Pay
revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം
എന്നതിനെപ്പറ്റിയുള്ള പോസ്റ്റ് ഇതിനു മുന്‍പ് നല്‍കിയിരുന്നു.(post) എങ്കിലും കുറച്ച് സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു .അതിന് പരിഹാരമായി Sri..Babu Vadakkancheryയുടെ പോസ്റ്റും,സോഫ്റ്റ്‌വെയറും ഇവിടെ നല്‍കുന്നു .
എന്താണ് 10- E ഫോം ?
ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ കാലങ്ങളില്‍ തന്നെ നേടുകയും അതിനനുസരണമായി അതതു കാലങ്ങളിലെ നിരക്കനുസരിച്ച് വരുമാന നികുതി ഒടുക്കിപ്പോകുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും, സാങ്കേതിക കാലതാമസം കൊണ്ടും ശമ്പള പരിഷ്കരണം, ക്ഷാമബത്താ വര്‍ദ്ധനവ് നിയമന ഉത്തരവ് ലഭിക്കാന്‍ വൈകല്‍ എന്നിങ്ങനെ പല കാരണങ്ങളാലും ഒരു സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ അതതു സമയത്ത് ലഭിക്കാറില്ല.
ഉദാഹരണങ്ങള്‍:
1. ശമ്പള പരിഷ്കരണം പിന്‍കാല പ്രാബല്യത്തില്‍ പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക വേതനം നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു
2. ക്ഷാമബത്താ വര്‍ദ്ധനവ് പിന്‍കാല പ്രാബല്യത്തില്‍ പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക ക്ഷാമബത്ത നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു
3. ഗ്രേഡ് മാറ്റം/നിയമന ഉത്തരവ്/ സറണ്ടര്‍ etc സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോകുന്നു, പിന്നീടു മാത്രം അധികവേതനം നേടുന്നു
മേല്‍പ്പറഞ്ഞവ അടക്കം പല വ്യത്യസ്ത കാരണങ്ങളാല്‍ ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വരുമാനം മറ്റൊരു ഭാവി വര്‍ഷത്തില്‍ എഴുതി വാങ്ങുന്നു, അല്ലെങ്കില്‍ കൈകൊണ്ടു തലോടാന്‍ പോലും അനുവദിക്കാതെ PF ല്‍ ലയിപ്പിക്കുന്നു .
ഇതുമൂലമുണ്ടാകുന്ന തലവേദന, ചില വര്‍ഷങ്ങളില്‍ കനത്ത ശമ്പള വരുമാനം വരികയും അതിനാല്‍ ആ വര്‍ഷത്തില്‍ കനത്ത നികുതി നല്‍കേണ്ട ഗതികേടിലാകുകയും ചെയ്യുന്നു എന്നതാണല്ലോ. പലപ്പോഴും സ്ഥിരമായി 10% ലോ 5% ലോ നികുതി അടച്ചു പോന്നിരുന്ന ഒരാള്‍ ഇങ്ങനെ കുടിശ്ശിക ലഭിക്കുന്ന വര്‍ഷങ്ങളില്‍ 20% -30% നിരക്കിലുള്ള സ്ലാബിലേക്ക് “വാഴ്ത്തപ്പെട്ട് ” പകച്ചുനില്‍ക്കുന്ന ഗതികേടിലാകുന്നു. ഇത് ഒരു മനുഷ്യാവകാശ വിഷയം പോലെ കണ്ടാല്‍ മറ്റൊരു യുക്തിബോധം ഉടലെടുക്കും. മേല്‍പ്പറഞ്ഞ പിന്‍കാല വരുമാനങ്ങള്‍ തരാന്‍ വൈകി, നടപ്പ് വര്‍ഷത്തില്‍ ലഭിച്ചതിനാലാണല്ലോ, ഇപ്പോള്‍ നികുതിക്കൂടുതല്‍ വന്നത്, അത് അതതു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ? എങ്കില്‍ ഇപ്പോള്‍ അധിക വരുമാനപ്രശ്നം ഉണ്ടാകുന്നില്ല, നടപ്പ് വര്‍ഷവുമായി ബന്ധപ്പെട്ട നികുതി മാത്രമേ ഇപ്പോള്‍ നല്‍കേണ്ടി വരികയുള്ളൂ. പക്ഷെ ഇവിടെ മറ്റൊരു ക്രമപ്രശ്നം ഉണ്ടാകുന്നില്ലേ ? പിന്‍ കാലങ്ങളിലേക്ക് ബന്ധപ്പെട്ട വരുമാനം നടപ്പ് വര്‍ഷത്തില്‍ ഒഴിവാക്കിക്കൊണ്ടാണല്ലോ നമ്മള്‍ നികുതി കണ്ടത്, അപ്പോള്‍ പിന്‍ കാലങ്ങളിലേതുമായി ബന്ധപ്പെട്ട വരുമാനം അതതു പിന്‍ വര്‍ഷങ്ങളിലേക്ക് ചേര്‍ക്കേണ്ടേ, അങ്ങനെ ചേര്‍ക്കുമ്പോള്‍ പിന്‍ വര്‍ഷങ്ങളിലെ വരുമാനം ഉയരുകയും അങ്ങനെ ഉയര്‍ത്തപ്പെട്ട വരുമാനത്തിനനുസരിച്ചു നമ്മള്‍ അന്ന് നികുതി അടച്ചിട്ടില്ലാത്തതുകൊണ്ട് ആ നികുതി ഇന്ന്, അന്നത്തെ നിരക്കില്‍ അടക്കാനും ബാധ്യസ്ഥനാകുകയില്ലേ ?
ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വരുമാനം (അത് ഏതു പേരിലുള്ളതുമാകട്ടെ) മറ്റൊരു ഭാവി വര്‍ഷത്തില്‍ ലഭിക്കുന്ന (PF ലേക്ക് നിക്ഷേപിക്കുന്ന)സാഹചര്യത്തില്‍, ആ വരുമാനം അതാത് കാലങ്ങളില്‍ ലഭിച്ചിരുന്നാല്‍ ഒടുക്കേണ്ടിവരുമായിരുന്ന നികുതിയും, അതിനു പകരം അത് വൈകി ലഭിച്ചതിനാല്‍ ഇപ്പോള്‍ ഒടുക്കേണ്ടി വരുന്ന നികുതിയും താരതമ്യം ചെയ്തു, ജീവനക്കാരന് അനുകൂലമാകും വിധം ഇപ്പോള്‍ ആപേക്ഷികമായി കൂടുതലായി നല്‍കേണ്ടി വരുന്ന കനത്ത നികുതിയില്‍നിന്നും ഡിസ്കൌണ്ട് അനുവദിക്കുന്ന നടപടിക്രമമാണ് 10 E ഫോം. വകുപ്പ് 89 (1) പ്രകാരമാണ് ഇവിടെ ഡിസ്കൌണ്ട് (ഇളവ്) അനുവദിക്കുന്നത്.
ഏതൊക്കെ കുടിശ്ശികകള്‍ക്കാണ് 10 E പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക ?
Pay revision Arrear - 10 E പ്രകാരമുള്ള നികുതി ഇളവ് ലഭിക്കാന്‍ ECTAX-malayalam 2018 സോഫ്റ്റ്‌വെയര്‍ എങ്ങിനെ ഉപയോഗപ്പെടുത്താം ? തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ചേര്‍ക്കുന്ന ഹെല്‍പ് ഫയല്‍ നോക്കുക.

Downloads
|
More Details -Help File |
ECTAX 2018 Income Tax Calculator by Babu Vadukkumchery |
Pay Revision Arrear & Income Tax |
Income Tax 2018-19 |
Relief Calculator ഉപയോഗിക്കുന്നതെങ്ങിനെ? -Prepared by Sri Abdhurahiman
റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി. ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.
റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.
നിങ്ങള്‍ക്ക് ലഭിച്ച അരിയര്‍ സാലറിയുടെ Due-Drawn Statement. ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിത്
ഏതൊക്കെ മുന്‍വര്‍ഷങ്ങളിലേക്കുള്ള അരിയറാണോ ലഭിച്ചിട്ടുള്ളത് ആ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകള്‍. അതല്ലെങ്കില്‍ ആ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൊത്തവരുമാനം (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്) കൃത്യമായി അറിഞ്ഞിരുന്നാലും മതി.
ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍ ചെയ്യുക. എക്സല്‍ സോഫ്റ്‍വെയറില്‍ നേരത്തെ മാക്രോ എനാബിള്‍ ചെയതിട്ടില്ലെങ്കില്‍ അത് എനാബിള്‍ ചെയ്യുക. അതിന് ശേഷം DATA ENTRY എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഈ സ്ക്രീനില്‍ മുന്ന് സ്റ്റെപ്പുകള്‍ മാത്രം ചെയ്താല്‍ മതി.
ഒന്നാമത്തെ സ്റ്റെപ്പില്‍ Personal Details വിഭാഗത്തില്‍ പേര്, ഓഫീസ്, ഉദ്യോഗപ്പേര്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.
രണ്ടാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ലഭിച്ചതിന്‍റെ Due-Drawn Statement നോക്കി ഓരോ മാസത്തെയും അരിയര്‍ തുകകള്‍ അതത് കോളങ്ങളില്‍ എന്‍റര്‍ ചെയ്യുക. ഓരോ സാമ്പത്തിക വര്‍ഷത്തെക്കും ബാധകമായ അരിയറുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനാണിത്.
മൂന്നാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ബാധകമായ വര്‍ഷങ്ങളില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്ത മൊത്തവരുമാനം എന്‍റര്‍ ചെയ്യുകയാണ് വേണ്ടത്. അരിയര്‍ ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യുന്നതോടു കൂടി മൂന്നാമത്തെ സെക്ഷനില്‍ താഴെ നല്‍കിയിട്ടുള്ള പട്ടികയില്‍ ചുകന്ന നിറത്തിലുള്ള കള്ളികളില്‍ വര്‍ഷങ്ങളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടും. അതിന് നേരെ മാത്രം അന്നത്തെ മൊത്തവരുമാനം എന്‍റര്‍ ചെയ്താല്‍ മതി. ഈ വര്‍ഷത്തെ (2017-18) ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് ഈ വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുള്ള EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ Taxable income rounded off to the nearest multiple of Ten എന്നതിന് നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. നിങ്ങള്‍ക്ക് റിലീഫിന് അര്‍ഹതയുണ്ടെങ്കില്‍ Relief Calculator ന്‍റെ മെയിന്‍ വിന്‍ഡോയില്‍ നിന്ന് സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്‍റെടുക്കാവുന്നതാണ്. മെയിന്‍ വിന്‍ഡോയില്‍ നിന്നും 3 സ്റ്റേറ്റ്മെന്‍റുകളുടെ പ്രിന്‍റ് ലഭിക്കും. ഇതില്‍ Arrear Statement, Table of Calculation എന്നിവ നമ്മുടെ സ്വന്തം റഫറന്‍സിന് വേണ്ടിയുള്ളതാണ്. എവിടെയും സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ 10E Form എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. ഇത് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റിനോടൊപ്പം ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. റിലീഫായി കാണിക്കുന്ന തുക ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ Releif For Arrears of Salary u/s 89(1) എന്നതിന് നേരെ ഈ തുക ചേര്‍ക്കുക.

0 comments:
Post a Comment