സര്‍ക്കാര്‍
വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയിഡ്, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസവേതന/കരാര്‍ ജീവനക്കാരുടെ വേതനം
വര്‍ധിപ്പിച്ച് ഉത്തരവായി. ഈ ഉത്തരവ് കേന്ദ്ര സഹായ പദ്ധതികളുള്‍പ്പെടെ
വിവിധ പദ്ധതികളുടെ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളിലെ
ജീവനക്കാര്‍ക്കും (തനതു ഫണ്ടിന്റെ ലഭ്യതയ്ക്കു വിധേയമായി മാത്രം) ബാധകമാണ്.
ഉത്തരവ് നം.സ.ഉ(അച്ചടി)നം.56/2017/ധന. തീയതി 28/04/2017. വര്‍ധിപ്പിച്ച
നിരക്കുകള്‍ കാറ്റഗറി പ്രകാരം ചുവടെ: ദിവസവേതനം, പരമാവധി പ്രതിമാസ വേതനം,
കരാര്‍ വേതനം എന്നീ ക്രമത്തില്‍ കാറ്റഗറി നമ്പര്‍-ഒന്ന്,
വിഭാഗത്തിലുളളവര്‍ക്ക് പരമാവധി ദിവസവേതനം 630 രൂപ , പ്രതിമാസം പരമാവധി
വേതനം 17,025. കരാര്‍ അടിസ്ഥാനത്തിലുളളവര്‍ക്ക് 17,325 രൂപ. കാറ്റഗറി
-രണ്ട് 685, (18,450) 18,900 രൂപ. കാറ്റഗറി -മൂന്ന് 710 രൂപ, (19,850 രൂപ),
19,950 രൂപ. കാറ്റഗറി നാല് 735 രൂപ, (20,575 രൂപ), 21,000 രൂപ. കാറ്റഗറി
അഞ്ച് 790 രൂപ, (22,850 രൂപ) (23,100 രൂപ) കാറ്റഗറി ആറ് 895 രൂപ, (25,900
രൂപ) 26,475 രൂപ. കാറ്റഗറി ഏഴ് 945 രൂപ, (27400 രൂപ), 27, 825 രൂപ.
കാറ്റഗറി എട്ട് 1025 രൂപ, (28,675 രൂപ) 29,200 രൂപ. കാറ്റഗറി ഒന്‍പത് 1,025
രൂപ, (29,700 രൂപ) 30,675 രൂപയും, കാറ്റഗറി പത്ത് 1,130 രൂപ, (33,875
രൂപ), 33,925 രൂപ. കാറ്റഗറി 11 1,365 രൂപ, (40,950 രൂപ) 41, 475 രൂപ.
കാറ്റഗറി 11 (എ) 1,470 രൂപ നിരക്കില്‍ (ആവശ്യമെങ്കില്‍) 44,100 രൂപ.
കാറ്റഗറി 12 1,840 രൂപ, (53,300 രൂപ) 54,200 രൂപ.കൂടുതല്‍ അറിവിലേക്ക് ഉത്തരവ് നോക്കുക.
0 comments:
Post a Comment