വായന ദിനം സ്കൂളില്‍ നടത്താവുന്ന ചില പ്രവര്‍ത്തനങ്ങൾ
1.പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
2.വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
3.പുസ്തക സെമിനാര്‍ ( കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കണം )
4..പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്
5.അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍
6.പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി
7.മഹത്ഗ്രന്ഥങ്ങളുടെ പാരായണം
8.സാഹിത്യ ക്വിസ് മത്സരം
9.വായന മത്സരം,
10.വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
11.അനുസ്മരണ പ്രഭാഷണം
12.പുസ്തകതാലപ്പൊലി
13.വായനാ സാമഗ്രികളുടെ പ്രദര്‍ശനം
14.കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം
15.വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ് തലം )
16.സാഹിത്യപ്രശ്നോത്തരി,
17പുസ്തകാസ്വാദന മത്സരം
18.ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍
19വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
20.പോസ്റ്റര്‍ തയ്യാറാക്കല്‍
21.സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
22.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍
23 ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
24.ഇ വായന' സാധ്യത കണ്ടെത്തല്‍
25.വായനാക്കുറിപ്പുകളുടെ പതിപ്പ്
26.പത്രവായന
27.കാവ്യകൂട്ടം.
28.ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍.
29.ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
30.ക്ലാസ്സ്തല വായനമൂല ക്രമീകരണം .

പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )
1909
- ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും
ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍
നാരായണപ്പണിക്കര്‍
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു .
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു

അദ്ദേഹത്തിന്റെ
ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത് വായനാദിനമായി ആചരിക്കുന്നു .
ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍
പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ്
ആക്ട് .
പി.എന്‍ പണിക്കര്‍
പി.എന്‍ പണിക്കര്‍
പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ
ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19
മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍
പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ
സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ
ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ
അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍
പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു.
പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം
വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ
ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ
തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും
അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച്
വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ
സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ
കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം
ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ
പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ
സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക
എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും
ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍
വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന്
കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ
വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും
തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ
വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ.
Downloads
|
Details
|
വായനാദിനം പ്രതിജ്ഞ | Download |
വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാം) | Play&Download |
വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ | Download |
വായനപ്പാട്ട് | Download |
പി.എന്‍ പണിക്കര്‍ വായനയുടെ വളർത്തച്ഛൻ | Download |
വായനാദിനം ക്വിസ്-ഭാഗം I | Download |
വായനാദിനം ക്വിസ്-ഭാഗം II | Download |
വായനാദിനം പഴയ പോസ്റ്റ് | View |
വായനാദിനം സ്കൂളിൽ എന്തെല്ലാം ചെയ്യാം | Download |
വായനയുടെ കഥ, വായനശാലകളുടെയും കഥ | Download |
വായനാദിനം -പോസ്റ്റര്‍ | Download |
വായനാക്കാര്‍ഡ് | Download |
വായനാദിനം - ക്വിസ് (Power Point Presentation ) | Download |
സാഹിത്യ ക്വിസ് നോട്സുകൾ | Download |
0 comments:
Post a Comment