> 'Kalippetti ' OS Installation | :

'Kalippetti ' OS Installation

സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പുതിയ ഐ.ടി പാഠപുസ്തകങ്ങള്‍ തയാറായി. ‘കളിപ്പെട്ടി’ എന്ന പേരില്‍ കളികള്‍ പോലും അര്‍ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന ‘എജുടെയിന്‍മെന്‍റ്’ രീതിയിലാണ് പുസ്തകം. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചുറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് നേടാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കളിപ്പെട്ടി’ (software) എങ്ങനെ നമ്മുടെ കംപ്യൂട്ടറിൽ  ഇൻസ്റ്റാൾ  ചെയ്യാം.
ആദ്യമായി ഇവിടെ നൽകിയിരിക്കുന്ന LP -OS Packages (ഇതിൽ ഉബുണ്ടു-10.04,14.04 എന്നീ OS കളിൽ ഇൻസ്റ്റലേഷൻ ചെയ്യാം) എന്ന  ഫയൽ ഡൌൺലോഡ്   ചെയ്ത് Extract  ചെയ്യുക.തുടർന്ന് വന്ന ഫോൾഡറിലെ install.sh  എന്ന  ഫയൽ റൈറ്റ്  ക്ലിക്ക് ചെയ്ത്  പേപ്പർട്ടീസ് എടുക്കുക അതിലെ പെർമിഷൻസ്   എന്ന   മെനുവിൽ  ക്ലിക്ക്  ചെയ്ത് Execute എന്ന    ചെക്ക്  ബോക്സിൽ   ടിക്ക്  നൽകി വിൻഡോ ക്ലോസ് ചെയ്യുക .തുടർന്ന്  install.sh  എന്നതിൽ ഡബിൾ  ക്ലിക്ക്  ചെയ്ത് Run in Terminal എടുക്കുക പാസ്സ്‌വേർഡ് ചോദിക്കും അപ്പോൾ സിസ്റ്റം  പാസ്സ്‌വേർഡ്  നൽകുക തുടർന്ന്  OK  നൽകുക .ഏതാനും  സമയത്തിന്  ശേഷം Installation Finished -Please Restart the Computer എന്ന മെസ്സേജ്  കാണാം OK നൽകുക.
DOWNLOAD

1 comments:

Unknown said...

Super

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder