ഭാഷാസാങ്കേതികരംഗത്ത്
മലയാളത്തിന് ഒരു പൊന്‍തൂവല്‍ക്കൂടി സമ്മാനിച്ചുകൊണ്ട് പുതിയൊരു യുണികോഡ്
അക്ഷരരൂപം കൂടി എത്തി. 'മഞ്ജരി' എന്നാണ് പുതിയ മലയാളം ഫോണ്ടിന്റെ പേര്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ ( SMC ) ആഭിമുഖ്യത്തില്‍ ഭാഷാസാങ്കേതിക
വിദഗ്ധനായ സന്തോഷ് തോട്ടിങ്ങല്‍ രൂപപ്പെടുത്തിയതാണ് മഞ്ജരി ഫോണ്ട് ചെറിയ
അക്ഷരങ്ങള്‍ക്കും തലക്കെട്ടുകള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍
കഴിയുന്ന ഫോണ്ടാണ് മഞ്ജരി. അതിനായി സാധാരണ കനത്തിലുള്ള അക്ഷരങ്ങള്‍ക്ക്
പുറമെ കട്ടികുറഞ്ഞതും ( thin ) കട്ടികൂടിയതുമായ ( bold ) പതിപ്പുകള്‍ക്കൂടി
ഉള്‍പ്പെടുന്ന മൂന്ന് ഫോണ്ടുകളാണ് അവതരിപ്പിച്ചത്.
യുണികോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്ന ഫോണ്ടാണ് മഞ്ജരി. മലയാളത്തിന് പുറമേ, ഇംഗ്ലീഷ്/ലാറ്റിന്‍ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിക്കനുസരിച്ചാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വരച്ചിട്ടുള്ളത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സ് പ്രകാരം സ്വതന്ത്രവും സൗജന്യവുമാണ് മഞ്ജരി. കൂട്ടക്ഷരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിപി സഞ്ചയമാണ് മഞ്ജരിക്കുള്ളത്.60 കിലോബൈറ്റ് മാത്രം ഫയല്‍ വലിപ്പമുള്ള മഞ്ജരി ഫോണ്ട് വെബ് ഫോണ്ടുകളായി എളുപ്പത്തില്‍ ഉപയോഗിക്കാം. TTF, OTF, WOFF, WOFF2 എന്നീ ഫോര്‍മാറ്റുകളില്‍ മഞ്ജരി ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെ പതിനൊന്നാമത്തെ മലയാളം ഫോണ്ടാണ് മഞ്ജരി
0 comments:
Post a Comment