> How do you live on pension? | :

How do you live on pension?

ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ആദ്യത്തേത് റിട്ടയര്‍മെന്റ്കാല ജീവിതമാകണം. അതിനുള്ള നിക്ഷേപം ജോലി ലഭിക്കുമ്പോള്‍തന്നെ തുടങ്ങുകയുംവേണം.
റിട്ടയര്‍മെന്റ് കാലത്ത് എങ്ങനെ ജീവിക്കുമെന്ന് അമ്പത് വയസ്സുവരെ അധികമാരും ആലോചിക്കാറില്ല! അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും കാലംകൈവിട്ടുപോയിട്ടുമുണ്ടാകും. പിന്നെ ഇരുട്ടില്‍തപ്പുകതന്നെ വഴി.
നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ റിട്ടയര്‍ ചെയ്യുന്നത് 55 ാമത്തെ വയസിലാണ്(പുതിയതായി ജോലിയില്‍ ചേരുന്നവര്‍ക്ക് അടുത്തയിടെ ഇത് 60 ആക്കിയിട്ടുണ്ട്). സ്വകാര്യ സ്ഥാപനങ്ങളില്‍ ചിലയിടങ്ങളില്‍ 60 വയസ്സുമാണ് റിട്ടയര്‍മെന്റ് പ്രായം.
റിട്ടയര്‍മെന്റ് കാലത്ത് അധികചെലവുകള്‍ വന്നുകൊണ്ടേയിരിക്കും. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം തുടങ്ങിയവയൊക്കെ പിന്നാലെ പിന്നാലെ എത്തും. ലോണ്‍ഭാരം വേറെയും.
മാതൃകാ ആസൂത്രണം
ഇപ്പോഴത്തെ വയസ്
30
പ്രതിമാസ ജീവിത ചെലവ്
30,000
റിട്ടയര്‍മെന്റ് പ്രായം
60
പണപ്പെരുപ്പം
7%
ആയൂര്‍ദൈര്‍ഘ്യം
80വയസ്സ്
2046ലെ​ പ്രതിമാസ ജീവിത ചെലവ്
2.28 ലക്ഷം
30 വര്‍ഷത്തനുശേഷം വേണ്ടിവരുന്ന തുക
3.60 കോടി
പ്രതിമാസനിക്ഷേപം​

10,200
(നേട്ടം 12 %ആണെങ്കില്‍)
15,800
(നേട്ടം 10 % ആണെങ്കില്‍)
24,000
(നേട്ടം 8% ആണെങ്കില്‍)
ലഭിച്ചിരുന്ന വരുമാനം പെട്ടെന്ന് ഇല്ലാതാവുന്ന സമയവുമാണ്. ജീവിതചെലവിലും വര്‍ധനവുണ്ടാകും. അതുവരെ ജീവിച്ച നിലവാരത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ആരും ആഗ്രഹിക്കില്ലല്ലോ.
മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളുടെ പലിശ, പെന്‍ഷന്‍, ലാഭവിഹിതം (ഡിവിഡന്റ്) തുടങ്ങിയവ മാത്രമാവും ഈ ഘട്ടത്തിലെ വരുമാനം.
ജോലി ചെയ്ത അത്രയുംതന്നെകാലം ഇനിയും മുന്നോട്ടുപോകാനുണ്ടെന്നകാര്യം ആസമയത്ത് ആരും ആലോചിക്കാറില്ല.
കരുതിവെയ്ക്കാത്ത ശരാശരി മലയാളി ഈസമയത്ത് മുന്നില്‍ കാണുന്നത് റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കാനിരിക്കുന്ന (വന്‍)തുകയിലാണ്. പിഎഫ്, ഗ്രറ്റുവിറ്റി എന്നിവയായി ലഭിക്കുന്നതെല്ലാം കുട്ടികളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി പൊടിപൊടിക്കും.
പിന്നെ, കയ്യില്‍ ഒരൊറ്റരൂപോലും ബാക്കിയുണ്ടാകില്ല. പോരാത്തതിന് എടുത്താല്‍ പൊന്താത്തത്ര കടബാധ്യതയും.
റിട്ടയര്‍മെന്റ് ജീവിതത്തിന് പിഎഫ് നിക്ഷേപം മതിയോ?
ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും ആയൂര്‍ ദൈര്‍ഘ്യവും കണക്കിലെടുത്തുള്ള വിശകലനമാണ് വേണ്ടത്. ശരാശരി ആയൂര്‍ദൈര്‍ഘ്യം 80 വയസ്സിനുമുകളിലാണ്. പണപ്പെരുപ്പമാകട്ടെ 7-8 ശതമാനവും. ഇങ്ങനെപോയാല്‍ പിഎഫില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക റിട്ടയര്‍മെന്റിനുശേഷം 10 വര്‍ഷം പോലും ജീവിക്കാന്‍ തികയില്ല.
എങ്ങനെയെന്ന് നോക്കാം
35,000 രൂപ അടിസ്ഥാന ശമ്പളമുള്ള (അടിസ്ഥാന ശമ്പളമാണ്; മൊത്തം ശമ്പളമല്ല) 28 വയസ് പ്രായമുള്ള ഒരാളുടെ പിഎഫ് നിക്ഷേപം വിലയിരുത്താം. ശമ്പളത്തില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുക.
നിലവില്‍ പിഎഫില്‍ ഒരുലക്ഷം രൂപയാണ് ബാലന്‍സ് ഉള്ളത്. റിട്ടയര്‍ ചെയ്യാന്‍ 30 വര്‍ഷമുണ്ട്. പ്രതിമാസം ഇപ്പോഴുള്ള ജീവിത ചെലവ് 60,000 രൂപയാണ്. പണപ്പെരുപ്പമാകട്ടെ ഏഴ് ശതമാനവും.
ഇത് പ്രകാരം 58 വയസില്‍(2044) റിട്ടയര്‍ ചെയ്യുമ്പോള്‍ പ്രതിമാസ ജീവിത ചെലവ് 4.56 ലക്ഷമാകും. 30 വര്‍ഷത്തിനുശേഷം ലഭിക്കുന്ന മൊത്തം ഇപിഎഫ് തുകയാകട്ടെ 4.19 കോടി രൂപയും.
ഈ തുകപ്രകാരം 2044നുശേഷം 13 വര്‍ഷം ജീവിക്കാനുള്ളതുമാത്രമേ ഉണ്ടാകൂ. റിട്ടയര്‍മെന്റിനുശേഷം 20 വര്‍ഷമെങ്കിലും ജീവിക്കണമെങ്കില്‍ 5.17 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ 88 ലക്ഷം രൂപ വേറെ കണ്ടെത്തേണ്ടിവരും.
ജോലി മാറുന്നതുകൊണ്ടോ, മറ്റ് ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതുകൊണ്ടോ പലരുടെയും പിഎഫ് നിക്ഷേപത്തില്‍ കുറവ് വരാറുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ കയ്യില്‍ ലഭിക്കുന്നതുക ഇനിയും കുറയും. ഇത് ജോലിക്കാരുടെ മാത്രം കാര്യമാണ്.
ആഗോളവ്യാപകമായി 25 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം റിട്ടയര്‍മെന്റ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്‍നിരയിലാണ്. അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മേഴ്‌സറാണ് സര്‍വേ നടത്തിയത്. 
ജോലി ലഭിച്ചാലുടനെ നിക്ഷേപം തുടങ്ങാം
ജോലി ലഭിച്ചാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനുള്ള കരുതലിനെക്കുറിച്ച് ചിന്തിക്കുകയെന്നതാണ്.
ബാങ്ക് റിക്കറിങ് ഡെപ്പോസിറ്റ്, ഉയര്‍ന്ന റേറ്റിങ് ഉള്ള മ്യൂച്വല്‍ ഫണ്ട്, നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീം, പിപിഎഫ് തുടങ്ങിയ ഏതെങ്കിലും നിക്ഷേപസാധ്യതകള്‍ക്കൂടി വിലയിരുത്തി ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം.




0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder