ഒന്നാം
ക്ലാസ് മുതൽ പിഎച്ച്.ഡി.തലം വരെ പഠിക്കുന്ന വിവിധ
വിഭാഗങ്ങളിൽപ്പെട്ടവർക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജയിൻ വിഭാഗങ്ങളിലെ
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെയെങ്കിൽ പ്രീ മെട്രിക് സ്കോളർഷിപ്പിനും
അതിലും ഉയർന്ന ക്ലാസുകളിലെങ്കിൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും
അപേക്ഷിക്കാം.
സർക്കാർ/ എയ്ഡഡ് / സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലോ, കേരളത്തിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ്പാണ് നൽകുന്നത്. വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. തൊട്ടുമുമ്പത്തെ വാർഷിക പരീക്ഷയിൽ (ഒന്നാം ക്ലാസ് ഒഴികെ) കുറഞ്ഞത് 50 ശതമാനം മാർക്ക് വിദ്യാർത്ഥി നേടിയിരിക്കണം.
പതിനൊന്നാം ക്ലാസ് മുതൽ പിഎച്ച്.ഡി.തലം വരെ വിവിധ കോഴ്‌സുകൾ ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറി സ്കൂളിലോ കോളേജിലോ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ആദ്യ വർഷ പ്ലസ്ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡി ചെയ്യുന്നവരായിരിക്കണം.
പഠനം സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത എയ്ഡഡ് സ്ഥാപനങ്ങളിലാകാം. ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്കും NCVT അഫിലിയേഷനുള്ള ഐ.ടി.ഐ.കൾ/ ഐ.ടി.സി.കൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിലായിരിക്കണം പഠനം.
അപേക്ഷാർത്ഥി തൊട്ടുമുമ്പുള്ള ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപ കവിയരുത്. അപേക്ഷാർത്ഥികൾ മറ്റേതെങ്കിലും സ്കോളർഷിപ്പോ സ്റ്റൈപ്പൻഡോ ലഭിക്കുന്നവരാകരുത്.
സ്വന്തം പേരിൽ ഒരു ദേശസാൽകൃത/ കൊമേഴ്‌ഷ്യൽ/ഷെഡ്യൂൾഡ് ബാങ്കിൽ അപേക്ഷാർത്ഥിക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. മൊബൈൽ നമ്പർ നിർബന്ധമാണ്. അപേക്ഷാർത്ഥിക്ക് ആധാർ നമ്പർ ഉണ്ടായിരിക്കണം. അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.
പ്രീ/ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക്, ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാവൂ. ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിലാസം www.scholarships.gov.in. പ്രീ മെട്രിക് സ്കോളർഷിപ്പിനും 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും ആഗസ്ത് 31 വരെ അപേക്ഷിക്കാം.
മറ്റുള്ളവർക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഒക്ടോബർ 31 വരെ സമയമുണ്ട്. പ്രീ മെട്രിക് സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ www.scholarship.itschool.gov.in എന്ന സൈറ്റിലും പോസ്റ്റ് മെട്രിക്കിന്റേത് www.minorityaffairs.gov.in ലും ലഭിക്കും.
സയൻസ്/ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, എൻജിനീയറിങ് ആൻഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിൽ റഗുലർ, മുഴുവൻ സമയ എം.ഫിൽ/ പിഎച്ച്.ഡി പ്രോഗ്രാമുകൾ ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നൽകുന്നു.
വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല. പി.ജി. തലത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. എം.ഫിൽ/ പിഎച്ച്.ഡി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തിരിക്കണം. പരമാവധി 5 വർഷം വരെ എം.ഫിലിനും പിഎച്ച്.ഡി.ക്കും കൂടിയോ പിഎച്ച്.ഡി.ക്ക് മാത്രമോ ഫെലോഷിപ്പ് ലഭിക്കും. കണ്ടിൻജൻസി ഗ്രാന്റും ലഭ്യമാണ്.
വിശദാംശങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണേണ്ടതാണ്. ഓൺലൈൻ അപേക്ഷ നൽകാൻ ആഗസ്ത് 15 വരെ സമയമുണ്ട്. റഗുലർ, മുഴുവൻ സമയ എം.ഫിൽ/ പിഎച്ച്.ഡി പഠനത്തിന് പട്ടികജാതി വിദ്യാർത്ഥികൾക്ക്, യു.ജി.സി. രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ് നൽകുന്നു. UGC-NET JRF, UGC-CSIR-NET വഴി ഫെലോഷിപ്പ് ലഭിക്കുന്നവർക്ക് ഇതിന് അർഹതയില്ല. കോഴ്‌സിന് രജിസ്റ്റർ ചെയ്തിരിക്കണം.
ആഗസ്ത് 15 വരെ യു.ജി.സി. വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഭിന്നശേഷിക്കാർക്ക് എം.ഫിൽ/പിഎച്ച്.ഡി പഠനത്തിന് യു.ജി.സി. ഫെലോഷിപ്പുകൾ നൽകുന്നു. ഫെലോഷിപ്പ് അനുവദിച്ച് പരമാവധി രണ്ട് വർഷത്തിനകം എം.ഫിൽ/പിഎച്ച്.ഡി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തിരിക്കണം. ആദ്യ രണ്ട് വർഷം JRF ഉം പുരോഗതി തൃപ്തികരമെങ്കിൽ, അടുത്ത മൂന്ന് വർഷം SRF ഉം അനുവദിക്കും. ഈ ഫെലോഷിപ്പിനും അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ആഗസ്ത് 15 ആണ്.
സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, എൻജിനീയറിങ് & ടെക്‌നോളജി മേഖലകളിൽ റഗുലർ, മുഴുവൻ സമയ എം.ഫിൽ/പിഎച്ച്.ഡി പ്രോഗ്രാമുകൾ ചെയ്യുന്ന മറ്റ് പിന്നാക്ക വിഭാഗ (OBC) വിദ്യാർത്ഥികൾക്ക് യു.ജി.സി. നാഷണൽ ഫെല്ലോഷിപ്പുകൾ നൽകുന്നു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 15 ആണ്.
യു.ജി.സി. നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ www.ugc.ac.in എന്ന വെബ്‌സൈറ്റിൽ ‘Scholarships&Fellowships’ എന്ന ലിങ്കിൽ പോയി, ബന്ധപ്പെട്ട സ്കോളർഷിപ്പിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണം. എല്ലാ ഫെലോഷിപ്പുകൾക്കും സ്കോളർഷിപ്പുകൾക്കും ഓൺലൈനായി അപേക്ഷിക്കണം.

0 comments:
Post a Comment