സര്‍ക്കാര്‍,
എം.പി-എം.എല്‍.എ, തദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുപയോഗിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐ.ടി
ഉപകരണങ്ങള്‍ വാങ്ങുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗദ്ദേശങ്ങള്‍
പുറപ്പെടുവിച്ചു. ഐ.ടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം
സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിച്ച്
സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഐടി@സ്‌കൂള്‍ സാങ്കേതിക സമിതിയുടെ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ഇതനുസരിച്ച്
എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി നിര്‍ബന്ധമാണ്. ഓപ്പറേറ്റിംഗ്
സിസ്റ്റം, വിവിധ പാക്കേജുകള്‍, നികുതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടെ
ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറിന് 24,830 രൂപ, ലാപ്‌ടോപ്പിന് 28,990 രൂപ,
മള്‍ട്ടിമീഡിയ പ്രോജക്ടറിന് 25,630 രൂപ എന്നിങ്ങനെയാണ് പരമാവധി
ഈടാക്കാവുന്ന തുക. കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പുകളില്‍ ഐടി@സ്‌കൂള്‍
തയ്യാറാക്കിയ സ്വതന്ത്ര്യ സോഫ്ട്‌വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ഓഫീസ്,
മള്‍ട്ടിമീഡിയ പാക്കേജുകള്‍, വിദ്യാഭ്യാസ സോഫ്ട്‌വെയറുകള്‍,
ഇ-റിസോഴ്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഐടി@സ്‌കൂള്‍ ഉബുണ്ടു
നിര്‍ബന്ധമായും ലോഡ് ചെയ്യണം. ഐടി ഉപകരണങ്ങളുടെ വിതരണക്കാര്‍ പരാതികള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ
അഞ്ചു വര്‍ഷവും സജ്ജീകരിക്കണം. രണ്ടു ദിവസത്തിനകം പരാതികള്‍ അറ്റന്‍ഡ്
ചെയ്യുകയും അഞ്ചു ദിവസത്തിനകം പരിഹരിക്കുകയും വേണം. അല്ലെങ്കില്‍ പ്രതിദിനം
നൂറ് രൂപ വീതം പിഴ നല്‍കണം. വിവിധ സ്‌കീമുകളിലേയ്ക്കുളള പര്‍ച്ചേസുകള്‍ ഈ
മാര്‍ഗനിര്‍ദേശപ്രകാരം കെല്‍ട്രോണില്‍ നിന്നും നേരിട്ട് നടത്താം. അല്ലാതെ
നടത്തുമ്പോഴും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. കെല്‍ട്രോണില്‍ നിന്ന്
ഐടി@ സ്‌കൂളിന്റെ പര്‍ച്ചേസ് വ്യവസ്ഥകള്‍ പ്രകാരം നടത്തുന്ന
പര്‍ച്ചേസുകള്‍ക്ക് പരമാവധി ഈടാക്കുന്ന തുക ലാപ്‌ടോപ്പ്, പ്രോജക്ടര്‍,
ഡെസ്‌ക്‌ടോപ് എന്നിവയ്ക്ക് യഥാക്രം 27,720, 24,560, 23,809 രൂപ എന്നിങ്ങനെ
ആയിരിക്കും. 3 കെ.വി.എ യു.പി.എസ് ഉള്‍പ്പെടെ മറ്റ് ഉപകരണങ്ങള്‍
വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ അതത് ഉപകരണങ്ങള്‍ക്കുളള ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നല്‍കും. സ്‌കൂളുകളിലെ ഇ-വേസ്റ്റ്
പ്രശ്‌നം പരിഹരിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കും .
0 comments:
Post a Comment