നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സവിശേഷ സാഹചര്യം മുന്നോട്ടുവെയ്ക്കുന്ന സാധ്യതയാണ്, പണത്തിന് പകരം ഇടപാടുകള്‍ക്ക് മൊബൈല്‍ വാലറ്റുകളും ഓണ്‍ലൈന്‍ പേമെന്റ് സാധ്യതകളും ഉപയോഗിക്കുക എന്നത്. രാജ്യത്തെ 'കാഷ്‌ലെസ്സ് എക്കോണമി'യിലേക്ക് നയിക്കുകയാണ് ഇതു വഴി നടപ്പാക്കുക
ഇടപാടുകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് അനായാസം നടത്താന്‍ സഹായിക്കുന്ന പ്രമുഖ സര്‍വീസാണ് പേടിഎം ( Paytm ). പക്ഷേ, പേടിഎം ഉപയോഗിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേണം എന്നത് ഒരു പോരായ്മയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും കണക്ടിവിറ്റിയുടെ പ്രശ്‌നമുണ്ടെന്ന കാര്യം പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.
ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് പേടിഎം. ടോള്‍ഫ്രീ നമ്പറായ 180018001234 ന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും പണമിടപാട് നടത്താനാണ് വഴിയൊരുങ്ങുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്ക് സാഹായമായേക്കാവുന്ന സംവിധാനമാണിത്.
പേടിഎം ആപ്പ് ഉപയോഗിക്കുമ്പോള്‍, കണക്ഷന്‍ പോകുന്നതും കണക്ടിവിറ്റി ദുര്‍ബലമായി കാശിടപാട് തടസ്സപ്പെടുന്നതും ഒരുപരിധി വരെ അവസാനിപ്പിക്കാന്‍ പുതിയ നീക്കത്തിന് കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്ന നീക്കമാണിത്. മേല്‍സൂചിപ്പിച്ച ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് കാശ് വാങ്ങാനോ കാശ് ഒടുക്കാനോ സാധിക്കും.
പുതിയ സംവിധാനം ഉപയോഗിക്കാന്‍ യൂസര്‍മാര്‍ തങ്ങളുടെ മൊബൈല്‍ നമ്പറുപയോഗിച്ച് പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതുവഴി, എടിഎം പിന്‍ പോലെ നാലക്കമുള്ള ഒരു പേടിഎം പിന്നും നേടിയിരിക്കണം. ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പണം സ്വീകരിക്കുന്നയാളുടെ ഫോണ്‍നമ്പറും പേടിഎം പിന്‍ നമ്പറും എന്റര്‍ ചെയ്താല്‍ പണംകൈമാറ്റം സാധ്യമാകും.
ടാക്‌സികള്‍, ഓട്ടോകള്‍, പെട്രോള്‍, പമ്പുകള്‍, പലചരക്ക് കടകള്‍, റെസ്റ്റോറണ്ടുകള്‍, മള്‍ട്ടിപ്ലെക്‌സ്, പാര്‍ക്കിങ്, ഫാര്‍മസികള്‍, ആസ്പത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പേടിഎം ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ കാഷ് സര്‍വീസ് ലഭ്യമാക്കുന്നുണ്ട്.
പുതിയ ടോള്‍ഫ്രി പേമെന്റ് നമ്പര്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് പോലും ഇന്ത്യയിലെവിടെയും കാഷ്‌ലെസ്സ് ഇടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കും.

0 comments:
Post a Comment