> റേഷന്‍ കാര്‍ഡ് തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം | :

റേഷന്‍ കാര്‍ഡ് തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം

2015-ലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഉറപ്പാക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റായ WWW.civilsupplieskerala.gov.in ല്‍ ആണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 28 വരെയാണ് വിവരങ്ങള്‍ തിരുത്താനുള്ള കാലാവധി.കാര്‍ഡുടമയ്ക്ക് ഒറ്റത്തവണ മാത്രമേ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ. സംശയങ്ങള്‍ക്ക് 1967 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സിവില്‍ സപ്ലൈസിന്റെ 9495998223, 9495998224, 9495998225 എന്നീ നമ്പറുകളിലും വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.

റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കാണുന്നതിന്:


സിവില്‍ സപ്ലൈസിന്റെ സൈറ്റ് സന്ദര്‍ശിച്ച് വലതു വശത്ത് മുകളില്‍ കാണുന്ന 'വ്യൂ റേഷന്‍ കാര്‍ഡ് ഡീറ്റെയില്‍സ്' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക. പിന്നീട് വരുന്ന വിന്‍ഡോയില്‍ സ്വന്തം റേഷന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ദൃശ്യമാകും. ഇതില്‍ നോക്കി നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുക.

തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിന്:


വിവരങ്ങള്‍ മൂന്ന് പേജുകളിലായാണ് ലഭ്യമാകുക. മൂന്നാമത്തെ പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് നല്‍കിയ ശേഷം താഴെയുള്ള 'റിമാര്‍ക്ക്‌സ്' ബോക്‌സില്‍ തിരുത്തലുകള്‍ നല്‍കാം. ഇതിന് താഴെ കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കാനുള്ള കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി 'അപ്‌ഡേറ്റ്' ബട്ടണ്‍ അമര്‍ത്തിയ ശേഷം 'എക്‌സിറ്റ്' ക്ലിക്കുചെയ്ത് സൈറ്റില്‍ നിന്നും പുറത്തുപോവുക.
റേഷന്‍ കാര്‍ഡിലെ ഡാറ്റാ എന്‍ട്രിയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈനായി നല്‍കിയിരുന്ന സൗകര്യത്തില്‍, ഡാറ്റാ എന്‍ട്രിയില്‍ സംഭവിച്ചിരുന്ന തെറ്റുകള്‍ മൂന്നാമത്തെ പേജില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥലത്ത് രേഖപ്പെടുത്തുന്നതിന് മാത്രമേ കഴിയുകയുള്ളൂ. ഈ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വകുപ്പാണ് മുന്‍പ് നല്‍കിയിട്ടുള്ള ഫോറവുമായി ഒത്തുനോക്കി തിരുത്തലുകള്‍ വരുത്തുന്നത്. കാര്‍ഡുടമകള്‍ക്ക് നേരിട്ട് തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല. തെറ്റുകള്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്താന്‍ സ്ഥലം തികയാത്തവര്‍, കാര്‍ഡുടമകളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നതും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495998223, 9495998224, 9495998225 എന്ന നമ്പരുകളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ ബന്ധപ്പെടാമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder