> BEd Course - New Changes | :

BEd Course - New Changes

പാഠ്യപദ്ധതിയിലും പഠനരീതിയിലുമെല്ലാം അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ബി.എഡ്. കോഴ്‌സ് ഉടച്ചുവാര്‍ക്കുകയാണ് ഈ വര്‍ഷം മുതല്‍. പഠനകാലം രണ്ടുവര്‍ഷമായി എന്നതാണ് ഏറ്റവും പ്രധാനമായ മാറ്റം. സീറ്റുകളുടെ എണ്ണത്തിലും കാര്യമായി കുറവ് വന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ എല്‍.ബി.എസിന്റെ സഹായത്തോടെ ഏകീകൃത അലോട്ട്‌മെന്റായിരുന്നു നടന്നതെങ്കില്‍ ഈ വര്‍ഷംതൊട്ട് അതും മാറും
ബാച്ചിലര്‍ ഓഫ് എജുക്കേഷന്‍ എന്ന ബി.എഡ് വിദ്യാഭ്യാസം സംസ്ഥാനത്ത് പരിഷ്‌കാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അധ്യാപക വിദ്യാഭ്യാസത്തെ ദേശീയതലത്തില്‍ നിയന്ത്രിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജൂക്കേഷന്റെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. പാഠ്യപദ്ധതിയിലും പഠനരീതിയിലുമെല്ലാം മാറ്റങ്ങളുണ്ടായി. പഠനകാലം രണ്ടു വര്‍ഷമായതാണ് ഏറ്റവും പ്രധാന മാറ്റം. കഴിഞ്ഞ വര്‍ഷമാണ് ഈ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചത്. 20 ആഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച അധ്യാപകരിലൂടെ മികച്ച വിദ്യാര്‍ഥികള്‍
ട്രെയിനിങ് കോളേജുകളിലും സര്‍വകലാശാല സെന്ററുകളിലുമായി വ്യത്യസ്ത രീതികളില്‍ ഒരു വര്‍ഷത്തെ കോഴ്‌സാണ് ബി.എഡിന് നടത്തിയിരുന്നത്. ഇവയെല്ലാം ഏകീകരിച്ചു. ട്രെയിനിങ് കോളേജുകളിലും സര്‍വകലാശാല സെന്ററുകളിലും ഒരേ വിജ്ഞാപനം അനുസരിച്ചാണ് ഇനി ബി.എഡിന് പ്രവേശനം നല്‍കുന്നത്. സീറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2016-18 അധ്യയന വര്‍ഷത്തേക്കുള്ള വിജ്ഞാപനം കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂണില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂലായില്‍ കോഴ്‌സ് തുടങ്ങാനാണ് സാധ്യത. തിരുവനന്തപുരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്ററിന്റെ സഹായത്തോടെ ഏകീകൃത അലോട്ട്‌മെന്റ് നടത്തിയാണ് മുമ്പ് ബി.എഡ് പ്രവേശനം നല്‍കിയിരുന്നത്. ആ രീതി മാറ്റി പഴയതു പോലെ കോളേജ് തലത്തിലാണ് ഇനി ബി.എഡ് പ്രവേശനം. 
പുതിയ ബി.എഡ് കോളേജുകള്‍ സംയുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായിട്ടായിരിക്കും ഇനി പ്രവര്‍ത്തിക്കുക. വേറിട്ട കോഴ്‌സായാണ് ബി.എഡ് നടത്തി വന്നിരുന്നത്. അതിനെ പൊതുധാരയിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് എന്‍. സി.ടി. ഇ വിലയിരുത്തുന്നത്. മികച്ച അധ്യാപകര്‍ക്കേ മികച്ച വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനാവുകയുള്ളൂ.
അങ്ങനെ പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ ചേരുമ്പോള്‍ മികവുള്ള സമൂഹമുണ്ടാകും. വിദ്യാഭ്യാസാവകാശ നിയമത്തിന് യോജിച്ച വിധത്തിലും കാലഘട്ടത്തിന് അനുസരിച്ചും അധ്യാപകരുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നിലവാരമുയര്‍ത്താന്‍ ഈ പരിഷ്‌കാരങ്ങള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
യോഗ്യത ബിരുദം
ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ അധ്യാപകരാകണമെങ്കില്‍ ബി.എഡ് നിര്‍ബന്ധിത യോഗ്യതയാണ്. ബിരുദവും ബി.എഡും ഉണ്ടെങ്കില്‍ ഹൈസ്‌കൂളിലും ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടെങ്കില്‍ ഹയര്‍ സെക്കണ്ടറിയിലും പഠിപ്പിക്കാം. ഇതിനു പുറമെ കെ-ടെറ്റും സെറ്റും നേടണം. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധ യോഗ്യതയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തി നടപ്പാക്കിയിട്ടില്ല.
നിലവില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്കും പി.എസ്.സിയുടെ എച്ച്.എസ്.എ വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാമെങ്കിലും ഭാവിയില്‍ ഈ പരീക്ഷ വിജയിക്കേണ്ടി വരും. സ്‌പെഷ്യല്‍റൂളില്‍ വ്യവസ്ഥയുള്ളതിനാല്‍ സെറ്റ് നേടിയവര്‍ക്കേ എച്ച്.എസ്.എസ്.ടിക്ക് അപേക്ഷിക്കാനാകൂ. എല്ലാ വിഷയങ്ങള്‍ക്കും സെറ്റും ബി.എഡും ആരംഭിച്ചിട്ടില്ല. അങ്ങനെയുള്ള വിഷയങ്ങളില്‍ അധ്യാപകരാകാന്‍ സമാന വിഭാഗത്തിലെ ഏതെങ്കിലും വിഷയത്തില്‍ സെറ്റോ, ബി.എഡോ നേടുന്നത് സഹായകരമായിരിക്കും.
ബിരുദമാണ് ബി.എഡ് പ്രവേശനത്തിനുള്ള യോഗ്യത. ബി.എ/ ബി.എസ്‌സി പരീക്ഷയ്ക്ക് മൂന്നു പാര്‍ട്ടിനും കൂടി കുറഞ്ഞത് 50% മാര്‍ക്കോ, മൂന്നാം പാര്‍ട്ടിനു മാത്രം കുറഞ്ഞത് 50% മാര്‍ക്കോ, ബിരുദാനന്തര ബിരുദത്തിന് കുറഞ്ഞത് 50% മാര്‍ക്കോ ഇന്റഗ്രേറ്റഡ് എം.എസ്‌സിയോ, എം.കോമോ വേണം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ സയന്‍സോ ഗണിതമോ ഉള്‍പ്പെടുന്ന എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
എസ്.സി/എസ്.ടി/ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി/അന്ധര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ നിയമപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. ബി.എഡ് പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എ/ബി.എസ്‌സി കോഴ്‌സിന് മുഖ്യമായി പഠിച്ച വിഷയത്തിലുള്ള ബി.എഡിനേ പ്രവേശിക്കാനാകൂ. ഓരോ വിഷയത്തിനുമുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് അതത് സര്‍വകലാശാലകളുടെ വിജ്ഞാപനങ്ങള്‍ പരിശോധിക്കണം. ബി.എഡ് പ്രവേശനത്തിന് അതത് കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കേണ്ടത്.
ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ബി.എഡ് കോഴ്‌സ് നടത്തുന്ന കോളേജുകളുടെയും പഠന കേന്ദ്രങ്ങളുടെയും വിശദമായ പട്ടികയാണ് ഇതോടൊപ്പമുള്ളത്.
തിരുവനന്തപുരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്ററിന്റെ സഹായത്തോടെ ഏകീകൃത അലോട്ട്‌മെന്റ് നടത്തിയാണ് മുമ്പ് ബി.എഡ് പ്രവേശനം നല്‍കിയിരുന്നത്. ആ രീതി മാറ്റി പഴയതു പോലെ കോളേജ് തലത്തിലാണ് ഇനി ബി.എഡ് പ്രവേശനം.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder