ഐ.ടി. @ സ്കൂള്‍ പ്രോജക്ടിലേക്ക്
മാസ്റ്റര്‍ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂള്‍, പ്രൈമറി
വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍
മേഖലയോടൊപ്പം എയിഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ
സമര്‍പ്പിക്കാവുന്നതാണ്. എയിഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍
മാനേജരില്‍ നിന്നുള്ള No Objection Certificate അഭിമുഖ വേളയില്‍
സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക്
വിദ്യാഭ്യാസ വകുപ്പ്/ഐടി@സ്കൂള്‍ പ്രോജക്ട് അധ്യാപകനെ / അധ്യാപികയെ
നിയമിക്കുന്നതാണ്.
അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവിണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുംമുന്‍ഗണന നല്‍കുന്നതാണ്. ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐടി@സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതാണ്.
Application for the Post of Master Trainers in IT@School
Application Form

Instructions
Format No Objection Certificate
Notification for new MTs
0 comments:
Post a Comment