> Joint Entrance Examination (Main) 2017 | :

Joint Entrance Examination (Main) 2017

ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിൻ പേപ്പറിന്റെ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഏപ്രില്‍ 8, 9 തിയ്യതികളില്‍ നടക്കുകയാണ്. ഓണ്‍ലൈന്‍ പരീക്ഷാരീതി പരിചയപ്പെടുത്തുന്നതിനായി, ഒരു മോക്ക് ടെസ്റ്റ് JEE വെബ്‌സൈറ്റില്‍ (www.jeemain.nic.in) ലഭ്യമാണ്. അത് പരിശോധിക്കാന്‍ അപേക്ഷകര്‍ താല്‍പര്യം കാട്ടേണ്ടതാണ്.
പരീക്ഷയുടെ ദൈര്‍ഘ്യം 180 മിനിറ്റാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അപേക്ഷാര്‍ത്ഥിയുടെ പേരും ഫോട്ടോയുേം തെളിയും. അത് പരീക്ഷാര്‍ത്ഥിയുടേതല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ക്ലിക്ക് ചെയ്ത് ആ വിവരം അധികൃതരെ അറിയിക്കണം. തുടര്‍ന്ന് ലോഗിന്‍ ചെയ്യുമ്പോള്‍ പൊതുവായ നിര്‍ദ്ദേശങ്ങള്‍ കാണാന്‍ കഴിയും.
സ്‌ക്രീനിന്റെ മുകളില്‍ വലതു ഭാഗത്തായി ഒരു ക്ലോക്ക് കാണാന്‍ കഴിയും പരീക്ഷയ്ക്ക് അവശേഷിക്കുന്ന സമയം ഈ ക്ലോക്ക് വഴി മനസ്സിലാക്കാന്‍ പരീക്ഷാര്‍ത്ഥിക്ക് കഴിയും, ഈ 'countdown timer' പൂജ്യത്തിലെത്തുമ്പോള്‍ സിസ്റ്റം നിര്‍ജ്ജീവമാകും.
ചോദ്യങ്ങള്‍ മൂന്നു സെക്ഷനുകളിലായി നല്‍കിയിരിക്കും  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്. ഇഷ്ടമുള്ള വിഷയത്തില്‍ നിന്നും ഉത്തരങ്ങള്‍ നല്‍കിത്തുടങ്ങാം. ഒരു വിഷയത്തില്‍ നിന്നും മറ്റൊന്നിലേക്കും തിരികേയും പോകാം. ഓരോ ചോദ്യത്തിനുനേരെയും നാല് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. ഓരോ ബട്ടണിന് നേരെയായിരിക്കും ഈ ഉത്തരങ്ങള്‍. തിരഞ്ഞെടുക്കുന്ന ഉത്തരത്തിന് ഇടതുഭാഗത്തുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താണ് ഉത്തരം രേഖപ്പെടുത്തേണ്ടത്.
ഓരോ ചോദ്യത്തിനും വലതു ഭാഗത്തായി ചില രേഖപ്പെടുത്തലുകള്‍, ഒരു നമ്പറിനു നേരെ നല്‍കിയിരിക്കും. ചോദ്യങ്ങളുടെ നില വ്യക്തമാക്കുന്നവയായിരിക്കും ഇവ. ചോദ്യം ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ല. ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല, ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നു, ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല.  പക്ഷെ പുനഃപരിശോധനയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്, ഉത്തരം നല്‍കി, പക്ഷേ, പുനഃപരിശോധനിക്കാനുള്ള രേഖപ്പെടുത്തല്‍ വരുത്തിയിട്ടുണ്ട് എന്നിങ്ങനെയുള്ള രേഖപ്പെടുത്തലുകള്‍ ആകും ഉണ്ടാവുക. ഓരോ ബട്ടണും ഓരോ നിറത്തിലും ആകൃതിയിലുമായിരിക്കും ദൃശ്യമാക്കുക.
പുനഃപരിശശോധനയ്ക്ക് വിധേയമാക്കണം എന്ന രേഖപ്പെടുത്തല്‍ നടത്തുമ്പോള്‍, ഉത്തരം ഒരിക്കല്‍കൂടി പരിശോധിക്കേണ്ടതാണ് എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഉത്തരം നല്‍കിയ ശേഷം, പുനഃപരിശോധനയ്ക്കായി മാര്‍ക്ക് ചെയ്തിരിക്കുന്ന ഉത്തരം അപ്രകാരം നിലനില്‍ക്കുന്ന പക്ഷം, നല്‍കിയിരിക്കുന്ന ഉത്തരം മൂല്യ നിര്‍ണയത്തിന് വിധേയമാക്കും.
ഓരോ വിഷയത്തെയും  ചോദ്യ നമ്പര്‍, സ്‌ക്രീനിന്റെ വലതു ഭാഗത്തായി കാണാം. ഇഷ്ടപ്പെട്ട നമ്പറില്‍ ക്ലിക്ക് ചെയ്ത്, ആ ചോദ്യത്തിലേക്ക് പോകാം. ഒരു ഉത്തരം നല്‍കിക്കഴിയുമ്പോള്‍, 'Save & Next' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആ ഉത്തരം സേവ് ചെയ്ത്, അടുത്ത ചോദ്യത്തിലേക്കു കടക്കാം.
'Mark for Review & Next' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, ഉത്തരം സേവ് ചെയ്ത്, പുനഃപരിശോധനയില്‍ താല്‍പര്യം കാണിച്ച്  അടുത്ത ചോദ്യത്തിലേക്ക് പോകാം. ഇവയൊന്നും ക്ലിക്ക് ചെയ്യാതെ, ഉത്തരം മാര്‍ക്ക് ചെയ്ത്, മറ്റൊരു ചോദ്യത്തിലേക്കു നേരിട്ടുപോയാല്‍ ഉത്തരം, 'സേവ്' ആകില്ല.
ചോദ്യങ്ങള്‍ മൊത്തത്തില്‍ കാണണമെങ്കില്‍, ചോദ്യപേപ്പര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇവിടെ ഓപ്ഷനുകള്‍ കാണാന്‍ കഴിയില്ല. ഈ ബട്ടണ്‍ സ്‌ക്രീനിന് മുകളില്‍ വലതുഭാഗത്ത് കാണാം.
സെക്ഷനുകളുടെ തലക്കെട്ടുകള്‍ (Physics, Chemitsry, Mathematics) സക്രീനില്‍, മുകളില്‍ ഇടതുഭാഗത്തു കാണാം. അവയിലെ സവിശേഷമായ മാര്‍ക്കില്‍ കര്‍സര്‍ വെയ്ക്കുമ്പോള്‍ ആ വിഷയത്തില്‍ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി എത്ര എണ്ണത്തിന് ഉത്തരം നലകിയില്ല, പുനഃപരിശോധനയ്ക്ക് മാര്‍ക്ക് ചെയ്ത എത്ര എണ്ണം, ഇതുവരെ സന്ദര്‍ശിക്കാത്ത ചോദ്യങ്ങളുടെ എണ്ണം, ഉത്തരം നല്‍കിയശേഷം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രേഖപ്പെടുത്തിയ ചോദ്യങ്ങളുടെ എണ്ണം എന്നിവ കാണാം.
ഉത്തരങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയ്ക്കനുസരിച്ച്, ചോദ്യനമ്പറുകള്‍ ഉള്‍പ്പെട്ട ഭാഗത്തെ ബട്ടണുകളുടെ നിറം മാറുന്നതാണ്. കൂടാതെ ഇവയിലോരൊന്നിന്റെയും  എണ്ണവും അവിടെ തെളിയുന്നതുമാണ്. ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തി 'save' ചെയ്ത ഉത്തരം പിന്നീട് മാറ്റുന്നതിനും സൗകര്യമുണ്ട്. ആ ചോദ്യത്തിലേക്കു തിരികെ വന്ന്, 'clear response' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍, ആദ്യം രേഖപ്പെടുത്തിയ ഉത്തരം ഒഴിവാക്കപ്പെടും. പുതിയ ഉത്തരം തുടര്‍ന്ന് രേഖപ്പെടുത്താം.
ഓരോ വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രത്യേകം സമയമൊന്നും നിശ്ചയിച്ചിട്ടില്ല. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും.
പരീക്ഷാഹാളിലേക്ക് പേന, ബോള്‍പോയന്റ് പേന, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ എന്നിവ കൊണ്ടുവരരുത്. ക്രിയ ചെയ്യാനുള്ള പേപ്പര്‍, ഹാളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. പരീക്ഷ കഴിഞ്ഞ് അവ ഇന്‍വിജിലേറ്ററെ തിരികെ ഏല്‍പ്പിക്കേണം.
JEE മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍, യോഗ്യത നേടുന്നതിനുള്ള Cut off, പരീക്ഷയ്ക്കു ശേഷം, CBSE നിശ്ചയിച്ചിരിക്കും. കാറ്റഗറിക്ക് അനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കും. ഈ മാര്‍ക്കോ, അതില്‍ കൂടുതല്‍ മാര്‍ക്കോ ലഭിക്കുന്നവര്‍ക്ക് JEE മെയിന്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും.

Tag :Mathrubhumi

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder