സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു
സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം മുന്‍കൂട്ടി കണക്കാക്കി ആ
വരുമാനത്തിന് മുകളില്‍ വരാവുന്ന നികുതി കണക്കാക്കി അതിന്‍റെ 12 ല്‍ ഒരു
ഭാഗം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന രീതി കുറച്ച്
വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതിന് വേണ്ടിയാണ് നാം ആന്റിസിപ്പേറ്ററി
സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത്. സാധാരണ ഡിസംബര്‍ മാസത്തില്‍ ഈ
സ്റ്റേറ്റ്മെന്‍റ് റിവൈസ് ചെയ്ത് ബാക്കിയുള്ള ടാക്സിനെ മൂന്ന് ഗഡുക്കളാക്കി
ഇനിയുള്ള മാസങ്ങളില്‍ അടച്ചു തീര്‍ക്കാറാണ് പതിവ്. മുമ്പ് സെല്‍ഫ്
ഡ്രോയിംഗ് സംവിധാനം നിലവിലുണ്ടായിരുന്നപ്പോള്‍ ട്രഷറി ഓഫീസര്‍മാര്‍ ഇത്
നിര്‍ബന്ധപൂര്‍വ്വം വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഉത്തരവാദിത്തം
അതത് ഓഫീസിലെ തലവന്‍മാര്‍ക്കാണ്. അത് കൊണ്ട് തന്നെ ചില സ്ഥാപനങ്ങളെങ്കിലും
ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് റിവൈസ് ചെയ്യുന്നതിനെ
അവഗണിച്ചിരിക്കുന്നു. ഈ വര്‍ഷം ആന്റിസിപ്പേറ്ററി റിവൈസ് ചെയ്യുക എന്നതിന്
വളരെ പ്രാധാന്യമുണ്ട്. കാരണം ഈ വര്‍ഷം തുടങ്ങുമ്പോള്‍ പലരും പഴയ
സ്കെയിലിലാണ് ശമ്പളം വാങ്ങിയിരുന്നത്. അത് മാനദണ്ഡമാക്കിയായിരിക്കും കഴിഞ്ഞ
മാര്‍ച്ച് മാസത്തില്‍ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയത്.
ഇപ്പോള്‍ ഭുരിഭാഗം പേരും പുതിയ സ്കെയിലിലേക്ക് മാറിയിട്ടുണ്ട്. അപ്പോള്‍
നമ്മുടെ ടാക്സിലും വ്യത്യാസം വന്നിരിക്കും.
എന്തായാലും നികുതി അടക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അത്
ഇപ്പോള്‍ തന്നെ ഗഡുക്കളായി അടക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍
ഫെബ്രുവരി മാസത്തില്‍ ശമ്പളത്തിന്റെ ഗണ്യമായ ഒരു ഭാഗം ടാക്സ് ഇനത്തിലേക്ക്
പോകും. ചിലരുടെ ഫെബ്രുവരി മാസത്തിലെ ശമ്പളത്തിനെക്കാള്‍ അധികം ടാക്സ് വരാം.
അത്തരക്കാര്‍ ബാക്കി ടാക്സ് ചലാന്‍ വഴി അടക്കേണ്ടി വരും. ഓരോ
ഉദ്യോഗസ്ഥരും മൊത്തം അടക്കേണ്ട നികുതിയുടെ 12 ല്‍ ഒരു ഭാഗം ഓരോ മാസവും
അടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് അതത് ഡിസ്ബേര്‍സിംഗ്
ഓഫീസര്‍മാരുടെ ചുമതലയാണ്.
2016-17 ലെ നികുതി നിരക്കുകള്‍
Ordinary Citizens | Senior Citizens (Age 60-79) | Super Senior Citizens (Age 80 or above) |
Upto Rs. 2,50,000 - Nil | Upto Rs. 3,00,000 - Nil | Upto Rs. 5,00,000 - Nil |
2,50,000 To 5,00,000 - 10% | 3,00,000 To 5,00,000 - 10% | 5,00,000 To 10,00,000 - 20% |
5,00,000 To 10,00,000 - 20% | 5,00,000 To 10,00,000 - 20% | Above 10,00,000 - 30% |
Above 10,00,000 - 30% | Above 10,00,000 - 30% |
ഈ വര്‍ഷം നികുതി നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കാര്യമായ
മാറ്റങ്ങളൊന്നുംതന്നെ ഇല്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരാളുടെ നികുതി വിധേയ
വരുമാനം അഥവാ ടാക്സബിള്‍ ഇന്‍കം (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ള വരുമാനം
) 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ അയാള്‍ക്ക് പരമാവധി 2000 രൂപ വരെ 87-എ
വകുപ്പ് പ്രകാരം റിബേറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ 2016 ഫെബ്രുവരിയില്‍
അവതരിപ്പിക്കപ്പെട്ട കേന്ദ്ര സാമ്പത്തിക ബജറ്റില്‍ ഈ റിബേറ്റ് 2000 രൂപ
എന്നത് 5000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ
തീരുമാനത്തില്‍ ഒരുപാട് പേര്‍ക്ക് ആഹ്ലാദിക്കാനാവില്ല. കാരണം പുതിയ ശമ്പള
പരിഷ്കരണം പ്രകാരം വലിയൊരു വിഭാഗം ജീവനാക്കാരുടെയും നികുതി വിധേയ വരുമാനം 5
ലക്ഷം രൂപയില്‍ അധികമായിരിക്കും. ഇതില്‍ പലര്‍ക്കും കഴിഞ്ഞ വര്‍ഷം 2000
രൂപ റിബേറ്റ് ലഭിച്ചിരുന്നവരായിരിക്കും.
5 ലക്ഷത്തിന് ഒരുപാട് മുകളില്‍ വരുമാനമുള്ളവരുടെ കാര്യം മാറ്റി
നിര്‍ത്തിയാല്‍ ബാക്കിയുള്ളവരില്‍ അധികം പേര്‍ക്കും അല്പം ആസൂത്രണത്തോടെ
മുന്നോട്ടു പോയാല്‍ ഈ 5000 രൂപയുടെ നേട്ടം സ്വന്തമാക്കാം.
Anticipatory Statement by Alrahiman
Anticipatory Statement by Babu Vadakkumcery
Anticipatory Statement by Sudheer Kumar TK
Individual Anticipatory Income Statement
Anticipatory Statement by Babu Vadakkumcery
Anticipatory Statement by Sudheer Kumar TK
Individual Anticipatory Income Statement
0 comments:
Post a Comment