ശമ്പള വരുമാനം ഉള്ളവർക്കെല്ലാം 40,000 രൂപ സാലറിയിൽ നിന്നും Standard Deduction കുറയ്ക്കാം. അതിനാൽ 5 ലക്ഷത്തിന് മുകളിൽ Taxable Income ഉള്ളവർക്കൊക്കെ 8000 രൂപ വരെ കുറവുണ്ടാകും. 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ 2000 രൂപ വരെ കുറവുണ്ടാകും. നേരത്തേ conveyance allowance, medical reimbursement എന്നിവയ്ക്ക് ഉണ്ടായിരുന്ന ഇളവ് എടുത്തു കളഞ്ഞു. ആകെ ശമ്പളത്തിൽ നിന്നും പ്രൊഫഷണൽ ടാക്‌സ്, അനുവദനീയമായ മറ്റു അലവൻസുകൾ എന്നിവ കുറച്ച ശേഷം 40000 Standard deduction കുറയ്ക്കാം. ഇതായിരിക്കും Net Salary Income അല്ലെങ്കിൽ Income Chargeable  under the head Salaries.
നടപ്പ് വര്‍ഷത്തിലെ വ്യത്യസ്ത പ്രായപരിധിയില്‍ പെടുന്നവര്‍ക്കുള്ള നികുതിനിരക്കുകള്‍ ചുവടെ 
Anticipatory Income Ta Statement തയ്യാറാക്കാന്‍ സഹായകരമാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു ;
Downloads
Anticipatory Income Statement prepared by  Sri.sudheer kumar T K
Anticipatory Income Statement prepared by  Sri.Alrahiman
Anticipatory Income Statement prepared by  Sri.Babu Vadakkumchery
Anticipatory Income Statement prepared by  Sri.Krishnadas MP (Ubuntu based)
Anticipatory Income Statement 2018-19-Detailed Notes

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder