> Let's make slide show clips (Ubuntu O.S) | :

Let's make slide show clips (Ubuntu O.S)

ചിത്രഫയലുകളെ ഒറ്റയടിക്ക് സ്ലൈഡ് ഷോ ക്ലിപ്പുകളാക്കാനുള്ള സൗകര്യം OpenShot Video Editor,Kdenlive എന്നീ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളില്‍ ലഭ്യമാണ്. ചെയ്യുന്ന മാര്‍ഗം താഴെ നല്‍കുന്നു.
OpenShot Video Editor
പ്രോജക്ട് തുറന്ന് ചിത്രഫയലുകളെ File-Import Files ഉപയോഗിച്ച് Project Files ലേക്ക് ഉള്‍പ്പെടുത്തുക.
ഒന്നിച്ച് ഫയലുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇവയെ Image sequence ആക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് No എന്ന് നല്‍കുക.
 Project Files ലെ ചിത്രഫയലുകള്‍ ഒന്നിച്ച് സെലക്ട് ചെയ്യുക(Ctrl+A)
തുടര്‍ന്ന് Right Click(ചിത്രങ്ങളില്‍ ) ചെയ്ത് Add to Timeline തെരഞ്ഞെടുക്കുക.
ശേഷം വരുന്ന ഓപ്ഷനുകളില്‍ അനുയോജ്യമായവ തെരഞ്ഞെടുത്ത് Add ക്ലിക്കു ചെയ്യുക.
Fade , Transition ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രം തെരഞ്ഞെടുക്കുക. Fade ഉപയോഗിക്കുമ്പോള്‍ Fade in & Out ഉപയോഗിക്കുക.
വീഡിയോ Playback ചെയ്യാന്‍ space bar കീ ഉപയോഗിക്കാം.
File – Export Video ഉപയോഗിച്ച് വീഡിയോ ഫയലായി എക്സ്പോര്‍ട്ട് ചെയ്യുക.
Export ചെയ്യുമ്പോള്‍ All Formats തെരഞ്ഞെടുത്താല്‍ AVI, Mpeg, Mp4,ogg, mov എന്നിവയിലേക്ക് എക്സ്‌പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം കാണാം
Eg: Profile:All Formats, Target:MP4(mpeg4), Video Profile:DV/DVD PAL, Quality:High
Kdenlive
പ്രോജക്ട് തുറന്ന് Add- Slideshow Clip തുറക്കുക.
ഇമേജ് ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
അനുയോജ്യമായ ട്രാന്‍സിഷന്‍ ഇഫക്ട് തെരഞ്ഞെടുക്കുക ( Dissolve or wipe) Frame Duration, Transition Duration എന്നിവയില്‍ മാറ്റം വരുത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
OK ക്ലിക്കു ചെയ്യുക.കൂടിച്ചേര്‍ന്ന ക്ലിപ്പിനെ ടൈംലൈനിലേക്ക് ഡ്രാഗ് ചെയ്തിടുക.ആവശ്യമെങ്കില്‍ റെന്‍ഡര്‍ ഏരിയ സെലക്ട് ചെയ്യുക.(ടൈംലൈനില്‍ ഒന്നാമത്തെ ട്രാക്കിന് തൊട്ടു മുകളില്‍ കാണുന്ന ഐക്കണ്‍ ഡ്രാഗ് ചെയ്ത്)
വീഡിയോ ഫയലായി എക്സ്പോര്‍ട്ട് ചെയ്യാന്‍ Render(Project-Render) ക്ലിക്കു ചെയ്യുക.
ആവശ്യമുള്ള ഫോര്‍മാറ്റ് സെലക്ട് ചെയ്യുക
Full project or Selected zone ഇവയില്‍ അനുയോജ്യമായവ തെരഞ്ഞെടുക്കുക.
Render to File ക്ലിക്കു ചെയ്യുക.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder