> :

Online GPF Closure Appilcation in Spark

1 .ജീവനക്കാരൻ സെർവിസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വിരമിക്കൽ തീയതിയുടെ മുന്ന് മാസം മുൻപ് തന്നെ സബ്സ്ക്രിപ്ഷൻ തുകയും ,ലോൺ  തുകയും നിർബന്ധമായും സ്റ്റോപ്പ് ചെയിതിരിക്കണം(റൂൾ 10)
2 .റൂൾ 30 (സി) പ്രകാരം സേവനത്തിന്റെ അവസാന ഒരു വർഷത്തിൽ ഏത് സമയത്തും ഒരു വരിക്കാരന് സബ്സ്ക്രിപ്ഷൻ നിർത്തിയ ശേഷം അക്കൗണ്ട് ക്ലോസ്  ചെയ്യാൻ  ഓപ്ഷൻ നൽകാം
ജനറൽ  പ്രോവിഡന്റ് ഫണ്ട് അവസാനപിൻവലിക്കൽ (GPF CLOSURE) സ്പാർക്ക് വഴി ഓൺലൈനായി ആണ് ചെയുന്നത് .ഓൺലൈനായി ചെയ്താലും ചില ഡിപ്പാർട്മെന്റുകളിൽ നിന്നും ഹാർഡ് കോപ്പി AG ചോദിക്കാറുണ്ട് .എല്ലാ ഡിപ്പാർട്മെന്റും ഇല്ല .അങ്ങനെ ആവശ്യപ്പെടുകയാണെകിൽ അയച്ചു കൊടുക്കേണ്ടി വരും .

How to Make GPF Closure Application

Salary Matters-Provident Fund(PF)-GPF Closure Application
ഇവിടെ ഒന്നാമതായി Select an Employee ;കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക  

GPF Closure Cases :1 Superannuation  2.Death 3. Voluntary  Retirement 4.Dismissal 5.Invalid Pension ഇങ്ങനെ  കുറെ ഓപ്ഷനുകൾ  അവിടെ കാണാൻ കഴിയും .അനുയോജ്യമായത് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക തുടര്‍ന്ന് വന്ന പേജില്‍  ഇതിൽ ഒന്നും മുതൽ മുന്ന് വരെ ഉള്ള കാര്യങ്ങൾ ഓട്ടോമാറ്റിക് ആയി വരും
3. Whether the subscriber wants to exercise option as per rule 28(6) to discontinue the subscription and withdraw the available balance at his credit before retirement: ക്രെഡിറ്റിൽ ലഭ്യമായ ബാലൻസ് പിൻവലിക്കുന്നതിനും റൂൾ 28 (6) അനുസരിച്ച് ഓപ്ഷൻ പ്രയോഗിക്കാൻ വരിക്കാരൻ ആഗ്രഹിക്കുന്നുണ്ടോ? "YES : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക  
നാലാമത്തെ കോളം ഓട്ടോമാറ്റിക് ആയി വരും
5 Periods, if any, during which no subscriptions and refund of advance have been recovered due to leave without allowance, suspension etc.അവധിയിലോ സസ്പെന്ഷനിലെ ഇരുന്നു കാലയളവിൽ സബ്സ്ക്രിപ്ഷനുകളും അഡ്വാൻസിന്റെ റീഫണ്ടും അടക്കാതിരുന്ന കാലയളവുകൾ ഇല്ലെങ്കിൽ '0' കൊടുക്കുക ,ഉണ്ടെങ്കിൽ എത്ര മാസം എന്നുള്ളത് കൊടുക്കുക
ആറാമത്തെ കോളം ബാലൻസ് ഡീറ്റെയിൽസ് കാണിക്കുന്നതാണ് .
7 .Whether personal marks of identification, left hand thump and finger impressions and specimen signature in duplicate, duly attested have been furnished*കോമ്പോ ബോക്സില്‍ നിന്നും YES   സെലക്ട് ചെയ്യുക   
8. Whether valid/fresh nomination has been enclosed. *കോമ്പോ ബോക്സില്‍ നിന്നും YES   സെലക്ട് ചെയ്യുക   
9 If there is no valid nomination, furnish a list of surviving member (s) of the subscriber's family as defined in Rule 2(c) of the GPF(Kerala) Rules with his/her/their names(s), age(s) and respective relationship to the subscriber, with Departmental Enquiry Certificate (DEC). [In the case of daughter(s), indicate whether she/they is/are married or unmarried. If married, furnish whether her/their husband(s) is /are alive] *   ഈ ഓപ്ഷൻ നോമിമേഷൻ ഇല്ലാത്ത സാഹചര്യം (ഉദാഹരണമായി death case )വരുമ്പോൾ ആണ് .അങ്ങനെ ഉള്ള കേസ് വരുമ്പോൾ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഒക്കെ നൽകേണ്ടി വരും .ആ ഓപ്ഷൻ yes പറഞ്ഞാൽ മാത്രം ആണ് അത് അപ്‌ലോഡ് ചെയേണ്ടി വരിക .നോർമൽ കേസ് ആണെകിൽ കോമ്പോ ബോക്സില്‍ നിന്നും NO    സെലക്ട് ചെയ്യുക   
10 In case where there is no valid nomination and where no member of the family of the subscriber as defined in Rule 2(c) of the GPF(Kerala) Rules survives, furnish the name(s) of the person(s) to whom the PF amount is payable (to be supported by letter of probate or succession certificate, etc.)
ഈ ഓപ്ഷനും സാധുവായ നാമനിർദ്ദേശം ഇല്ലാത്ത കേസ് ആണ് .കോമ്പോ ബോക്സില്‍ നിന്നും NO    സെലക്ട് ചെയ്യുക  

അടുത്തത്  Supporting Documents to be attaching  ചെയുന്ന നടപടി ആണ് .ഇത് അറ്റാച്ച് ചെയ്യുന്നതിന് മുന്പായി കമ്പ്യൂട്ടറിൽ
1 .personal marks of identification, left hand thump and finger impressions and specimen signature in duplicate എന്നിവ തയ്യാറാക്കി ഒരു pdf ഫയല്‍ ആയി സ്‌കാന്‍ ചെയ്തു Personal marks of identification  എന്ന പേരില്‍ സേവ് ചെയ്യണം.Personal marks of identification  form ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയുക .
 2 .Option statement- Proforma, DECLARATION - Proforma, Annexure III Declaration, FORM OF NOMINATION, Form E (ABCD Statement) എന്നിവ തയ്യാറാക്കി ഒരു pdf ഫയല്‍ ആയി സ്‌കാന്‍ ചെയ്തു Supporting Documents. pdf എന്ന പേരില്‍ സേവ് ചെയുക. Supporting Documents. Personal marks of identification: ഇവിടെ Choose file  ക്ലിക്ക് ചെയിതു  File  Personal marks of identification എന്ന നെയിമിൽ save ചെയിത  ഫയൽ അപ് ലോഡ് ചെയ്യുക.. 
.Relevant documents including the Form K Rule 30 C (i)(ii)(9) :ഇവിടെ ക്രമ നമ്പർ 9 ,10 Relevant documents including the Form K Rule 30 C(i)(ii)(10 എന്നിവ "No " സാഹചര്യത്തിൽ ഒന്നും ചെയേണ്ടതില്ല . ഇനി Add documents എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .അപ്പോൾ Description:   എന്ന ഓപ്ഷൻ വരുന്നത് കാണാം അവിടെ choose file ക്ലിക്ക് ചെയിതു Supporting Documents. എന്ന നെയിമിൽ save ചെയിത  ഫയൽ അപ് ലോഡ് ചെയ്യുക. ഇത്രയും കഴിഞ്ഞാൽ  സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയാം .അടുത്തതായി  GPF Closure Approval ആണ് ചെയേണ്ടത് .അതിനായി  Salary Matters-Provident - GPF Closure Approval എന്ന ഓപ്ഷനിൽ ക്ലിക് ചെയുക
ഇവിടെ അപ്പ്രൂവൽ ചെയ്യണ്ട ജീവനക്കാരന്റെ ഡീറ്റെയിൽസ് കാണാൻ കഴിയും .അവിടെ select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .ഇവിടെ Approval/ Rejection comments മാത്രം ടൈപ്പ് ചെയിതു കൊടുത്താൽ മതി .നല്‍കിയ വിവരങ്ങള്‍ ശരിയാണോന്നു പരിശോധിക്കാന്‍ Generate Draft Sanction order എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം തെറ്റുണ്ടെങ്കില്‍ Reject ചെയ്യാം .
ശരി  ആണെകിൽ Approve ചെയുക . (Approval നല്‍കുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം )  തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ്‌ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.അപ്പോള്‍ തന്നെ അപേക്ഷകന്‍റെ ഫോണില്‍ AG KERALA യുടെ മെസ്സേജ് ലഭിക്കും.ഇനി Form IV  പ്രിന്‍റ് എടുക്കാം .അപ്പോൾ മുകിൽ ഫോം IV  വിൽ കാണുന്ന Draft എന്ന് എഴുതിരിക്കുന്നതു മാറിവരുന്നത് കാണാം .
ഇത്രയൂം കഴിഞ്ഞാൽ GPF CLOSURE അപ്ലിക്കേഷൻ അയക്കുന്ന നടപടി പൂർത്തിയായി കഴിഞ്ഞു .AG .GPF CLOSURE അപ്പ്രൂവൽ ചെയിതു കഴിഞ്ഞാൽ സ്പാർക്കിൽ തന്നെ Accounts-View PF sanction order from AG കാണാൻ കഴിയും .അത് കഴിഞ്ഞാൽ ബിൽ സ്പാർക്കിൽ നിന്ന് എടുക്കാം .GPF CLOSURE സ്ളിപ് AG യുടെ KSEM  പോർട്ടൽ വഴി ഡൌൺലോഡ് ചെയാം .

How to Update leave Account, Leave History

 
 സ്പാർക്കിൽ പലർക്കും ലീവ് അക്കൗണ്ട് അപ്‌ഡേഷൻ  നടത്തുന്നതിന് ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട് .ഒരു തവണ തെറ്റായി  എന്റർ ചെയ്യതാൽ ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഇല്ല എന്ന് ഉള്ളതാണ് ഒരു പ്രധാന കാരണം  .സർക്കാർ ജീവനക്കാര്ക്ക് അനുവദനീയമായ  ഒരു പാട് തരം ലീവുകൾ ലീവുകൾ ഉണ്ടെന്നു നമുക്ക് അറിയാം .പക്ഷെ ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നത് രണ്ടു തരം ലീവുകൾ ആണ് . അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകുന്നത് നമ്മുടെ ഡ്യൂട്ടി കണക്കാക്കിയാണ് .ലീവ് അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യണ്ട രണ്ടു തരം ലീവ് എന്താണ് എന്ന് നോക്കാം .1,  Earned leave അഥവാ ആർജ്ജിതാവധി,2,  Half Pay Leave അഥവാ അർധവേതനാവധി -ഇതിൽ Half Pay Leave നു ഒരു അക്കൗണ്ട് മാത്രമാണ് സൂക്ഷിക്കുന്നത് എങ്കിലും ഈ പേരിൽ തന്നെ ഉണ്ട് 'അര" ലീവ് എന്ന് .പകുതി ശമ്പളത്തോടു കുടി ഉള്ള ലീവ് .നമുക്ക് ഇതിനെ ഫുൾ ലീവ് ആക്കി മാറ്റാം.അങ്ങനെ എടുക്കുന്ന ലീവ് ആണ് Commuted Leave അഥവാ പരിവർത്തിതാവധി.ഗസ്റ്റെഡ് ജീവനക്കാരുടെ കാര്യത്തിൽ എ ജി യാണ് ലീവ് അക്കൗണ്ട് സൂഷിക്കുന്നതും സ്പാർക്കിൽ അവ അപ്ഡേറ്റ് ചെയ്യുന്നതും. .   

 GO (P ) No 3 / 2016 fin dated 13 / 01 / 2016  പ്രകാരം ഗസ്റ്റെഡ്  ഓഫീസർ മാർക്ക് 21 days വരെ ലീവ് എടുത്താൽ എ ജി യുടെ സ്ലിപ് ഇല്ലാതെ തന്നെ സാലറി പ്രോസസ്സ് ചെയാം എന്ന് ഉത്തവായിട്ടുണ്ട്.ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയുക . പക്ഷെ എ ജി യുടെ സ്ലിപ് ആവശ്യം ഇല്ലാത്തതിനാൽ പലരും ലീവ് എൻട്രി നടത്താതെ ആണ് സാലറി പ്രോസസ്സ് ചെയുന്നത് .അങ്ങനെ ഒരു കാരണവശാലും ചെയ്യാൻ ശ്രമിക്കരുത് .കാരണം ഈ സാലറി മാറിട്ടുണ്ടാകും .പിന്നീട്  സ്ലിപ് എ ജി അപ്ഡേറ്റ് ചെയുമ്പോൾ അടുത്ത മാസത്തെ  സാലറി പ്രോസസ്സ് ചെയ്യാൻ പറ്റാത്തകയും ചെയ്യും.എ ജി  സ്ലിപ് വാലിഡേറ്റ് ചെയിതിട്ടില്ല എന്നായിരിക്കും മെസ്സേജ് .ലീവ് അപ്ഡേറ്റ് ചെയ്‍തത് കൊണ്ടാണ് അങ്ങനെ വരുന്നത് .

ലീവുകളെ കുറിച്ച്  ഒരു ചെറിയ നോട്ട്
  • Earned Leave അഥവാ ആർജ്ജിതാവധി:സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ  ഈ അവധി ലഭിക്കുന്നു.രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ  ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി  11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി earned ലീവുകൾ 180 ആണ്.  സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ പാടുള്ളൂ..  എന്നാൽ വിരമിക്കുന്നതിനു മുന്നോടിയായി ലീവ് എടുക്കുമ്പോൾ ഇത് പരാമാവധി 300 വരെ ആകാം.ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം  പരമാവധി 30 ഏൺഡ് ലീവ്  സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്.പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും
     
  • Half Pay Leave അഥവാ അർധവേതനാവധി: ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച  വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല.  പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ  എന്നർത്ഥം..
     
    പ്രസവാവധി,   ഉൾപ്പെടെയുള്ള  എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.   എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ  വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം  ( LWA as per KSR aapendix 12 A,  12B,  and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല.   സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ half pay leave എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന half pay ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല.  അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണേലും തുടർച്ചയായി എടുക്കാം.
     
  • രണ്ട്  ഹാഫ് പേ ലീവുകൾ  commute ചെയ്ത്  ഒരു ഫുൾപേ ലീവ് ആക്കി  എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.
Earned leave അഥവാ ആർജ്ജിതാവധി  സറണ്ടർ ചെയ്യണമെങ്കിലും ,Half Pay Leave അഥവാ അർധവേതനാവധി എന്നിവ ക്ലെയിം ചെയ്യണമെങ്കിൽ ക്രെഡിറ്റിൽ ലീവ് ഉണ്ടെങ്കിൽ മാത്രമേ  പറ്റു.നമ്മൾ സർവീസ് ബുക്കിൽ ലീവ് അക്കൗണ്ട് പേജിൽ   കറക്റ്റ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്‌.
 
സ്പര്‍ക്കില്‍ ചെയ്യാന്‍ Service Matters -Leave Coff/OD Processing -Leave Accountഇവിടെ ഈ പേജിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .താഴെ കാണുന്ന രീതിയിൽ കുറെ ഓപ്ഷൻ കാണാം അത് ഫിൽ ചെയ്യണം .എങ്ങനെ എന്ന് നോക്കാം..ഗെസ്റ്റെഡ് ഓഫീസർ മാരുടെ ലീവ് അക്കൗണ്ട് AG ആണ് അപ്ഡേറ്റ് ചെയുന്നത് .)
Department സെലക്ട് ചെയുക 
Office           സെലക്ട് ചെയുക 
Employee          സെലക്ട് ചെയുക
ഈ മുന്ന് ഓപ്ഷനുകളുടെ താഴെ ആയി 
Select Leave Type   EL           HPL  എന്നും കാണാം . ഇതിൽ  ഏതു ലീവ് ആണ് നമ്മൾ സർവീസ് ബുക്കുമായി ലീവ് അപ്ഡേറ്റ് ചെയ്യാൻ പോകുന്നത് എന്നുള്ളത് ഓപ്ഷനുകളോട് ചേർന്ന് കാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്ക് ചെയുക .ആ ഓപ്ഷൻ സെലക്ട് ആകും..വലതു സൈഡിൽ ആയി നാലു ഓപ്ഷൻ കുടി കാണാം .അത് കുടി നമുക്ക് ഒന്ന് പരിചയപ്പെടാം 

  1. Enter Opening Balance ഈ ഓപ്ഷൻ  കൊണ്ട്  ഉദേശിക്കുന്നത് കുറെ ഏറെ നാൾ സർവീസ് ഉള്ള ഒരാൾക്ക് നാൾ ഇതുവരെ സ്പാർക്കിൽ  ലീവ് അക്കൗണ്ട് അപ്ഡേറ്റ് അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞു എടുക്കാം .അപ്പോൾ താഴെ ആയി ഇങനെ ഒരു ഓപ്ഷൻ വരുന്നത് കാണാം .


അവിടെ As on date,No. of days എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം ശ്രദ്ധിക്കുക നമ്മൾ ഇവിടെ കൊടുക്കാൻ പോകുന്നത് സർവീസ് ബുക്കിലെ ക്ലോസിങ് ബാലൻസ് ആണ് ഓപ്പണിങ് ബാലൻസ് ആയി എന്റർ ചെയുന്നത് . സർവീസ് ബുക്ക് നോക്കി As on date ,No. of days എന്നിവ കൊടുത്തു GO ഓപ്ഷൻ ക്ലിക്ക് ചെയുക .No. of days  എന്ന കോളത്തിൽ ഭിന്നസംഖ്യ  (fraction ) ദശാംശ സംഖ്യആയി മാറ്റി    (decimal)  എന്റർ ചെയാം (ഉദാ:-ക്രെഡിറ്റിൽ 

ആണ് എങ്കിൽ No. of days  എന്ന കോളത്തിൽ 50.90 എന്ന് കൊടുക്കുക .ഇങ്ങനെ കിട്ടാനായി Divide numerator by denominator എന്ന equation ഉപയോഗിച്ചാൽ മതി
 
ഇനി Go ഓപ്ഷൻ ക്ലിക്ക് ചെയുക 

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും .പക്ഷെ അവിടെ ലീവ് ഡീറ്റെയിൽസ് കാണണം എങ്കിൽ സ്പാർക്കിൽ എല്ലാ ലീവ് എൻട്രികളും നടത്തിയിരിക്കണം .മിക്കവാറും ആരും നടത്താറില്ല .half pay leave ,leave without allowance എന്നിവക്ക് മാത്രം ആണ് എൻട്രി നടത്തുന്നത് .മറ്റുള്ള ലീവുകൾക്ക് സാലറി കുറയില്ലല്ലോ .അതുകൊണ്ടു ആരും കൊടുക്കാറില്ല എന്നതാണ് സത്യം .ലീവ് എൻട്രി എല്ലാം കറക്റ്റ് ആണെകിൽ മുകളിൽ as on date ൽ കൊടുത്ത ലീവിന്റെ എണ്ണവും സ്പാര്ക് Calculated Leave balanceചെയിത ലീവും സെയിം ആയിരിക്കും .താഴെ കൺഫേം ബട്ടൺ ക്ലിക്ക് ചെയുക .ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം 
 2 .Enter Opening Balance on Subsequent Date :-  ഒരു അക്കൗണ്ട് അപ്ഡേറ്റ് ചെയിതു കഴിഞ്ഞാൽ അത് തെറ്റി കഴിഞ്ഞാൽ അത് ഡിലീറ്റ്  ചെയ്യാനോ എഡിറ്റ് ചെയ്യാനോ സ്പാർക്കിൽ ഓപ്ഷൻ ഇല്ല ,പിന്നെ ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ ഇതാണ് .ഇതിൽ ചെയ്യ്താലും നേരത്തെ ഉള്ള എൻട്രി അവിടെ കാണും .പക്ഷെ അത് കണക്കു കൂട്ടില്ല .അത് എങ്ങനെ ചെയാം എന്ന് നോക്കാം. 
Enter Opening Balance on Subsequent Date  ചേർന്ന് കാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്ക് ചെയുക അപ്പോൾ താഴെ ആയി ഇങ്ങനെ ഒരു വിൻഡോ വരും 

Reason for entering subsequent date :- മാറ്റം വരുത്താനുള്ള കാരണം എന്റർ ചെയുക (ഉദാ :-എഡിറ്റ് എന്നോ മറ്റോ കൊടുക്കുക )As on date ,No. of days എന്നിവ കൊടുത്തു GO ഓപ്ഷൻ ക്ലിക്ക് ചെയുക .

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക
ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ഇതാണ് രണ്ടാമത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് .ഇനി അടുത്തതുതായി  

3 .Credit leave based on previous balance.  കറക്റ്റ് ആയി സ്പാർക്കിൽ ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നവർ ആണെകിൽ ലീവ് അക്കൗണ്ട് സ്പാർക്ക് തന്നെ തുടർന്ന് അപ്ഡേറ്റ് ചെയ്യും .അതിനായി ഈ ഓപ്ഷനിൽ as on date പറഞ്ഞു Go  നല്‍കുക
ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക 

ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ഇതാണ് മൂന്നാമത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് .ഇനി അടുത്തതുതായി  
4 . Re-workout leave based on date of Joining in Govt. .ഈ ഓപ്ഷൻ പുതുതായി സർവിസ് കയറിട്ടുള്ള ജീവനക്കാർക്കാണ്   ഉപകരിക്കുക .എല്ലാ ഡീറ്റൈൽസും യഥാസമയം സ്പാർക്കിൽ എൻട്രി നടത്തിയിട്ടുള്ളവർക് ആണ് ഇത് പ്രയോജന പെടുക . as on date മാത്രം നൽകിയാൽ സ്പാർക്ക് തന്നെ ജോയിൻ ചെയ്ത് തീയതി വച്ച് calculate ചെയിതു തരും .ഇതിനായി ഈ ഓപ്ഷൻ സെലക്ട് ചെയുക 
as on date പറഞ്ഞു Go  നല്‍കുക 

ഇവിടെ date of joining മുതൽ നമ്മൾ മുകളിൽ as on date വരെ എടുത്തിട്ടുള്ള എന്തെല്ലാം ലീവുകൾ എടുത്തിട്ടുണ്ടോ അത് എല്ലാം അവിടെ കാണാൻ കഴിയും.മുകളിൽ ഡീറ്റൈൽഡ് ആയി പറഞ്ഞതാണ് .കൺഫോം നല്‍കുക

ലീവ് അക്കൗണ്ട് ഇടതു സൈഡിൽ ആയി സേവ് ആകുന്നത് കാണാം.ലീവ് അക്കൗണ്ട് അപ്ഡേറ്റ് ആയി കഴിഞ്ഞാൽ നമ്മുക്ക് Earned leave അഥവാ ആർജ്ജിതാവധി Half Pay Leave അഥവാ അർധവേതനാവധി എടുക്കുകയോ സറണ്ടർ ചെയ്യുകയോ ചെയാം ,അതുപോലെ Half Pay Leave അഥവാ അർധവേതനാവധി ആയി  എടുക്കുകയോ  Commuted Leave അഥവാ പരിവർത്തിതാവധി .ആയി  എടുക്കുകയോ ചെയാം .മുകളിൽ പറഞ്ഞ എന്ത് ലീവ് എടുക്കണം എങ്കിലും ക്രെഡിറ്റിൽ ലീവ് ഉണ്ടായിരിക്കണം .അത് പോലെ സ്പാർക്കിൽ അപ്ഡേഷനും ഉണ്ടായിരിക്കണം.

Die-in-Harness: Benefits for dependents of government employees

സേവനത്തിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ..

K TET

Downloads
കെ ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുൻപ് ടി.ടി.സി യോഗ്യത നേടിയവർക്ക് കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
അധ്യാപക തസ്തികയിൽ കെ ടെറ്റ് യോഗ്യതക്ക് പകരം ബന്ധപ്പെട്ട വിഷയത്തിൽ എം എഡ് യോഗ്യത -വ്യക്തത വരുത്തി ഉത്തരവ് -പുറപ്പെടുവിക്കുന്നു.
കെ-ടെറ്റ് പാസാക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ചു നൽകിയത് അനധ്യാപക ജീവനക്കാർക്ക് കൂടി ബാധകമാക്കി- ഉത്തരവ്
Kerala Teacher Eligibility Test( K TET ) 2020: Notification
The decree granting the exemption granted to qualify K TET is issued.GO(Ms)194/2019/GEDN DT:15/11/2019
നിയമന സമയത്ത് കെ ടെറ്റ് യോഗ്യത ഇല്ലാതിരുന്ന ടീച്ചർമാർ ഇളവ് കാലയളവിനുള്ളിൽ പ്രസ്തുത യോഗ്യത ആർജിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ പ്രബേഷൻ ,ഇൻക്രിമെൻറ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് .GO(Ms)194/2019/GEDN DT:15/11/2019 
കെ ടെറ്റ് യോഗ്യത നേടാത്തവരുടെ ശബളം ,പ്രബേഷൻ & ഇൻക്രിമെന്റ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടുടെ സ്പഷ്ടീകരണം .LETTER NO .H3/30197/2016/DGE. DT:18/06/19
K TET Examination:Revised Qualification
K TET Exemption: Clarification.Circular no .1866829/j3/18/g.EDN Dtd:18/06/18
K TET exam are to be conducted three times in a year .GO(Ms)44/2018/G.EDN DT:24/04/201
K TET  Exemption: Clarification. Circular no.1866829/j3/17/g.edn dt:09/03/2018
K TET Exemption Extended up to march 2019.go(ms)134/2017/g.edn dt:30/10/2017( endt no.H3/30197/2016/dpi dt:31/10/2017)
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder