ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കും.വിശദമായ ടൈംടേബിൾ (തീയതി, വിഷയം എന്ന ക്രമത്തിൽ):
ഒന്നാംവർഷ പരീക്ഷ: മാർച്ച് എട്ടിനു പാർട്ട് 2–ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി; ഒൻപതിന്–പാർട്ട് 1–ഇംഗ്ലിഷ്; 13ന് അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ്; 14നു ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ഇലക്ട്രോണിക്സ്; 15നു സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ; 16നു കെമിസ്ട്രി, പാർട്ട് 3 ലാംഗ്വേജ്സ്, സോഷ്യൽ വർക്ക്, മ്യൂസിക്; 20ന് ഇക്കണോമിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ഹോം സയൻസ്; 21നു ഫിസിക്സ്, സംസ്കൃത ശാസ്ത്ര, ജ്യോഗ്രഫി, ജേണലിസം; 22നു ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി, ഫിലോസഫി, സൈക്കോളജി; 23നു ബയോളജി, കംപ്യൂട്ടർ സയൻസ്, സോഷ്യോളജി; 27നു പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്; 28നു മാത്തമാറ്റിക്സ്, ആന്ത്രോപ്പോളജി.
രണ്ടാംവർഷ പരീക്ഷ: എട്ടിനു കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം; ഒൻപതിനു മാത്തമാറ്റിക്സ്, ആന്ത്രോപ്പോളജി; 13ന് ഇക്കണോമിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ഹോംസയൻസ്; 14നു കെമിസ്ട്രി, പാർട്ട് 3 ലാംഗ്വേജസ്, സോഷ്യൽ വർക്ക്, മ്യൂസിക്; 15ന് അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ്; 16നു ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ഇലക്ട്രോണിക്സ്; 20നു ഫിസിക്സ്, ജേണലിസം, ജ്യോഗ്രഫി, സംസ്കൃതം ശാസ്ത്ര; 21നു സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ; 22നു ബയോളജി, കംപ്യൂട്ടർ സയൻസ്, സോഷ്യോളജി; 23നു ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഫിലോസഫി, സൈക്കോളജി; 27നു പാർട്ട് 1–ഇംഗ്ലിഷ്; 28നു പാർട്ട് 2–ലാംഗ്വേജ്സ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി.
രണ്ടാം വർഷ പരീക്ഷയ്ക്കു പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ ഏഴ്. ഒന്നാംവർഷ പരീക്ഷയ്ക്കു പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 14. രണ്ടാംവർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ ഉപരിപഠനത്തിനു യോഗ്യരാകുന്ന മുറയ്ക്കു പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ട.
അപേക്ഷാഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലും കംപാർട്ട്മെന്റ് വിദ്യാർഥികൾ അവർ മുൻപു പരീക്ഷയെഴുതിയ പരീക്ഷാ കേന്ദ്രങ്ങളിലുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
0 comments:
Post a Comment