ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം

സ്‌കൂള്‍,കോളേജ്,ലഹരിവിരുദ്ധ ക്ലബുകള്‍, ക്ലബ് അംഗം,സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കുള്ള എക്‌സൈസ് വകുപ്പിന്റെ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സന്നദ്ധ സംഘടനക്ക് 25,000 രൂപ, സന്നദ്ധ പ്രവര്‍ത്തകന് 10,000 രൂപ, ഏറ്റവും മികച്ച സ്‌കൂള്‍- കോളേജ് ക്ലബ്ബുകള്‍ക്ക് 10,000 രൂപ, മികച്ച ക്ലബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും, പ്രശസ്തിപത്രവും ട്രോഫികളും നല്‍കും. ലഹരി വിരുദ്ധ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എക്‌സൈസ് വകുപ്പിന്റെ വെബ് സൈറ്റിലും (www.keralaexcise.gov.in) ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, ക്ലബ്ബ് അംഗങ്ങള്‍എന്നിവര്‍ മാനദണ്ഡത്തില്‍ വിവരിച്ചിട്ടുള്ള രീതിയില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ ജൂണ്‍ 10 ന് മുന്‍പ് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
DOWNLOADS 


0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder