> പെൻഷൻ വരുമാനത്തിന് എൽ.ഐ.സി. ജീവൻ അക്ഷയ് -VI | :

പെൻഷൻ വരുമാനത്തിന് എൽ.ഐ.സി. ജീവൻ അക്ഷയ് -VI

ഒരു നിശ്ചിത തുക മുതൽമുടക്കിയാൽ ഉടൻ തന്നെ പെൻഷൻ വരുമാനം നൽകുന്ന പദ്ധതിയാണ് എൽ.ഐ.സി.യുടെ ‘ജീവൻ അക്ഷയ് 6’. ഇതൊരു ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണ്. മാസം തോറുമോ ത്രൈമാസക്കാലയളവിലോ അർധവാർഷികമായോ വാർഷികമായോ പെൻഷൻ കിട്ടുന്ന തരത്തിൽ പ്ലാൻ തിരഞ്ഞെടുക്കാം. 30 വയസ്സിനും 85 വയസ്സിനുമിടയിൽ പ്രായമുള്ള ആർക്കും ഈ പെൻഷൻ പ്ലാൻ വാങ്ങാവുന്നതാണ്. ഏഴ് ഓപ്ഷനുകൾ ലഭ്യമാണ്.
1) ലൈഫ് ആന്വിറ്റി:
ഈ ഓപ്ഷൻ അനുസരിച്ച്, പെൻഷൻ ഫണ്ട് വാങ്ങുന്നയാളിന് ജീവിതാവസാനം വരെ പെൻഷൻ ലഭിക്കും. മരണശേഷം, ഉറ്റവർക്ക് പെൻഷൻ തുടർന്ന് ലഭിക്കില്ല. മുതൽമുടക്കും തിരിച്ചു കിട്ടില്ല.
ആന്വിറ്റി പ്ലാനുകള്‍ ആകര്‍ഷകമല്ലാത്തത് എന്തുകൊണ്ട്?
പെന്‍ഷന്‍കാലത്ത് മികച്ച വരുമാനം നേടാന്‍ രാജ്യത്ത് നിലവില്‍ ഒട്ടേറെ നിക്ഷേപ പദ്ധതികളുണ്ട്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ആന്വിറ്റ് പ്ലാനുകള്‍ ആകര്‍ഷകമല്ലെന്ന് പറയേണ്ടിവരും...വായിക്കുക
2) 5, 10, 15 അല്ലെങ്കിൽ 20 വർഷത്തെ ആന്വിറ്റി ഉറപ്പാക്കുകയും തുടർന്ന് ജീവിതാവസാനം വരെ:
ഈ ഓപ്ഷൻ അനുസരിച്ച് പെൻഷൻ വാങ്ങുന്നയാളിന് നിശ്ചിത കാലയളവ് തിരഞ്ഞെടുക്കാം. ഈ കാലയളവിൽ മരിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുകയ്ക്കുള്ള പെൻഷൻ ഉറപ്പാക്കാൻ കഴിയും. മരണം വരെ ഇത് തുടരാനുമാകും. ഗാരന്റി കാലയളവിനുള്ളിൽ മരണം സംഭവിക്കുകയാണെങ്കിൽ ആ കാലയളവ് തീരും വരെ ആശ്രിതർക്ക് പെൻഷൻ ലഭിക്കും.
3) ലൈഫ് ആന്വിറ്റി, ഒപ്പം, മരണശേഷം വാങ്ങിയ തുക ആശ്രിതർക്ക്:
ഈ ഓപ്ഷൻ അനുസരിച്ച് പെൻഷൻ വാങ്ങുന്നയാളിന് മരണം വരെ നിശ്ചിത തുക പെൻഷൻ വരുമാനം ലഭിക്കും. മുതൽമുടക്ക് മരണ ശേഷം ആശ്രിതർക്ക് ലഭിക്കുകയും ചെയ്യും.
4) പ്രതിവർഷം 3 ശതമാനം നിരക്കിൽ പെൻഷൻ കൂടുന്ന പദ്ധതി:
മറ്റു ഓപ്ഷനുകളിലെല്ലാം, പെൻഷൻ വരുമാനം കാലാവധി തീരും വരെ ഒരേ അളവിൽ തുടരും. എന്നാൽ, ഈ ഓപ്ഷൻ അനുസരിച്ച് ഇത് പ്രതിവർഷം മൂന്ന് ശതമാനം നിരക്കിൽ കൂടിക്കൊണ്ടിരിക്കും. ആദ്യ വർഷം 1,000 രൂപ പെൻഷൻ കിട്ടുന്നയാളിന് രണ്ടാം വർഷം 1,030 രൂപ കിട്ടും.
5) ജീവിതാവസാനം വരെ പെൻഷൻ, മരണശേഷം പങ്കാളിക്ക് 50 ശതമാനം:
ഈ ഓപ്ഷൻ പ്രകാരം പെൻഷൻ പ്ലാൻ വാങ്ങുന്നയാളിന് ജീവിതാവസാനം വരെ നിശ്ചിത തുക പെൻഷൻ ലഭിക്കും. അദ്ദേഹത്തിന്റെ മരണശേഷം, പങ്കാളിക്ക് ജീവിതാവസാനം വരെ നിശ്ചിത തുകയുടെ പകുതി പെൻഷൻ കിട്ടും.
6) ജീവിതാവസാനം വരെ പെൻഷൻ, മരണശേഷം പങ്കാളിക്ക് 100 ശതമാനം:
ഈ ഓപ്ഷൻ അനുസരിച്ച് പെൻഷൻ വാങ്ങുന്നയാളിന് ജീവിതാവസാനം വരെ നിശ്ചിത തുക പെൻഷൻ ഉറപ്പാക്കാം. അദ്ദേഹത്തിന്റെ മരണ ശേഷം അത്ര തന്നെ തുക വീതം പങ്കാളിക്ക് ജീവിതാവസാനം വരെ പെൻഷൻ കിട്ടും.
7) വാങ്ങുന്നയാളിനും പങ്കാളിക്കും പെൻഷൻ, മരണശേഷം ആശ്രിതർക്ക് പണം മടക്കിക്കിട്ടും
ഈ പദ്ധതി പ്രകാരം, പെൻഷൻ എടുക്കുന്നയാളിന് ജീവിതാവസാനം വരെ ലഭിക്കുന്ന പെൻഷൻ, അദ്ദേഹത്തിന്റെ മരണശേഷം പങ്കാളിക്ക്‌ തുടർന്നു കിട്ടും. പങ്കാളിയും മരിച്ചാൽ, മുതൽമുടക്ക് ആശ്രിതർക്ക് ലഭിക്കും.
60 വയസ്സുള്ളയൊരാൾ ‘ജീവൻ അക്ഷയ് 6’ പ്ലാനിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ നികുതി ഉൾപ്പെടെ 10.35 ലക്ഷം രൂപ നൽകണം. 10 ലക്ഷം രൂപ (നികുതി പുറമെ) ഓൺലൈൻ വഴി നിക്ഷേപിച്ചാൽ വിവിധ ഓപ്ഷനുകളിൽ എത്ര തുക പെൻഷൻ ലഭിക്കുമെന്നറിയാൻ താഴത്തെ പട്ടിക നോക്കുക. ഏജന്റുമാർ വഴി നിക്ഷേപിക്കുമ്പോൾ പെൻഷൻ തുകയിൽ നേരിയ വ്യത്യാസമുണ്ടാവും.
ആനുവിറ്റി ഓപ്ഷൻ      പെൻഷൻ തുക
               വാർഷികം    അർധവാർഷികം    ത്രൈമാസക്കാലം    പ്രതിമാസം
ഓപ്ഷൻ 1        98,785     48,081     23,738     7,850
ഓപ്ഷൻ 2  5 വർഷം    97,876     47,677     23,536     7,782
ഓപ്ഷൻ 2  10 വർഷം     95,856     46,768     23,107     7,639
ഓപ്ഷൻ 2  15 വർഷം     93,129     45,506     22,475     7,437
ഓപ്ഷൻ 2  20 വർഷം     89,998     43,940     21,743     7,193
ഓപ്ഷൻ 3        76,161     37,022     18,284     6,040
ഓപ്ഷൻ 4        80,403     39,294     19,420     6,427
ഓപ്ഷൻ 5        91,614     44,698     22,071     7,302
ഓപ്ഷൻ 6        85,453     41,718     20,632     6,831
ഓപ്ഷൻ 7        75,151     36,668     18,132     5,998

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder