> G-MAIL TIPS | :

G-MAIL TIPS

ജിമെയില്‍ ഉപയോക്താവായ നിങ്ങള്‍ക്ക് നിങ്ങളുടെ ഇമെയില്‍ ഉപയോഗം എത്രത്തോളം സുരക്ഷിതമാണെന്ന് അറിയണ്ടേ. ഇതാ ചില സൂത്രവിദ്യകള്‍:

1) മറ്റാരെങ്കിലും നിങ്ങളുടെ അക്കൌണ്ടില്‍ക്കയറി എന്നു സംശയമുണ്ടോ?
ഇന്‍ബോക്സിന്റെ ഏറ്റവും താഴെ ലാസ്റ്റ് അക്കൌണ്ട്സ് ആക്ടിവിറ്റി “Last account activity“ എന്നതിന്റെ അടുത്തായി Details ക്ളിക്ക്ചെയ്താല്‍ നിങ്ങളുടെ അക്കൌണ്ട് വേറെ എവിടെയെങ്കിലും തുറന്നിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ അത്തരക്കാരെ തുരത്താനും സാധിക്കും. ഉടന്‍തന്നെ പാസ്വേഡ് മാറ്റുകയുംചെയ്യുക.

2) അണ്‍സബ്സ്ക്രെെബ്
നിങ്ങള്‍ക്ക് നിരവധി സേവനങ്ങളുടെ ന്യൂസ്ലെറ്ററുകളും ഡിസ്കൌണ്ട് അറിയിപ്പ് മെയിലുകളും വരാറുണ്ടോ? ഇതില്‍നിന്ന് രക്ഷവേണമെങ്കില്‍ അണ്‍റോള്‍  (https://unroll.me/) എന്ന സേവനം ഉപയോഗിച്ച് ഇത്തരം മെയിലുകളില്‍നിന്ന് ഒറ്റയടിക്ക് അണ്‍സബ്സ്ക്രെെബ്ചെയ്യാന്‍ സാധിക്കും. ആവശ്യത്തിനുള്ള മെയിലുകള്‍ മാത്രമുള്ള ഇന്‍ബോക്സ് ആണെങ്കില്‍, വേണ്ട ഒരൊറ്റ മെയിലും നിങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കില്ല.

3) ഒരുമിച്ച് സെലക്ട്ചെയ്യല്‍
ഒന്നിലധികം മെയിലുകള്‍ ഡിലീറ്റ്ചെയ്യാനൊക്കെ ഒരുമിച്ച് സെലക്ട്ചെയ്യണം എങ്കില്‍, ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ച് നിങ്ങളുടെ സെലക്ഷനില്‍ അവസാനംവരെ മെയില്‍ സെലക്ട്ചെയ്യുക. അതുവരെയുള്ള എല്ലാ മെയിലുകളുംകൂടെ സെലക്ട് ചെയ്യപ്പെടും.

4) മെയില്‍ തെരയല്‍
ഏതെങ്കിലും ഒരു മെയില്‍ തെരഞ്ഞു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ (https://support.google.com/mail/answer/7190) എന്ന പേജില്‍ കൊടുത്തിട്ടുള്ള ഓപ്പറേറ്ററുകള്‍ ഉപയോഗിക്കാം.

5) വായിക്കാത്ത മെയിലുകള്‍ ഏറ്റവും മുകളില്‍ സ്ഥിരമായി വരേണമോ? https://mail.google.com/mail/u/0/#settings/inbox എന്ന വിലാസത്തില്‍ച്ചെന്ന് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതേയുള്ളു.

6) കീബോഡ് ഷോട്ട്കട്ടുകള്‍ ഉപയോഗിച്ചാല്‍ മെയില്‍ അയക്കുന്നതിലും വായിക്കുന്നതിലും ഒക്കെ സ്പീഡ് അല്‍പ്പം കൂടുമെന്നതില്‍ സംശയമില്ല.  https://support.google.com/mail/answer/6594  ഇതിനെകുറിച്ച് കൂടുതലുണ്ട്. ചില ഷോട്ട്കട്ടുകള്‍ താനെ ഓണ്‍ ആണ്, ചിലത് ഓണ്‍ ആക്കേണ്ടവയും ആണ്. ഓണ്‍ ആക്കേണ്ടവ എങ്ങനെ ഓണ്‍ ആക്കണം എന്നതും ഈ ലിങ്കില്‍ ലഭ്യമാണ്.

7) ഫില്‍ട്ടറുകള്‍: ചില മെയിലുകള്‍ താനെ ആര്‍ക്കൈവ് ചെയ്യപ്പെടണമോ? അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യപ്പെടണമോ? https://support.google.com/mail/answer/6579  എന്ന വിലാസത്തില്‍ കൊടുത്തിട്ടുള്ള കാര്യങ്ങള്‍ വായിച്ച് നിങ്ങളുടെ മെയില്‍ബോക്സില്‍ ഫില്‍ട്ടറുകള്‍ വയ്ക്കുക. മെയില്‍ബോക്സ് എന്തുകൊണ്ടും കൂടുതല്‍ ഓര്‍ഗനൈസ്ഡ് ആകുമെന്നതില്‍ സശയമില്ല. ഉദാഹരണത്തിന് നിങ്ങളുടെ കുടുബാംഗങ്ങള്‍ അയക്കുന്ന മെയിലുകളെ ഫില്‍ട്ടര്‍ചെയ്ത് ഒരു ലേബലിന്റെ കീഴില്‍ ആക്കാവുന്നതേയുള്ളു. ഗുണമെന്തെന്നാല്‍ ഒറ്റ ക്ളിക്കിന് ഇവരുടെ എല്ലാ മെയിലുകളും സ്ക്രീനില്‍ തെളിയും. തെരഞ്ഞുപിടിക്കേണ്ട ആവശ്യമില്ല.

8) മെയില്‍ ഷെഡ്യൂള്‍ചെയ്ത് പിന്നീട് അയക്കണമോ? http://www.boomeranggmail.com എന്ന സേവനം അതിനുള്ളതാണ്.

9) അയച്ച മെയിലിനെ തിരിച്ചുവിളിക്കാന്‍ ഡിറീ ടലിറ എന്ന ഫീച്ചര്‍ ഉപയോഗിക്കാം. സെറ്റിങ്സില്‍ ഇത് ആക്ടിവേറ്റ് ചെയ്താ? മെയില്‍ അയച്ച് 30 സെക്കന്‍ഡ്വരെ കഴിഞ്ഞ് വേണമെങ്കിലും അയച്ച മെയില്‍ തിരിച്ചുവിളിക്കാം. https://mail.google.com/mail/u/0/#settings

10) ഗൂഗിളില്‍ നിങ്ങള്‍ക്ക് എത്ര സ്ഥലം ബാക്കിയുണ്ട്? https://www.google.com/settings/storage/ എന്ന വിലാസത്തില്‍ച്ചെന്ന് ഇതു നോക്കുക. കുറവാണ് ബാക്കിയെങ്കില്‍ കുറച്ച് വലിയ മെയിലുകള്‍ ഡിലീറ്റ്ചെയ്താലോ? https://www.findbigmail.com/ എന്ന സേവനം ഉപയോഗിച്ച് വലിയ മെയിലുകളെ കണ്ടെത്താം. എന്നിട്ട് വേണമെങ്കില്‍ നിങ്ങള്‍ക്ക് അവയെ ഡിലീറ്റ്ചെയ്യുകയും ആകാം .




 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder