സപ്തംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോമില്‍ അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപ..സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 100 രൂപ, ഉത്തരക്കടലാസ്സിന്റെ ഫോട്ടോ കോപ്പിക്ക് പേപ്പറൊന്നിന് 300 രൂപ എന്നിങ്ങനെയാണ് ഫീസ്. അപേക്ഷാഫോം സ്കൂളുകളിലും അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാസെക്രട്ടറി ലഭ്യമാക്കുന്ന സോഫ്ട്വെയര് ഉപയോഗിച്ച് ഡിസംബര്‍ 19 നകം അപ്ലോഡ് ചെയ്യണമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.
0 comments:
Post a Comment