> Sixth Working Day Entry in Sampoorna Portal | :

Sixth Working Day Entry in Sampoorna Portal

2017-18  അധ്യയന  വർഷത്തിലെ  വിദ്യാർത്ഥി / വിദ്യാർത്ഥിനികളുടെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ്   Sampoorna യിൽ രേഖപ്പെടുത്തേണ്ടതാണ്  ഒൻപതാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം.
ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.


ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
1. School Proforma എന്ന link click ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളായ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടുത്തുന്നതിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക
2. School Proforma Update ചെയ്തശേഷം menu bar - ൽ കാണുന്ന Sixth Working Day Reports click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽ സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു)
3.സമ്പൂർണ്ണയിൽ വരുത്തുന്ന (Class & divisions creations , promotions , New admission , re-admission, TC issue ചെയ്യുക , Remove ചെയ്യുക ) മാറ്റങ്ങൾ Sixth working day reports -ൽ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന സൗകര്യം ഉപയോഗിക്കുക
4.ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .
5.നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration Tick ചെയ്ത് Confirm ബട്ടൺ അമർത്തുക .
6. Confirm ചെയ്ത് കഴിഞ്ഞാൽ menu bar - ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുക്കാവുന്നതാണ്.
7. റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEO ഓഫീസ്സുകളിൽ ബന്ധപ്പെടുക.
സമ്പൂര്‍ണ്ണ - കൂടുതല്‍ വിവരങ്ങള്‍
നമ്മുടെ വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍ മാറി പുതിയവര്‍ ചുമതലയേല്‍ക്കുമ്പോള്‍ ആ മാറ്റം സമ്പൂര്‍ണ്ണയില്‍ വരുത്തേണ്ടതാണ്. ആറാം പ്രവര്‍ത്തിദിവസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ വിശദാംശങ്ങള്‍ Update ചെയ്യുമ്പോള്‍ ഇവയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇതിനായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ (Dashborad) School Details എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍     മുകള്‍ ഭാഗത്തുള്ള Edit School Details എന്നത് വഴി സ്കൂളിനെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. High Schoolകളായി അപ്‌ഗ്രേഡ് ചെയ്‌ത RMSA വിദ്യാലയങ്ങള്‍ സ്കൂളിന്റെ സ്ഥാപകവര്‍ഷമായി UP സ്കൂള്‍ ആരംഭിച്ച വര്‍ഷമാണ് ഉള്‍പ്പെടുത്തേണ്ടത്. നിലവില്‍ യു പി വിഭാഗത്തിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഹൈസ്കൂള്‍ വിഭാഗം സമ്പൂര്‍ണ്ണയില്‍ ലയിപ്പിച്ചതിനാല്‍ സ്ഥാപക വര്‍ഷമായി ഹൈസ്കൂള്‍ ആരംഭിച്ച വര്‍ഷമായിരിക്കും ഉണ്ടാവുക. ഇതി തിരുത്തുന്നതിനും മുകളില്‍ വിശദീകരിച്ച അതേ പ്രവര്‍ത്തനം നടത്തിയാല്‍ മതി.
സമ്പൂര്‍ണ്ണയില്‍ വിദ്യാര്‍ഥികളുടെ UID വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ പലപ്പോഴും അധ്യാപകര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ഈ UID നമ്പര്‍‍ മറ്റേതോ വിദ്യാലയത്തില്‍ നിലവിലുണ്ട് എന്നത്. ഇത് ഏത് വിദ്യാലയത്തിലെന്ന് കണ്ടെത്തുന്നതിന് കഴിഞ്ഞ വര്‍ഷത്തെ Sixth Working Day സൈറ്റില്‍ ഒരു ലിങ്ക് ലഭ്യമാക്കിയിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന 2016ലെ Sixth Working Day Site ല്‍ സമ്പൂര്‍ണ്ണ Username ഉം Passwordഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിക്കുന്ന പേജിന്റെ ഇടത് ഭാഗത്തുള്ള UID/EID Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ UID നമ്പര്‍ നല്‍കി Search ചെയ്താല്‍ ഈ വിദ്യാര്‍ഥിയുടെ പേര് ഏത് സ്കൂളിലാണെന്നും ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ വിശദാംശങ്ങളും ലഭിക്കും . ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകനുമായി ബന്ധപ്പെട്ട് ആ വിദ്യാലയത്തില്‍ നിന്നും ഈ വിദ്യാര്‍ഥിയെ നീക്കം ചെയ്താല്‍ മാത്രമേ നമ്മുടെ വിദ്യാലയത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ.
Downloads
Sample Proforma for Sixth Working Day
Sampoorna Portal
Sixth Working Day Entry in Sampoorna Portal -Old Post
Sixth working Day Strength Details in Sampoorna 2017-18 -Circular
Sampoorna Help Page
Sixth Working Day Data Collection through Sampoorna -Instructions
Data collection of Education Department through "Sampoorna" online School Management Software -Permission sanctioned
Sampoorna Data Entry  Help
Sampoorna Help Page
Sixth Working Day Site-2016

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder