> SBI-ATM Transaction; Fee Rate | :

SBI-ATM Transaction; Fee Rate

എസ്ബിഐ  എടിഎം ഇടപാട്; ഫീസ് നിരക്ക് ഇങ്ങനെ
ജൻധൻ പോലെ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി)അക്കൗണ്ടുകളിൽ മാസം നാല് എടിഎം  ഇടപാടുകൾ സൗജന്യം സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പ്രതിമാസ സൗജന്യ ഉപയോഗം: മെട്രോ നഗരങ്ങളിൽ എട്ട് (അഞ്ച് എസ്ബിഐ എടിഎം + 3 മറ്റ് ബാങ്ക് എടിഎം) മറ്റു പ്രദേശങ്ങളിൽ 10 (അഞ്ച് എസ്ബിഐ എടിഎം + അഞ്ച് മറ്റു ബാങ്ക് എടിഎം) സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗത്തിന്: മറ്റു ബാങ്ക് എടിഎമ്മുകളിൽ ഓരോ തവണയും 23 രൂപ. സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ 11.5 രൂപ (സേവനനികുതി ഉൾപ്പെടെ) ബിഎസ്ബിഡി അക്കൗണ്ടുകളിൽ ചെക്ക്ബുക്കിനു പണം ഈടാക്കുന്നതെങ്ങനെയെന്നും അവസാന സർക്കുലറിൽ വിശദമാക്കുന്നു: 10 ലീഫുള്ള ചെക്ക്ബുക്കിനു 30 രൂപ, 25 ലീഫ് ബുക്കിന് 75 രൂപ, 50 ലീഫ് ബുക്കിന് 150 രൂപ (ഓരോന്നിനും സേവന നികുതി പുറമെ) റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സർക്കുലറിൽ പറയുന്നു.
ബഡി വഴി എടിഎമ്മിൽനിന്നു പണം
എസ്ബിഐ ബഡി’ മൊബൈൽ വോലറ്റ് മുഖേന എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാമെന്ന് എസ്ബിഐ. എന്നാൽ  പിൻവലിക്കുമ്പോളെല്ലാം  25 രൂപ ഈടാക്കും. ബിസിനസ് കറസ്പോണ്ടന്റ് മുഖേന വോലറ്റിൽനിന്നു പണം പിൻവലിക്കാനും വോലറ്റിൽ നിക്ഷേപിക്കാനും കഴിയുമെന്നും മാനേജിങ് ഡയറക്ടർ (നാഷനൽ ബാ​ങ്കിങ്) രജ്നീഷ് കുമാർ പറഞ്ഞു. ഈ സൗകര്യം ഇതുവരെയുണ്ടായിരുന്നില്ല.ആയിരം രൂപ വരെയുള്ള നിക്ഷേപത്തിനു 0.25% ഫീസും (കുറഞ്ഞത് രണ്ടുരൂപയും കൂടിയത് എട്ടു രൂപയും) സേവന നികുതിയും ഈടാക്കും. 2000 രൂപ വരെ പിൻവലിക്കുന്നതിന് തുകയുടെ 2.5% ഫീസും (കുറഞ്ഞത് ആറുരൂപ) സേവന നികുതിയും നൽകണം. ഫീസ് ജൂൺ ഒന്നിനു പ്രാബല്യത്തിലാവും.ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്’ (ഐഎംപിഎസ്) ഉപയോഗിച്ചു ബഡി മുഖേന ബാങ്ക് അക്കൗണ്ടിലേക്കുള്ള ഫണ്ട് ട്രാൻസ്ഫറിനു മൂന്നു ശതമാനം ഫീസും സേവന നികുതിയും നൽകണം.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder