എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ 28 വരെ

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ 28 വരെ നടക്കും. എസ്.എസ്.എൽ.സി പഴയ സ്കീം പ്രകാരമുള്ള പരീക്ഷകൾ 9 നു ആരംഭിച്ചു 28 ന് അവസാനിക്കും. പുതിയ സ്കീം പ്രകാരമുള്ള പരീക്ഷകൾ 9 നു തന്നെ ആരംഭിക്കുമെങ്കിലും 23നു അവസാനിക്കും. ഇംഗ്ലീഷ് (രണ്ടാം ഭാഷ), ഗണിതശാസ്ത്രം, സോഷ്യൽ സയൻസ് എന്നിവ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 3.30 വരെയാണ് എന്നാൽ ഈ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 4.30 വരെയാണ് നടക്കുക. എസ്.എസ്.എൽ.സി പഴയ സ്കീം പ്രകാരമുള്ള എല്ലാ പരീക്ഷകളിൽ നിന്നും വ്യത്യസ്തമായി ഐടി പരീക്ഷ 1.45 മുതൽ 3 മണി വരെയാണ് നടക്കുക.

പഴയ സ്കീം പ്രകാരം മാർച്ച് 9 (ബുധൻ) ഒന്നാം ഭാഷ പാർട്ട്-I, മാർച്ച് 10 (വ്യാഴം) ഒന്നാം ഭാഷ പാർട്ട്-2, മാർച്ച് 14 (തിങ്കൾ) ഇംഗ്ലീഷ് (രണ്ടാം ഭാഷ), മാർച്ച് 15 (ചൊവ്വ) ഹിന്ദി (മൂന്നാം ഭാഷ) / ജനറൽ നോളഡ്ജ്, മാർച്ച് 16 (ബുധൻ) ഗണിതശാസ്ത്രം, മാർച്ച് 17 (വ്യാഴം) ഊർജ്ജ തന്ത്രം, മാർച്ച് 21 (തിങ്കൾ) സോഷ്യൽ സയൻസ്, മാർച്ച് 22 (ചൊവ്വ) രസതന്ത്രം, മാർച്ച് 23 (ബുധൻ) ജീവശാസ്ത്രം, മാർച്ച് 28 (തിങ്കൾ) ഐടി എന്നിങ്ങനെയാണ് പരീക്ഷകൾ. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളും അവസാന പരീക്ഷയ്ക്ക് മുൻപുള്ള വ്യാഴവും ഒഴിവാക്കിയാണ് പഴയ സ്കീം പ്രകാരമുള്ള പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

പുതിയ സ്കീം പ്രകാരം മാർച്ച് 9 (ബുധൻ) ഒന്നാം ഭാഷ പാർട്ട്-I, മാർച്ച് 10 (വ്യാഴം) ഒന്നാം ഭാഷ പാർട്ട്-2, മാർച്ച് 14 (തിങ്കൾ) ഇംഗ്ലീഷ് (രണ്ടാം ഭാഷ), മാർച്ച് 15 (ചൊവ്വ) ഹിന്ദി (മൂന്നാം ഭാഷ) / ജനറൽ നോളഡ്ജ്, മാർച്ച് 16 (ബുധൻ) ഗണിതശാസ്ത്രം, മാർച്ച് 17 (വ്യാഴം) ഊർജ്ജ തന്ത്രം, മാർച്ച് 21 (തിങ്കൾ) സോഷ്യൽ സയൻസ്, മാർച്ച് 22 (ചൊവ്വ) രസതന്ത്രം, മാർച്ച് 23 (ബുധൻ) ജീവശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷകൾ. പുതിയ സ്കീം പ്രകാരം വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങൾ ഒഴിവാക്കിയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.


 

:

e-mail subscribition

Enter your email address:

GPF PIN Finder