> ഓസോണ്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് | :

ഓസോണ്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത്

സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമാണ് .ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി 1988 ലാണ് ഈ ദിവസം ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ് .
എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ – ( O3 )- യാണ് ഓസോന്‍ എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ്‌ ഈ രൂപം.. അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.
ഈ ഭൂവസ്ത്രത്തില്‍ ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.
2010 ല്‍ ഓസോണ്‍ പാളിയിലെ `വിള്ളല്‍’ കണ്ടെത്തിയിട്ട്‌ 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്. ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന്‌ 1970 കളില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും അത്‌ പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത്‌ നേച്ചറിലെ പഠനപ്രബന്ധമായിരുന്നു.
ഈ വിനകള്‍ക്കെല്ലാം കാരണം ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഗ്യാസുമാണെന്നതാണ് സത്യം. അതിന് എന്താണ് നാം ചെയ്യേണ്ടത്? ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കതിരിക്കുക ; ഓസോന്‍ സൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.
ക്ലോറോ ഫ്ലുറോ കാര്‍ബണുകളുടെ അനധികൃത വ്യാപാരം തടയണം, മീതൈല്‍ ബ്രോമൈഡിന്‍റെ ഉപയോഗം സമയബന്ധിതമായി കുറച്ചുകൊണ്ടു വരണം, അതിനു പകരമുള്ള വസ്തുക്കള്‍ കണ്ടുപിടിക്കണം.
സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ,അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു.
തൊണ്ട് അഴുകുന്നതും ഒസൊണിന് നാശമുണ്ടാക്കുന്നു എന്ന് ചില പഠനങള്‍ ചൂണ്ടിക്കാട്ടുന്നു.
സി.എഫ്.സി ( chloro fluro carbon ) കള്‍ വിഘടിച്ചുണ്ടാകുന്ന ഒരു ക്ളോറിന്‍ ആറ്റത്തിന് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാമെന്നത് അറിഞ്ഞിരിക്കുന്നതെങ്കിലും നല്ലതാണ്. ഇന്നു പുറന്തള്ളൂന്ന സി.എഫ്.സി കള്‍ ഓസോണ്‍ പ്രതലത്തില്‍ എത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കും. കുറഞ്ഞത് 50 വര്‍ഷമെങ്കിലും തുടര്‍ന്നായിരിക്കും അതിന്‍റെ വിപത്തുകള്‍ വെളിപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നമ്മള്‍ ഓസോണ്‍ സംരക്ഷിക്കാന്‍ ചെയ്യുന്നത് അടുത്ത തലമുറയ്ക്ക് കൂടിയാണ് ഗുണം ചെയ്യുക.
ഓസോണ്‍ പാളിക്ക് കേടു വരാനുള്ള വേറൊരു കാരണം ആഗോള താപനമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2) അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം. അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.
അതുകൊണ്ട് ഈ ഓസോണ്‍  ദിനത്തില്‍ നമുക്കും ചിലത് ചെയ്യാം…
ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്ധരീക്ഷതിലെ കാര്‍ബണ്‍ ഡ യോ ക്സൈ ഡിന്റെ അളവ് കുറക്കാന്‍ സാധിക്കും.
രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക,
കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു. പിന്നെ സൈക്കിളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കുക. ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വാങ്ങട്ടെ .സൈക്കിളിലൂടെ ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും:‍ വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.

ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കുക….


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder