> T C GENERATING FOR SAMPOORNA PORTAL | :

T C GENERATING FOR SAMPOORNA PORTAL

TC GENERATE ചെയ്യാന്‍ SAMPOORNA-ല്‍ LOGIN  ചെയ്ത്  students- എന്ന മെനുവില്‍  ക്ലിക്ക് ചെയ്യുക .


തുറന്നു വന്ന പേജില്‍ Select a Class,Select Division  എന്നിവ മാത്രം നല്‍കി താഴെ കാണുന്ന Search ല്‍ ക്ലിക്ക് ചെയ്യുക. (student Name ,Admission Number-എന്നിവ മാത്രം നല്‍കി ഓരോ കുട്ടിയുടെയും വിവരങ്ങള്‍ അറിയാം)


ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും TC നൽകേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു  കുട്ടിയുടെ പേരിനു താഴെ വലതു വശത്തു കാണുന്ന  Issue TC യില്‍ ക്ലിക്ക് ചെയ്യുക(കുട്ടികളുടെ വിവരങ്ങള്‍ Confirm ചെയ്താല്‍ മാത്രമേ TC നല്‍കാന്‍ കഴിയൂ) .ലഭ്യമാകുന്ന പതിയ ജാലകത്തിലാണ് കുട്ടിയുടെ ടി സിയിലുള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടത്. TC Number എന്നതില്‍ സ്കൂള്‍ കോഡ് ആദ്യവും അതിനോട് ചേര്‍ന്നുള്ള ചതുരത്തില്‍ ആദ്യം ടി സി നമ്പറും അതിന് ശേഷം വര്‍ത്തെയും സുചിപ്പിക്കുന്ന സംഖ്യകള്‍ ദൃശ്യമാകും. ഏറ്റവും അവസാനം നല്‍കിയ ടി സിയുടെ അടുത്ത നമ്പറാണ് ഇവിടെ എന്നുറപ്പാക്കുക.ഇതല്ലെങ്കില്‍ ടി സി നമ്പര്‍ നല്‍കുക.Whether Qualified for Promotion എന്നതിന് നേരെ SSLC പരീക്ഷയെഴുതിയ കുട്ടിയാണെങ്കില്‍ Vide SSLC Book എന്നും മറ്റ് ക്ലാസുകളുടേതാണെങ്കില്‍ റിസല്‍ട്ടിനെ അടിസ്ഥാനമാക്കി Yes/No എന്ന റേഡിയോ ബട്ടണ്‍ തിരഞ്ഞെടുക്കുക ഫീസ് കണ്‍സഷന്‍ ലഭിക്കുന്ന കുട്ടിയാണെങ്കില്‍  Whether the pupil was in receipt of Fee Concession എന്നതിന് നേരെ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക എന്നതിനു നേരെ SSLC വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസത്തെയും മറ്റുള്ളവര്‍ക്ക് അവരുടെ ഹാജരായ അവസാനത്തെ പ്രവര്‍ത്തി ദിവസവും നല്‍കുക എന്നതിന് നേരെ പ്രമോഷന്‍ നല്‍കിയ തീയതിയും നല്‍കുക എന്നതിന് നേരെ കുട്ടിയെ Remove ചെയ്ത തീയതി നല്‍കുക എന്നതിന് നേരെ അപേക്ഷ നല്‍കിയ തീയതി നല്‍കുക എന്നതിന് നേരെ ടി സി നല്‍കുന്ന തീയതി നല്‍കുക എന്നതിന് നേരെയുള്ള Combo Box-ല്‍ നിന്നും SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെതിന് നേരെ Course Completed എന്നും ആ സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക് പോകുന്നവരുടെ നേരെ Higher Studies എന്നും അല്ലാത്തവരുടെ നേര്‍ക്ക് Request എന്നതും തിരഞ്ഞടുക്കുക ഇവിടെ Request / Higher Studies എന്നിവ തിരഞ്ഞെടുത്താല്‍ Destination School എന്ന ഒരു പുതിയ വരി ലഭിക്കും .ഇതിന് നേരെയുള്ള ബോക്സില്‍ From database അല്ലെങ്കില്‍ Other എന്ന രണ്ട് Options ഉണ്ട്. TC നല്‍കേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കാണങ്കില്‍ From database എന്നതും അല്ലെങ്കില്‍ Others എന്നതും സെലക്ട് ചെയ്യുക.From Database ആണ് തിരഞ്ഞെടുത്തെങ്കില്‍ ടി സി നല്‍കേണ്ട സ്കൂള്‍ തിരഞ്ഞെടുക്കുന്നതിനായി ആ സ്കൂള്‍ ഉള്‍പ്പെട്ട Revenue District, Educational District, Sub District എന്നീ ക്രമത്തില്‍ തിരഞ്ഞെടുത്താല്‍ ആ സബ്ജില്ലയിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ഉള്ള വരി ലഭ്യമാകും ഇതില്‍ നിന്നും സ്കൂള്‍ തിരഞ്ഞെടുക്കുക.(ടി സി ക്കുള്ള അപേക്ഷ വാങ്ങുമ്പോള്‍ തന്നെ ഈ വിശദാംശങ്ങള്‍ ശേഖരിച്ചു വെച്ചാല്‍ എളുപ്പമാകും. ബ്ലോഗിലെ സ്കൂള്‍ കോഡ് എന്ന പേജില്‍ നിന്നും ഈ വിവരങ്ങള്‍ കണ്ടെത്തവുന്നതാണ്.) ഈ വിധത്തില്‍ സ്കൂള്‍ തിരഞ്ഞെടുക്കുക. Other എന്നത് തിരഞ്ഞെടുക്കുന്നവര്‍ തൊട്ട വരിയില്‍ ടി സി നല്‍കുന്ന സ്കൂളിന്റെ പേര് ടൈപ്പ് ചെയ്താല്‍ മതി.Others എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഏതു സ്കൂളിലേക്ക് വേണമെങ്കിലും TC നല്‍കാം.
തുടര്‍ന്ന് ആകെയുള്ള സാധ്യായ ദിവസങ്ങളും കുട്ടി ഹാജരായ ദിവസങ്ങളുടെ എണ്ണവും ചേര്‍ത്ത് Issue T C എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ടി സി തയ്യാറായിട്ടുണ്ടവും. ഈ ടി സിയുടെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി. ഇതോടൊപ്പം തന്നെ ഈ വിദ്യാര്‍ഥിയുടെ പേര് ആ ക്ലാസില്‍ നിന്നും ഒഴിവായിട്ടുണ്ടാവും . ഈ ടി സി നമ്പറുപയോഗിച്ച് പുതിയ വിദ്യാലയത്തില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാവുന്നതാണ്. 
  
 
Print എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക. ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് print എടുത്താല്‍മതി.
ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് print ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍Application >Office > PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.
ഈ പേജിലെ  more  എന്ന മെനുവില്‍ നിന്നും കുട്ടിയുടെ course certificate ലഭിക്കും
Important :- Sampoorna Portal Close ചെയ്യുന്നതിനു മുമ്പ് പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്ന് കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇവിടെ TC Not Issued എന്നാണ് ഇപ്പോഴും കാണിക്കുന്നതെങ്കില്‍ ടി.സിയുടെ print out ലഭിക്കുന്ന സ്ക്കൂള്‍ അധികാരികള്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. കാരണം, ടി.സിയുടെ print out സ്ക്കൂളില്‍ നിന്ന് നല്‍കിയാലും കുട്ടി നമ്മുടെ സ്ക്കൂളിന്റെ ഡാറ്റാബേസില്‍ത്തന്നെയായിരിക്കും ഉണ്ടാവുക. ഇത്തരം സാഹചര്യങ്ങളില്‍ Mark as Issued എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടും.
ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ടി.സി നല്‍കുമ്പോള്‍ പുതിയ സ്ക്കൂളില്‍ ചേരേണ്ടത് ഏഴാം ക്ലാസിലേക്കാണെങ്കില്‍ പ്രമോഷന് അര്‍ഹതയുണ്ട് എന്ന അര്‍ത്ഥത്തില്‍ Yes എന്നാണ് നല്‍കേണ്ടത്. ഒരു സ്ക്കൂളിലെ ആറാം ക്ലാസില്‍ നിന്നും മറ്റൊരു സ്ക്കൂളിലെ ആറാം ക്ലാസിലേക്ക് തന്നെയാണ് ടി.സിയെങ്കില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പ്രമോഷന്‍ നല്‍കേണ്ടതില്ല എന്ന അര്‍ത്ഥത്തില്‍ No എന്നാണ് നല്‍കേണ്ടത്. 
ഒരിക്കല്‍ നല്‍കിയ TC യില്‍ മാറ്റങ്ങള്‍ വരുത്താന്‍ എന്തു ചെയ്യണം ? (TC EDITING)
Former Students ലിസ്റ്റില്‍ നിന്നും എഡിറ്റ് ചെയ്യേണ്ട കുട്ടിയെ കണ്ടെത്തുക. Former Student  നെ സെലക്ട് ചെയ്യാന്‍ പേജിന്റെ മുകളില്‍ ഉള്ള മെനുവില്‍ നിന്നും Student മെനു ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കാണുന്ന പേജിലെ വലതു വശത്തെ Search Former Student എന്ന ടാബ് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ Select a Class ,Select a Batch എന്നിവ മാത്രം നൽകി  Search ചെയ്ത് കുട്ടിയെ കണ്ടെത്തുക. TC നേരത്തെ Issue ചെയ്ത കുട്ടിയാണെങ്കില്‍ പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്നു കാണുന്നുണ്ടാകും.TC എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതിലെ Mark as not Issued എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ TC Not Issued ,Mark as Issued എന്നു വന്നിരിക്കും. ഇനി Back ബട്ടണിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ  TC നൽകിയ കുട്ടികളുടെ പേജ് വരും അതിൽ ഏതു കുട്ടിയുടെ TC
ആണോ എഡിറ്റ്‌  ചെയ്യേണ്ടത് ആ പേരിൽ  ക്ലിക്ക് ചെയ്യുക തുറന്നു വന്ന പേജിൽ വലതു മുകളിലായി Print TC, Conduct Certificate എന്നിവയ്ക്ക് ഇടയിലായി Edit TC എന്ന ടാബ് കണാം. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് TC എഡിറ്റ് ചെയ്യാവുന്നതാണ്.  തുടര്‍ന്ന് പുതിയ  TC പ്രിന്റ് എടുക്കാവുന്നതാണ്. പ്രിന്റ്‌ ചെയ്തു  കഴിഞ്ഞു  TC Not Issued ,Mark as Issued എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്തുTC Issued Mark as not Issued എന്നാക്കണം .
Sampoorna Help Page

1 comments:

Unknown said...

Can I edit T.C. Number in an issued T.C.?

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder