> Vidya Samunnathi Scholarship | :

Vidya Samunnathi Scholarship

കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2016 - 17 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.
അപേക്ഷകര്‍ www.kswcfc.org  എന്ന വെബ്‌സൈറ്റിലെ 'ഡാറ്റാബാങ്കില്‍' ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. ഡാറ്റാബാങ്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം  എല്ലാ മാര്‍ഗങ്ങളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത്  അയയ്‌ക്കേണ്ടതാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷാര്‍ത്ഥികള്‍ക്ക് ഏതെങ്കിലുമൊരു ശാഖയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍/സ്‌റ്റൈപ്പെന്‍ഡുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. സര്‍ക്കാര്‍ ഫണ്ടിന്റെ ലഭ്യതയും കുറഞ്ഞ വരുമാനപരിധിയും കണക്കിലെടുത്താണ് സ്‌കോളര്‍ഷിപ്പിനായുള്ള തിരഞ്ഞെടുപ്പ്.
ഓരോ പഠനതലത്തിലും ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:
ഹൈസ്‌കൂള്‍തലം (8,9,10 ക്ലാസുകള്‍): 20,000 സ്‌കോളര്‍ഷിപ്പുകള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും. പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക 2000 രൂപയാണ്. ഹയര്‍സെക്കന്‍ഡറി (11, 12 ക്ലാസുകള്‍):  14000 സ്‌കോളര്‍ഷിപ്പുകള്‍. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 3000 രൂപ.
ഡിപ്ലോമാ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍: 1000 സ്‌കോളര്‍ഷിപ്പുകള്‍, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 6000 രൂപ.  ബിരുദതലത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ 2500 സ്‌കോളര്‍ഷിപ്പുകളും നോണ്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 3500 സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.  വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 7000, 5000 രൂപ എന്നിങ്ങനെ ലഭിക്കും.
ബിരുദാനന്തര ബിരുദതലത്തില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 1250 സ്‌കോളര്‍ഷിപ്പുകളും  നോണ്‍പ്രൊഫഷണല്‍ വിഭാഗത്തില്‍ 1667 സ്‌കോളര്‍ഷിപ്പുകളുമുണ്ട്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 8000, 6000 രൂപ എന്നിങ്ങനെയാണ്. CA, CS, CMA (ICWA),  സ്‌കോളര്‍ഷിപ്പുകള്‍ 100, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപ.
ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍: 120 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 50,000 രൂപ, IIT, IIM, IISc, NIT,  നാഷണല്‍ ലോ സ്‌കൂള്‍, ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, NIFT മുതലായ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി: ഡിസംബർ 15
വെബ്സൈറ്റ്: www.kswcfc.org
ഹൈസ്കൂൾ
യോഗ്യത: വാർഷികപരീക്ഷയിൽ 70 %,
തുക: വർഷം 2000 രൂപ, എണ്ണം: 20000
 
ഹയർസെക്കൻഡറി
യോഗ്യത: പത്തിൽ ബി + / 70 %,
തുക: വർഷം 3000 രൂപ, എണ്ണം: 14000
 
ഡിപ്ലോമ/സർട്ടിഫിക്കറ്റ്
യോഗ്യത: ഡിപ്ലോമയ്ക്ക് പത്തിൽ ബി +/ 70 %, സർട്ടിഫിക്കറ്റിന് പത്തിൽ ബി /60 %,
തുക: വർഷം 6000 രൂപ, എണ്ണം: 1000
 
ഡിഗ്രി
യോഗ്യത: പ്ലസ് ടുവിന് 70 %,
തുക: പ്രഫഷനൽ കോഴ്സിന് വർഷം 7000 രൂപ;
നോൺ പ്രഫ. കോഴ്സിന് 5000 രൂപ,
എണ്ണം: പ്രഫഷനൽ 2500, നോൺ പ്രഫഷനൽ 3500
 
പിജി
യോഗ്യത: ഡിഗ്രിക്ക് സയൻസിന് 70 %; ആർട്സ്,
കൊമേഴ്സ്, നിയമം, മാനേജ്മെന്റ് എന്നിവയ്ക്ക് 60 %, തുക: പ്രഫഷനൽ കോഴ്സിന് വർഷം 8000 രൂപ;
നോൺ പ്രഫ. കോഴ്സിന് 6000 രൂപ,
എണ്ണം: പ്രഫഷനൽ 1250, നോൺ പ്രഫഷനൽ 1667
 
സിഎ, സിഎംഎ, സിഎസ്
യോഗ്യത: സിഎ,
സിഎംഎ ഇന്റർമീഡിയറ്റും സിഎസ് എക്സി.പ്രോഗ്രാമും
പൂർത്തിയാക്കി നാലു വർഷം തികയാത്തവരാകണം,
തുക: വർഷം 10,000 രൂപ, എണ്ണം: 100
 
ഐഐടി, ഐഐഎം, ഐഐഎസ്‌സി,
നാഷനൽ ലോ സ്കൂൾ, നിഫ്റ്റ്, ഫിലിം സ്കൂളുകൾ
തുക: വർഷം 50,000 രൂപ, എണ്ണം: 120




Contact Us
contact person
(1) General Manager,
Kerala State Welfare Corporation for Forward Communities Ltd,
L-2 Kuleena,
Jawahar Nagar, Kawdiar (PO),
Trivandrum 695003
Phone No. 0471-2311215
(2) Assisstant Manager,
Kerala State Welfare Corporation for Forward Communities Ltd,
L-2 Kuleena,
Jawahar Nagar, Kawdiar (PO),
Trivandrum 695003
Phone No. 0471-2311215 




0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder