> KEAM 2018 | :

KEAM 2018

സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/മെഡിക്കല്‍ - അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്‌സുകള്‍, ബി.എ.എം.എസ്.(ആയുര്‍വേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകള്‍, ബി.എസ്സി. (ഓണേഴ്‌സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & എ.എച്ച്.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്‌സുകള്‍, ബി.ആര്‍ക്ക് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

മേല്‍പ്പറഞ്ഞ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന 2018 ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടാതെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരിക്കണം. 

എഞ്ചിനീയറിംഗ് പ്രവേശനത്തിനു മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രവേശന പരീക്ഷ നടത്തുന്നത്. എന്നാല്‍ ബി.ഫാം കോഴ്‌സില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ പേപ്പര്‍-I (ഫിസിക്‌സ് & കെമിസ്ട്രി) എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ബി.ആര്‍ക്ക്. കോഴ്‌സിലേയ്ക്കും മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായി സംസ്ഥാനതലത്തില്‍ പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ബി.ആര്‍ക്ക് കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ (COA) ദേശീയ തലത്തില്‍ നടത്തുന്ന 'നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍'' (NATA) പരീക്ഷ എഴുതി 10.06.2018 ന് മുന്‍പായി നിശ്ചിത യോഗ്യത നേടിയിരിക്കണം. 

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇ ദേശീയ തലത്തില്‍ നടത്തുന്ന 'നാഷണല്‍ എലിജിബിലിറ്റി-കം- എന്‍ട്രന്‍സ് ടെസ്റ്റ്' (NEET-UG) 2018 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ഇന്ത്യക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അതേസമയം പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍ (പി.ഐ.ഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഹോള്‍ഡര്‍മാരെയും പ്രവേശനത്തിനു മാത്രമായി ഇന്ത്യന്‍ പൗരന് തുല്യരായി പരിഗണിക്കും. എന്നാല്‍ ഇവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കില്ല. അപേക്ഷകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder