> സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുതല്‍ മത്സരം | :

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുതല്‍ മത്സരം

തപാല്‍ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു. 2016 ജനുവരി 3 ന് രാവിലെ 10 മണി മുതല്‍ 11 മണി വരെയാണ് മത്സരം. '45 വര്‍ഷം പ്രായമായ നിങ്ങള്‍ക്കയക്കുന്ന കത്ത്' എന്നതാണ് വിഷയം. 2016 മാര്‍ച്ച് 31 ന് 15 വയസ്സ് കവിയാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ഭാഷകളിലോ മത്സരത്തില്‍ പങ്കെടുക്കാം. കത്തിന്റെ രൂപത്തില്‍ 1000 വാക്കുകളില്‍ കവിയാതെ ഉപന്യസിക്കണം.
കേരള സര്‍ക്കിളില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്രമായി മത്സരം സംഘടിപ്പിക്കാനവസരമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ പേര്, രക്ഷിതാവിന്റ പേര്, വിലാസം, പഠിക്കുന്ന സ്‌കൂളിന്റെ വിലാസം, ജനനത്തീയതി, ഏത് കേന്ദ്രത്തിലാണ് മത്സരിക്കാന്‍ താല്‍പര്യം, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ രണ്ട് അപേക്ഷയും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വയസ്സു തെളിയിക്കുന്ന സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 21 നകം ലഭിക്കത്തക്കവിധം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു വിലാസത്തിലേക്ക് അയക്കണം
അസിസ്റ്റന്റ് ഡയറക്ടര്‍ (മെയില്‍സ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം - 695033.
2) പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജ്യണ്‍, കൊച്ചി - 682020.
3) പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജ്യണ്‍, കോഴിക്കോട് - 673011.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0471-2304133, 0471-2560759
അപേക്ഷാ ഫോമിന്റെ മുകള്‍വശത്ത് 45th CPU Letter writing competition for young people എന്ന് രേഖപ്പെടുത്തണം  .

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder