> Sixth Working Day Entry in Sampoorna Portal | :

Sixth Working Day Entry in Sampoorna Portal

2017-18  അധ്യയന  വർഷത്തിലെ  വിദ്യാർത്ഥി / വിദ്യാർത്ഥിനികളുടെ  വിശദ വിവരങ്ങൾ Sampoorna (http://sampoorna.itschool.gov.in) യിൽ രേഖപ്പെടുത്തേണ്ടതാണ് .ആറാം  പ്രവർത്തി  ദിനത്തിലേക്കുള്ള  റിപ്പോർട്ടുകൾ  ഈ  വിവരങ്ങളുടെ അടിസ്ഥാനത്തിൽ  ആയിരിക്കും  കണക്കാക്കുക.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.(സമ്പൂര്‍ണ്ണയില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക)
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ Enter  ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.
Sampoorna school login ചെയ്യുമ്പോള്‍ Dash Board-ല്‍ 'Sixth Working Day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന Page-ല്‍ മുഴുവന്‍ വിവരങ്ങളും Enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി Save ചെയ്യുമ്പോള്‍ 'Sixth Working Day Report' മെനു ലഭിക്കും. (Proforma fill ചെയ്ത് Save ചെയ്താല്‍ മാത്രം)
Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ Consolidation-ല്‍ Caste Wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
'Sixth Working Day Report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യത്യാസമായികാണുകയാണെങ്കില്‍Synchronize Option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം Confirm ചെയ്യുക.
ഒരിക്കല്‍ Confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ Confirm ചെയ്യേണ്ടതുമാണ്.
Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ Print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി Print ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
School Details Confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO Verify ചെയ്യുന്ന Status-ഉം അറിയാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ചു  പ്രസിദ്ധീകരിക്കുന്നതാണ്.
Downloads
Sixth Working Day Entry -Portal (sampoorna)
Sampoorna Help Page
Sixth working Day Strength Details in Sampoorna 2017-18 -Circular


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder