> Link Aadhar with Mobile Sim Card | :

Link Aadhar with Mobile Sim Card

2018 ഫെബ്രുവരി 6നു മുന്‍പു തന്നെ എല്ലാ മൊബൈല്‍ സിം കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് സര്‍ക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് ആധാറുമായി സിം കാര്‍ഡ് ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ രീതികള്‍ അവതരിപ്പിച്ചു. അതായത് മൊബൈല്‍ സിം കാര്‍ഡ് ബന്ധിപ്പിക്കല്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയി തീര്‍ത്തു.
മൊബൈല്‍ വരിക്കാരുടെ 12 അക്ക ആധാര്‍ ചേര്‍ക്കുന്നതിനായി ടെലികോം സേവനദാദാക്കളുടെ സ്‌റ്റോര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പുതിയ രണ്ട് പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
ഒന്ന്, വരിക്കാര്‍ക്ക് ഓണ്‍ലൈനായി തന്നെ വേരിഫിക്കേഷന്‍ പ്രക്രിയ ചെയ്യാം (On telecom service providers website), രണ്ടാമത്തേത് ടെലികോമിന്റെ വോയിസ് അടിസ്ഥാനമാക്കിയുളള IVR ഹെല്‍പ്പ്‌ലൈന്‍. 
ഈ രണ്ട് പദ്ധതികളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. ഒന്നാമത്തെ രീതി (ഓണ്‍ലൈനിലൂടെ വേരിഫിക്കേഷന്‍ പ്രക്രിയ നടത്താം) വീട്ടിലിരുന്നു തന്നെ എങ്ങനെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം? 1.ടെലികോം പ്രൊവൈഡര്‍ വെബ്‌സൈറ്റില്‍ ടെലികോം സേവനദാദാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ (സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്ന മൊബൈല്‍ നമ്പര്‍) നല്‍കണം. 
2.ആ നിമിഷം ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍, നിങ്ങള്‍ വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP അയക്കുന്നതാണ്. ഈ വന്ന OTP നിങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കുക. 
3. തുടര്‍ന്ന് ഒരു സമ്മത സന്ദേശം (Constant Message) വെബ്‌സൈറ്റില്‍ ദൃശ്യമാകും. സമ്മത ബോക്‌സ് (Constant box) ശരിയായി പരിശോധിച്ച ശേഷം ആധാര്‍ നമ്പര്‍ അവിടെ നല്‍കുക. 
4.അടുത്ത ഘട്ടത്തില്‍ ടെലികോം സേവനദാദാവ് UIDAI യിലേക്ക് OTP അഭ്യര്‍ത്ഥന അയക്കും. 
5.ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍, മൊബൈല്‍ വരിക്കാരന് അതിലേക്ക് OTP ലഭിക്കും. 
6.വരിക്കാരനും UIDAIയില്‍ നിന്നും e-KYC യുടെ വിശദാശങ്ങളെ കുറിച്ച് ഒരു സമ്മത സന്ദേശം ലഭിക്കും. ആവശ്യമായ വ്യവസ്ഥകളും നിബന്ധനകളും അംഗീകരിച്ച ശേഷം OTPയില്‍ പ്രവേശിക്കുക. 
7.ഒരിക്കല്‍ സ്വീകരിച്ചാല്‍ ആധാര്‍ നമ്പറില്‍ വീണ്ടും പരിശോധന ഉറപ്പിക്കാനായി റീ-വേരിഫിക്കേഷന്‍ ചെയ്യുന്നതാണ്. രണ്ടാമത്തെ രീതി (IVR ഹെല്‍പ്പ് ലൈന്‍) 
1. നിങ്ങള്‍ വേരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറിലൂടെ വരിക്കാര്‍ ടെലികോം സേവനദാദാക്കളെ IVR നമ്പര്‍ ഉപയോഗിച്ച് വിളിക്കേണ്ടതാണ്. 
2. ടെലികോം സേവനദാദാവിന്റെ IVR സമ്മത സന്ദേശം അയക്കുകയും അതില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വരിക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 
3. ആ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിട്ടുളള ആധാര്‍ നമ്പര്‍ പരിശോധിക്കാന്‍ ഒരു OTP അഭ്യര്‍ത്ഥന UIDAIയിലേക്ക് അയക്കും. 
4. ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കും. IVRല്‍ വീണ്ടും ഒരു സമ്മത സന്ദേശം പ്ലേ ചെയ്യും. 
5.മൊബൈല്‍ വരിക്കാര്‍ IVRല്‍ ലഭിച്ച OTP പങ്കു വയ്ക്കണം. ശരിയാണെങ്കില്‍ വരിക്കാരന്റെ e-KYC വിവരങ്ങള്‍ UIDAIല്‍ നിന്നം ലഭ്യമാകും. 
6.KYC വിശദാംശങ്ങള്‍ ശരിയാണെങ്കില്‍ മൊബൈല്‍ റീ-വേരിഫിക്കേഷന്‍ സന്ദേശം IVRല്‍ ദൃശ്യമാകും. കൂടാതെ വരിക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു എസ്എംഎസ് നോട്ടിഫിക്കേഷനും ലഭിക്കും.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder