> How To Processing Onam - Bonus, Allowance , Advance 2017 in SPARK& Circulars | :

How To Processing Onam - Bonus, Allowance , Advance 2017 in SPARK& Circulars

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2017 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .
Downloads
‍‍Onam Bonus&Allowance Order
Onam Advance Order
Early Disbursement of Salary In Connection With Onam Festival-Circular
ശമ്പളവും ബോണസും  ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുടങ്ങില്ല ധനകാര്യ വകുപ്പിന്‍റെ അറിയിപ്പ്
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill ,Acquittance  മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.

പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ  പ്രിന്റ് ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder