> Video Editor (Ubuntu-OS) | :

Video Editor (Ubuntu-OS)


gamFF Video Editor-ഓപ്പണ്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്‍റുകള്‍ ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് .Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന  10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.
പ്രവര്‍ത്തനം:
ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച്  OK നല്‍കുക.
അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക. Terminal process കഴിയുന്നതുവരെ wait ചെയ്യുക.
Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF” എന്നു തുടങ്ങുന്ന  പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും.

Installation :
ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം.
Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത്   അവിടെത്തന്നെ Extract ചെയ്യുക.
Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന്  ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് double click ചെയ്ത്  Run in Terminal വഴി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
Application -> Graphics -> gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
Downloads
Isbella.tar.gz
Prepared by Sri.Pramod  Moorthy

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder