> INCOME TAX 2014-15 | :

INCOME TAX 2014-15

2014-15 സാമ്പത്തിക വര്‍ഷത്തിലെ നികുതി നിരക്കുകള്‍ 
Easy Tax 2015 (Prepared by Sunil George,ghs muttom blog) 

Ordinary CitizensSenior Citizens (Age 60-79)Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - NilUpto Rs. 3,00,000 - NilUpto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%3,00,000 To 5,00,000 - 10%5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%5,00,000 To 10,00,000 - 20%Above 10,00,000 - 30%
Above 10,00,000 - 30%Above 10,00,000 - 30%
ഈ വര്‍ഷം ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍
  • സാധാരണ വ്യക്തികളുടെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി  രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. 60 നും 80 നും ഇടയ്ക്ക് പ്രായമുള്ള സാധാരണ സീനിയര്‍ സിറ്റിസണ്‍സിന്‍റെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി രണ്ടര ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു.  80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന്‍റെ പരിധികളില്‍ മാറ്റമില്ല
  • നിക്ഷേപങ്ങള്‍ക്ക് 80 C വകുപ്പ് പ്രകാരമുണ്ടായിരുന്ന ഇളവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
  •  ഭവന വായ്പയുടെ പലിശയിനത്തില്‍ നല്‍കിയിരുന്ന ഇളവ് 1,50,000 രൂപ എന്നത് 2,00,000 രൂപയാക്കി ഉയര്‍ത്തി
  • ഈ വര്‍ഷം ഇതിനോടകം തന്നെ ഒരുപാട് പേര്‍ സംശയമുന്നയിക്കപ്പെട്ട ഒന്നാണ് 2000 രൂപ റിബേറ്റ് നിലവിലുണ്ടോ എന്ന കാര്യം. ആര്‍ക്കും ഒരു സംശയവും വേണ്ട Sec 87 A പ്രകാരമുള്ള  റിബേറ്റ് ഇപ്പോഴും നിലവിലുണ്ട്. മൊത്തവരുമാനം (അതായത് എല്ലാ ഡിഡക്ഷനും കഴിഞ്ഞിട്ടുള്ള തുക) 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പരമാവധി 2000 രൂപയോ അല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത് റിബേറ്റായി ലഭിക്കും.  ആദായ നികുതി വകുപ്പ് 2014 ഡിസംബര്‍ 10 ന് എല്ലാ ഓഫീസ് മേധാവികള്‍ക്കും വേണ്ടി ഇഷ്യൂ ചെയ്ത സര്‍ക്കുലറിന്‍റെ  പേജ് നമ്പര്‍ 38 ലും ഇത് വ്യക്തമായി പറയുന്നുണ്ട്. 
  • ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത 2014 ഏപ്രില്‍ മുതല്‍ പുതുതായി നിയമിക്കപ്പെട്ട എല്ലാവരും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ വ്യവസ്ഥയില്‍ വരുന്നവരായിരിക്കും. അത്തരക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിലേക്ക് ഓരോ മാസത്തെ ശമ്പളത്തില്‍ നിന്നും അടിസ്ഥാന ശമ്പളവും ഡി.എ യും കൂടി കൂട്ടിയതിന്‍റെ 10 ശതമാനം അടയ്ക്കുന്നുണ്ടാകും. ഇതും ഡിഡക്ഷനായി കണക്കാക്കും. പക്ഷെ ഈ ഡിഡക്ഷന്‍ കാണിക്കേണ്ടത് 80C യില്‍ അല്ല. മറിച്ച് 80CCD എന്ന സെക്ഷനിലാണ്. എന്ന് വെച്ച് 80C യിലെ 1,50,000 രൂപയ്ക്കു പുറമെ ഇത് ഡിഡക്ട് ചെയ്യാം എന്ന് പ്രതീക്ഷിക്കേണ്ട. 80C, 80CCC, 80CCD എന്നീ മൂന്ന് സെക്ഷനുകളിലെയും കൂടി ആകെ ഡിഡക്ഷന്‍ 1,50,000 രൂപയില്‍ കവിയാന്‍ പാടില്ല എന്ന് സെക്ഷന്‍ 80CCE യില്‍ പറയുന്നുണ്ട്. പെന്‍ഷന്‍ സ്കീമിലേക്കുള്ള നിക്ഷേപം പ്രത്യേക സെക്ഷനില്‍ കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. മുകളില്‍ പറഞ്ഞ മൂന്ന് വകുപ്പുകളിലെ ആകെ നിക്ഷേപത്തില്‍ 1,50,000 രൂപയ്ക്ക് മാത്രമേ ഇളവ് അനുവദിക്കൂ.
  •  ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
 
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ  Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ. നമുക്ക് വേണ്ടി എംപ്ലോയര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്ത തുകയും കിഴിവായി ക്ലെയിം ചെയ്യാം. പക്ഷെ നമ്മള്‍ തന്നെ ബേസിക്+ഡി.എ യുടെ 10 ശതമാനം അടയ്ക്കുന്നത് കൊണ്ട് എംപ്ലോയറുടെ കോണ്‍ട്രിബ്യൂഷന് പ്രസക്തിയുണ്ടാവില്ല.

മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധിഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും  കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)

80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണ്ട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും  ഫോം 10-ഐ യും ഡൗണ്‍ലോഡ് ചെയ്യാം.
Guidelines for Deduction u/s 80 DDB  //  Form 10 - I
80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.

80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.

80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്. 
Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്
  1. ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
  2. പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
  3. സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത്  ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
  4. അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
  5. ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട്  ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍  Previous Income Tax Rates  ഡൌണ്‍ലോഡ് ചെയ്യുക.
  6. അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
  7. ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത്  ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )
അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.

Arrear  Statement Format

Easy Tax 2015 (Prepared by Sunil George,ghs muttom blog)

Income Tax - Time Schedule for Government Deductors 

Income Tax Deductions from salaries during the Financial Year 2014-15. Circular no 17/2014 dtd 10/12/2014

Income Tax All Helps 

ഇൻകം ടാക്സ് 2014-15 വർഷത്തെ പ്രധാന മാറ്റങ്ങൾ /ആകർഷണങ്ങൾ 
 
GUEST  PAGE








 
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder