മലയാളത്തിളക്കം

പ്രൈമറി ക്ലാസുകളില്‍ ഭാഷാപരമായ പിന്നാക്കാവസ്ഥയിലുളള കുട്ടികളെ ഭാഷാപരമായ മികവിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ ആസൂത്രണം ചെയ്ത മലയാള ത്തിളക്കം ഈ വര്‍ഷം യു പി വിഭാഗത്തിലാണ് നടപ്പിലാക്കിയത്. ആകെയുളള യു പി സ്കൂളുകളില്‍ എഴുപത്തിമൂന്നു ശതമാനം വിദ്യാലയങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 72027 കുട്ടികളില്‍ 62295 (86.31%) പേര്‍ വിജകരമായി മലയാളത്തിളക്കം പൂര്‍ത്തീകരിച്ചു.
അണ്‍ എയ്‍ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്ന നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളത്തിളക്കം ആവശ്യമുണ്ട്
ഹൈസ്കൂളുകളിലെ എല്‍ പി ,യു പി വിഭാഗങ്ങളില്‍ മലയാളത്തിളക്കം നടപ്പാക്കിയിരുന്നില്ല അതിനാല്‍ പ്രൈമറി തലത്തിലെ ഭാഷാ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുഴവന്‍ കുട്ടികളെയും പരിഗണിച്ചുളള പ്രവര്‍ത്തനം അനിവാര്യമാണ്
എന്തെല്ലാമാണ് ലക്ഷ്യങ്ങള്‍?
അടുത്ത വര്‍ഷം എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്നവരെല്ലാം അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പുവരുത്തുകഅടുത്ത വര്‍ഷം യു പി വിഭാഗത്തിലേക്ക് എത്തുന്ന എല്ലാ കുട്ടികളും അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പു വരുത്തുക
എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലുമുളള എല്ലാ കുട്ടികളെയും അടിസ്ഥാനഭാഷാശേഷിയുളളവരാക്കി മാറ്റുക വര്‍ഷാവസാനം നടക്കുന്ന സര്‍ഗോത്സവത്തില്‍ വെച്ച് ഒന്നാം ക്ലാസ് മുതലുളള കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുക,എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക.
മലയാളത്തിളക്കം വിദ്യാലയങ്ങളില്‍ നടക്കേണ്ട കാലയളവ്
നവം 27,28,29,30 ഡിസം 1,4,5,6,7,8 (മലയാളത്തിളക്കം ഒന്നാം ഘട്ടം )
ജനുവരി 2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം )
ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി ഡിസംബര്‍ എട്ടാം തീയതി വരെ തുടര്‍ച്ചയായി മലയാളത്തിളക്കം ചെയ്യേണ്ടതുണ്ടെന്നാണ്. പത്തുമുതല്‍ നാലുവരെ പിന്തുണ ആവശ്യമുളള കുട്ടികളെ മാറ്റിയിരുത്തി സഹായിക്കണം.
 പ്രധാന പ്രവര്‍ത്തനങ്ങള്‍?
നവം  22  സംസ്ഥാനതലത്തില്‍ അധ്യാപകസംഘടനകളുടെ യോഗം
നവം   23 ജില്ലാതലയോഗം ( ഉദ്യോഗസ്ഥര്‍, അധ്യാപകസംഘടനകള്‍)
നവം 23,24 അധ്യപക പരിശീലനം
നവം 25ഉപജില്ലാതലയോഗങ്ങള്‍ ( പ്രഥമാധ്യാപകര്‍, അധ്യാപകസംഘടനകള്‍)
നവം 27,28,29,30 ഡിസം 1,4,5,6,7,8  -മലയാളത്തിളക്കം ഒന്നാം ഘട്ടം )
 ജനുവരി  2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം )
ജനുവരി-  എല്ലാ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃ വിദ്യാഭ്യാസം. ( മലയാളത്തിളക്കം വിജയപ്രഖ്യാപനവും രണ്ടാം ടേം മൂല്യനിര്‍ണയത്തി്ല്‍ മലയാളത്തിളക്കം കുട്ടികളുടെ പ്രകടനവിശകലനം കൂടി നടക്കണം )
മോണിറ്ററിംഗ് നടത്തുമോ?
സംസ്ഥാന ടീമംഗങ്ങള്‍ എല്ലാ ജില്ലകളിലും മോണിറ്ററിംഗ് നടത്തും
ജില്ലാ ടീമുകള്‍ എല്ലാ ബി ആര്‍ സികളിലും കുറഞ്ഞത് രണ്ട് വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തുംഉപജില്ലാ ടീമുകള്‍ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ടു വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തും എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന മലയാളത്തിളക്കത്തിന്റെ പുരോഗതി അറിയലാണ് ലക്ഷ്യം. സൗഹൃദസമീപനം .
മോണിറ്ററിംഗ് ടീം അംഗങ്ങളുടെ ഭക്ഷണം, യാത്രാസൗകര്യം എന്നിവ എസ് എസ് എ വഹിക്കും
എല്ലാ എല്‍ പി വിദ്യാലയങ്ങളിലും മലയാളത്തിളക്കം നടക്കുന്നതിനാല്‍ ടീം ഏതു വിദ്യാലയത്തിലുമെത്താം
മലയാളത്തിളക്കവുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകരുടെ ചുമതലകള്‍  പ്രീടെസ്റ്റ് നടത്തി കുട്ടികളെ കണ്ടെത്തുക
കുട്ടികളുടെ എണ്ണം പരിഗണിച്ച് ബാച്ചുകള്‍ നിശ്ചയിക്കുക മുന്‍ വര്‍ഷം പരിശീലനത്തില്‍ പങ്കാളിയാകാത്ത ഒരു അധ്യാപികയെ പരിശീലനത്തില്‍ പങ്കെടുപ്പിക്കുക ഇതുവഴി സ്വന്തം സ്കൂളില്‍ പരിശീലനം ലഭിച്ച രണ്ടുപേരുണ്ടെന്നുറപ്പു വരുത്തുക പരിശീലനം നേടിയവരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി മലയാളത്തിളക്കം നടപ്പിലാക്കുക മലയാളത്തിളക്കം ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ഒരുക്കുകയും പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുക
ടീം ടീച്ചിംഗ് രീതി നടപ്പിലാക്കി എല്ലാ അധ്യാപകരെയും മലയാളത്തിളക്കം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക
ആദ്യത്തെ മൂന്നു ദിവസത്തിനു ശേഷം ഊഴമിട്ട് ക്ലാസുകള്‍ നയിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ലഭ്യമാക്കുക
മലയാളത്തിളക്കം ക്ലാസുകള്‍ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക
മലയാളത്തിളക്കം ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യുക
രക്ഷിതാക്കളുടെ യോഗം വിളിച്ച് വീട്ടില്‍ നല്‍കേണ്ട പിന്തുണ ഉറപ്പാക്കുക
വായനയുടെ ലോകത്തേക്ക് വരുന്ന കുട്ടികള്‍ക്ക് തുടര്‍പിന്തുണ നല്‍കുന്നതിന് ക്രമിീകരണം ഏര്‍പ്പെടുത്തുക
മലയാളത്തിളക്കം പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ഉപരിഘടകത്തിനു നല്‍കുക
രണ്ടാം ടേം പരിക്ഷ എഴുതുന്നതിന്ഭാഷാപരമായപിന്നാക്കാവസ്ഥയുളള കുട്ടികളെയും സജ്ജമാക്കല്‍ കൂടിയാണ് മലയാളത്തിളക്കം.അതിനാല്‍ പരീക്ഷയ്ക് മുമ്പ് പൂര്‍ത്തീകരിക്കത്തക്ക വിധം സ്കൂള്‍തല ആസൂത്രണം നടത്തണം
3,4,5,6,7 എന്നീ ക്ലാസുകള്‍ക്കാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ പരിഗണ. എല്‍ പി ക്കും യു പിക്കും പ്രത്യേകം പ്രത്യേകം ക്ലാസുകളാണ് ക്രമീകരിക്കേണ്ടത്
രണ്ടാം ടേം പരീക്ഷാഫലവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ക്ലാസില്‍ ഭാഷാപിന്നാക്കാവസ്ഥയുളളവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രതിദിനം ഒരു മണിക്കൂര്‍ വീതം മലയാളത്തിളക്കം അനുഭവങ്ങള്‍ ഒരുക്കണം.
ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ പരിപാടിയുടെ ഭാഗമായി സ്വതന്ത്രവായനയും എഴുത്തും നടക്കുന്നുണ്ട്. ഇത് ശക്തിപ്പെടുത്തണം. ആവശ്യമെങ്കില്‍ മലയാളത്തിളക്കം രീതിയിലുളള പ്രവര്‍ത്തനം ഓരോ മണിക്കൂര്‍ വീതം പാഠഭാഗവുമായി ബന്ധിപ്പിച്ച് നടത്തി കുട്ടികളുടെ ലേഖനപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാവുന്നതാണ്
ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഭാഷാപരമായ പിന്നാക്കാവസ്ഥയുളള കുട്ടികള്‍ സ്കൂളില്‍ അവശേഷിക്കാന്‍ പാടില്ലാത്തവിധമുളള പ്രവര്‍ത്തനങ്ങള്‍ നടക്കണം.
ഭാഷാപരമായ മികവാണ് മലയാളത്തിളക്കത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന ധാരയോടെ എല്ലാവരും സ്വതന്ത്രവായനക്കാര്‍, ക്ലാസ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ എന്നിവ മലയാളത്തിളക്കത്തിന്റെ തുടര്‍ച്ചയായി ഏറ്റെടുക്കണം.
തുടര്‍പ്രവര്‍ത്തനങ്ങള്‍
മലയാളത്തിളക്കത്തിനു വിധേയരാകുന്ന കുട്ടികള്‍ക്ക് രണ്ടാം ദിവസം മുതല്‍ വായനാസാമഗ്രികള്‍ നല്‍കണം. കൊച്ചു പുസ്തകങ്ങള്‍ . അവര്‍ വീട്ടില്‍ കൊണ്ടുപോയി വായിച്ചുവരും.
ക്ലാസ് ലൈബ്രറിയുമായി മലയാളത്തിളക്കത്തെ ബന്ധിപ്പിക്കണം
എല്ലാവരും സ്വതന്ത്ര വായനക്കാര്‍ എന്ന പദ്ധതിയുമായും കണ്ണിചേര്‍ക്കണം.
മലയാളത്തിളക്കം കുട്ടികള്‍ക്ക് അസംബ്ലിയിലടക്കം പൊതുവേദികള്‍ ലഭ്യമാക്കണം
ക്ലാസ് റൂം പ്രക്രിയയില്‍ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്തല്‍.
Downloads
Malayalathilakam :Directions
Malayalathilakam : LP Handbook
Malayalathilakam : UP Handbook
Malayalathilakam :Teachers Handbook

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder