പാൻ കാര്‍ഡിലെ തെറ്റ് തിരുത്താം

ഇന്ത്യയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍ മിക്കവരും പാന്‍ കാര്‍ഡ് എടുത്തു. എന്നാല്‍ പാന്‍ കാര്‍ഡില്‍ വന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം എന്നതിനെ കുറിച്ച് പലര്‍ക്കും ഇന്നും അറിവില്ല.

പാന്‍ കാര്‍ഡില്‍ നമ്മുടെ പേര്, അച്ഛന്റെ പേര്, ജനന തീയതി, മേല്‍വിലാസം തുടങ്ങിയവയില്‍ വന്ന തെറ്റുകള്‍ തിരുത്താന്‍ സമയം കളയേണ്ടിവരും എന്നതിനാലാണ് പലരും അതിനു പിന്നാലെ പോകാന്‍ മടിക്കുന്നത്. കുറച്ചു സമയം മതി പാന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന്.ആദായ നികുതി വകുപ്പ്, പാന്‍ കാര്‍ഡ് നല്‍കുന്നതിനായി എന്‍.എസ്.ഡി.എല്‍. (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്), യു.ടി.ഐ.  ഐ.ടി.എസ്.എല്‍. (യു.ടി.ഐ. ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസ് ലിമിറ്റഡ്) എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. 

ഈ ഏജന്‍സികളിലേക്ക് അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തരമോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈന്‍ വഴി തെറ്റ് തിരുത്തുന്നവര്‍ക്ക് എന്‍.എസ്.ഡി.എല്ലിന്റെ https://tin.tin.nsdl.com/pan/index.html  എന്ന ലിങ്ക് വഴിയോ യു.ടി.ഐ.യുടെ http://www.myutiitsl.com/PANONLINE/  എന്ന ലിങ്ക്  വഴിയോ അപേക്ഷിക്കാം.അപേക്ഷകര്‍ ആദ്യം ചെയ്യേണ്ടത് പാന്‍ കാര്‍ഡ് നമ്പര്‍, പേര്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ ശരിയായി പൂരിപ്പിക്കുക.

വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്തത്, പുതിയ കാര്‍ഡിനായുള്ള പണം അടയ്ക്കുകയാണ്. 107 രൂപയാണ് അടയ്‌ക്കേണ്ടത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അടയ്ക്കാം.അപേക്ഷയോടൊപ്പം 3.5 സെ.മീ. x 2.5 സെ.മീ.  വലിപ്പതില്‍ രണ്ട് ഫോട്ടോകള്‍ വേണം. ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് വെള്ള നിറത്തിലാകണം. 

ഒപ്പും അപ്ലോഡ് ചെയ്യണം. വിരലടയാളം ഉപയോഗിക്കുന്നെങ്കില്‍ മജിസ്ട്രേട്ട്, നോട്ടറി, ഗസറ്റഡ് ഓഫീസര്‍ എന്നിവരില്‍ ആരുടെയെങ്കിലും സീല്‍, സ്റ്റാമ്പ് നിര്‍ബന്ധമാണ്. തെറ്റ് തിരുത്താനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കുമ്പോള്‍ അതത് ജില്ലകളിലെ യു.ടി.ഐ.യുടേയോ എന്‍.എസ്.ഡി.എല്ലിന്റെയോ ഓഫീസിലാണ് നല്‍കേണ്ടത്.

അപേക്ഷയോടൊപ്പം പണം നേരിട്ടോ, ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖാന്തരമോ നല്‍കാം. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു മാസമെടുക്കും പുതിയ കാര്‍ഡ് ലഭിക്കാന്‍.വിദേശത്താണ് അപേക്ഷകന്റെ മേല്‍വിലാസമെങ്കില്‍ മുംബൈ ഓഫീസ് മുഖാന്തരം ക്രെഡിറ്റ്/ഡെബിറ്റ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ വഴി പണമിടപാട് നടത്താം. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് 989 രൂപയാണ് അടയ്‌ക്കേണ്ടത് .


 

:

e-mail subscribition

Enter your email address:

GPF PIN Finder