> Master Trainer is invited to IT @ School | :

Master Trainer is invited to IT @ School

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്.
Downloads
Online Application Portal
Instructions
Format of No Objection Certificate
Grade Fixation -Scale of Pay Revised. Circular


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder