ഇനി
മുതൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ അവരവരുടെ സ്വത്തു വിവരങ്ങൾ
വെളിപ്പെടുത്തേണ്ടതുണ്ട്. സ്വത്തു വിവരങ്ങൾ രേഖപ്പെടുത്തിയ നിശ്ചിത
മാതൃകയിലുള്ള statement ഓരോരുത്തരുടെയും സേവന പുസ്തകത്തിൽ
കൂട്ടിച്ചേർത്തിരിക്കണം. അനധികൃത സ്വത്തു വിവരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി
കേരള വിജിലൻസ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയുടെ നിര്ദ്ദേശ പ്രകാരം കേരള
ധനകാര്യ വകുപ്പാണ് 2016 നവംബര് 15 ന് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിന്റെ
തിയതി മുതൽ ഈ നിയമത്തിന് പ്രാബല്യമുള്ളതുകൊണ്ട് 2016 നവംബർ 15 മുതൽ
ജോലിയിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ഈ നിയമം കർശനമായും
പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത്
അതത് ഡിസ്ബേര്സിംഗ് ആഫീസർമാരുടെ ചുമതലയാണ്. സ്വത്തു
വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റിന് പാർട്ട്-എ, പാർട്ട്-ബി
എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ച
സ്റ്റേറ്റ്മെന്റിന്റെ അതേ മാതൃകയിലുള്ള വ്യക്തവും സ്പഷ്ടവുമായ
സ്റ്റേറ്റ്മെന്‍റ് ഫില്ലബിൾ (Editable PDF) പി.ഡി.എഫ് ഫോർമാറ്റിൽ ഡൌൺലോഡ്
ചെയ്യാം.
Downloads
|
PROPERTY STATEMENT - PART-I |
PROPERTY STATEMENT - PART-II |
0 comments:
Post a Comment