പുതുതായി സെർവിസിൽ പ്രവേശിക്കുന്നവർക്ക് സ്പാർക്കിൽ PEN ക്രീയേറ്റ് ചെയുന്നതു ആ ഓഫീസിലെ ഡിഡിഒ തന്നെയാണ് . PEN ക്രീയേറ്റ് ചെയ്യുന്നതിനായി ഫോം നമ്പർ ഒൺ ജീവനക്കാരൻ ഫിൽ ചെയേണ്ടതുണ്ട് .
New Employee Registration(This form required to be duly filled up and submitted by the prospective employees while reporting for duty on fresh appointment. The officer before whom the prospective employee reports for duty and the appointing authority required to counter sign the duly filled up form submitted by the prospective employee, After getting the form counter signed by the appointing authority the Subject Assistant will feed the data into SPARK and obtain Permanent Employee Number from the system and write down it in the box provided below for the purpose)
PEN ക്രീയേറ്റ് ചെയ്യുന്നതിനായി സ്പാർക്ക് ലോഗിൻ ചെയുക .Administration-New Employee Record എന്ന ഓപ്ഷൻ ക്ലിക് ചെയുക .

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം .ഇവിടെ ഈ പേജിൽ ജീവനക്കാരനിൽ നിന്നും വാങ്ങിയ ഫോം നമ്പർ ഒൺ നോക്കി നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങൾ പൂരിപ്പിപ്പിച്ചു save and continue പറയുക.
പൂരിപ്പിക്കേണ്ട ഭാഗങ്ങൾ താഴെ പറയുന്നു.(*) ഈ ചിഹ്നം കാണുന്ന എല്ലാ ഭാഗങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്
1.Personal Details
2.Service Details
3.Contact Details
4.Other Personal details




ഇത്രയും കാര്യെങ്ങൾ ചെയിതിട്ടു save and continue പറയുക





Save and continue പറയുമ്പോൾ തൊട്ടു താഴെ ആയി Educational Qualifications, Recruitment Details ,Upload signature, upload photo എന്നിവ കുടി ഫിൽ ചെയിതു സേവ് പറയുക.അപ്പോൾ താഴെ കാണുന്ന പോലെ മെസ്സേജ് വരുന്നത് കാണാം


Forward for approval എന്ന ഓപ്ഷൻ കാണാൻ കഴിയും അതിൽ ക്ലിക്ക് ചെയുക.


ഏറ്റവും മുകളിൽ ആയി സ്റ്റാറ്റസ് നമുക്ക് കാണാവുന്നതാണ്
.ഇനി അടുത്തതായി അപ്പ്രൂവ് ചെയുക എന്നുള്ളതാണ് .അതിനായി Administration-Approve new employee എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

അപ്പ്രൂവ് ചെയ്യുന്നതിനായി DSC ആവശ്യമുണ്ട് ..അതിനാൽ DSC കുടി കമ്പ്യൂട്ടറിൽ കണക്ട് ചെയുക

Department ,Office എന്നിവ സെലക്ട് ചെയുക

ഇവിടെ അപ്പ്രൂവലിനു അയച്ച employee ടെ ഡീറ്റെയിൽസ് കാണാം .select option ക്ലിക്ക് ചെയുക
ഈ ജീവനക്കാരന്റെ എല്ലാ ഡീറ്റെയിൽസ് ഉം അവിടെ വരുന്നത് കാണാം.എല്ലാം ഡിഡിഒ ശരി ആണ് എന്ന് ഉറപ്പു വരുത്തി ഏറ്റവും അടിയിൽ ആയി കാണുന്ന approval / rejection remarks രേഖപ്പെടുത്തി അപ്പ്രൂവ് പറയാവുന്നതാണ്.


DSC insert ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഒക്കെ പറയുക.


PEN create ആയി വരുന്നത് കാണാം…..
pen create ചെയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 .പേര് ,ജനനത്തീയതി എന്നിവ എന്റർ ചെയിതു കൺഫേം ചെയ്യ്താൽ പിന്നെ ഒരു കാരണവശാലും തിരുത്താൻ പറ്റില്ല .
പാർട്ട് ടൈം സ്വീപ്പർ നാണു pen create ചെയുന്നത് എങ്കിൽ designation select ചെയുമ്പോൾ scale of pay designation തന്നെതെരഞ്ഞു എടുക്കുക .PF type എന്ന കോളത്തിൽ select മാത്രം ആക്കി ഇടുക .PF number കോളം ഫിൽ ചെയേണ്ടതില്ല .
മൊബൈൽ നമ്പർ ,മെയിൽ ഐഡി എന്നിവ കറക്റ്റ് ആയി തന്നെ എന്റർ ചെയുക .
——————————————————————-
How To Upload Photo & Signature
——————————————————————-
അതിന്റെ ഓപ്ഷൻ സ്പാർക്കിൽ സർവീസ് മാറ്റേഴ്സ് ൽ ആണ് .ഇതു ചെയ്യുന്നതിന് മുന്പായി ജീവനക്കാരന്റെ ഫോട്ടോ ,ഒപ്പ് എന്നിവ കംപ്യൂട്ടറിൽ സേവ് ചെയിതിരിക്കണം
Servicematters-personal details

ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ഇവിടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ട ജീവനക്കാരന്റെ വിവരങ്ങൾ ലഭിക്കുന്നതിനായി ആ ജീവനക്കാരന്റെ PEN Enter PEN എന്ന കോളത്തിൽ എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും .മുകളിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ ,Upload Signature, Upload Photo, എന്ന് കാണാൻ കഴിയും .ആദ്യം Upload Signature എന്ന ഓപ്ഷനിൽ ക്ലിക് ചെയുക. അപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു വിൻഡോ വരും .

ഇവിടെ നമുക്ക് മുകളിൽ ഒരു നോട്ട് കാണാൻ പറ്റും .നമ്മൾ കമ്പ്യൂട്ടറിൽ സേവ് ചെയിതിരിക്കേണ്ട ഫോട്ടോ ,സൈൻ എന്നിവയുടെ സൈസ് ആ രീതിയിൽ ക്രമ പെടുത്തണം എന്നാണ് .പക്ഷെ ആ രീതിയിൽ ചെയ്യണം എങ്കിൽ ഒരു പ്രൊഫഷണനില് മാത്രമേ കഴിയു .അതിനു സഹായകമായി നമുക്ക് അവിടെ തൊട്ടു താഴെ ആയി തന്നെ Image Resizing Tool എന്ന ഒരു ഓപ്ഷനും കാണാം .നമുക് അത് യൂസ് ചെയിതു ഫോട്ടോയും, സൈൻ ഉം resize ചെയിതു കംപ്യൂട്ടറിൽ സേവ് ചെയാം .അതിനു ശേഷം .അതിനു തൊട്ടു മുകളിലെ choose File എന്ന ഓപ്ഷൻ വഴി ഫോട്ടോയും, സൈൻ അപ്‌ലോഡ് ചെയാം .നമ്മൾ ഇപ്പോൾ ഫോട്ടോയും, സൈൻ അപ്‌ലോഡ് ചെയിതു കഴ്ഞ്ഞു .ഇനി നമ്മൾക്ക് സാലറി വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയാം എന്ന് നോക്കാം
How To Update Salary Details
സാലറി വിവരങ്ങൾ എൻട്രി ചെയ്യുന്നതിനായി
Servicematters-personal details
ആ ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ജീവനക്കാരന്റെ PEN Enter PEN എന്ന കോളത്തിൽ എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും.മുകളിൽ വലതു സൈഡിൽ ആയി Present salary എന്ന ഓപ്ഷൻ കാണാം .ക്ലിക് ചെയുക .താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും .

നമുക്ക് ഇവിടെ അഞ്ചു കാര്യങ്ങൾ ഫിൽ ചെയ്യ്താൽ മതി .മുകളിൽ നോക്കിലായാൽ കാണാം .ടിക്ക് മാർക്ക് കൊടുത്തിട്ടുണ്ട് .
- Basic Pay – എന്റർ ചെയുക .
- Bill Type- സെലക്ട് ചെയിതു കൊടുക്കുക .(ഈ ഓപ്ഷൻ കൊണ്ട് ഉദേശിക്കുന്നത് ഈ ജീവനക്കാരൻ ഏതു സാലറി ഹെഡിൽ ആണ് സാലറി വാങ്ങുന്നത് എന്ന് തീരുമാനിക്കുന്നത് ഇവിടെ ആണ്)
- Last Pay Change- സെർവിസിൽ പ്രവേശിച്ച തീയതി
- Next increment date- ഒരു വര്ഷം പൂർത്തിയാകുന്ന തീയതിയോ ,പ്രൊബേഷൻ പൂർത്തിയാകുന്ന തീയതിയോ
- credit salary to bank- ഈ ഓപ്ഷൻ ഈ പേജിൽ N എന്ന് മാത്രം ടൈപ്പ് ചെയിതു കൺഫേം ചെയുക .
(കുറിപ്പ് -credit salary to bank എന്തിനാണ് ‘നോ’ കൊടുത്തത് എന്ന് ചിന്തിക്കാം ,നമുക്ക് ബാങ്ക് ഡീറ്റെയിൽസ് കൊടുക്കണം .പക്ഷെ അത് ഈ പേജിൽ അല്ല )
ഇത്രയും ചെയിതു കഴിഞ്ഞാൽ ഈ പേജിലെ താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക് ചെയുക .Record update successfully എന്ന് മെസ്സേജ് വരും .ഇനി മെയിൻ പേജിലേക്ക് തിരിച്ചു വരാം .അതിനായി ഈ പേജിലെ വലതു സൈഡിലെ main menu എന്ന ഓപ്ഷൻ click ചെയുക .
ഇനി നമുക്ക് എടുക്കേണ്ട ഓപ്ഷൻ Salary matters ൽ ആണ്
Salary Matters – Change in the month -Present Salary
ആ ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ഇവിടെ ഡിപ്പാർമെൻറ് നെയിം ,ഓഫീസ് ,എംപ്ലോയീ ,ഇത്രയും ഭാഗം ഫിൽ ചെയിതു ‘GO’ എന്ന ഓപ്ഷനിൽ ക്ലിക് ചെയുക ,ജീവനക്കാരന് നേരത്തെ കൊടുത്ത ഡീറ്റെയിൽസ് എല്ലാം താഴെ വരും .നമ്മൾ മുകളിൽ അഞ്ചു കാര്യങ്ങൾ മാത്രം ആണ് ഫിൽ ചെയ്തത് .ബാങ്ക് ഡീറ്റെയിൽസ് ,other allowance ,deductions ഒക്കെ ഈ പേജിൽ ആണ് ഫിൽ ചെയുക .എങ്ങനെ ചെയാം എന്ന് നോക്കാം .credit salary to bank- ഈ ഓപ്ഷൻ ഈ പേജിൽ N ആണ് കൊടുത്തിട്ടുള്ളത് .അത് ഇവിടെ yes (Y) ആക്കി കൊടുക്കുക .ഇവിടെ ഒരു പ്രോബ്ലം ഉണ്ടാകാറുണ്ട് .Y ടൈപ്പ് ചെയുമ്പോൾ എന്റർ ആകാറില്ല .അതിനു ജസ്റ്റ് മൗസ് അവിടെ ക്ലിക്ക് ചെയ്തതിനു ശേഷം കുറച്ചു സെക്കൻഡുകൾ ഒന്ന് വെയിറ്റ് ചെയുക .അപ്പോൾ എന്റർ ആകുന്നത് കാണാം
അടുത്തതായി ബാങ്ക് ,Branch ,Account type,Account no എന്നിവ select ചെയിതു എന്റർ ചെയുക .അതിനു ശേഷം ഈ പേജിലെ താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക് ചെയുക .Record update successfully എന്ന് മെസ്സേജ് വരും. ജീവനക്കാരന് Basic Pay മാത്രം ആണ് enter ചെയിതിട്ടുള്ളത് .DA,HRA,CCA എന്നിവ സ്പാർക്കിൽ തന്നെ അപ്ഡേറ്റ് ആയി വരും .ഈ പേജിലെ auto calculated allowance എന്ന ഓപ്ഷനിൽ വരുന്നത് കാണാം. അടുത്തതായി ഈ ജീവനക്കാരനു other allowance ഉണ്ടെങ്കിൽ enter ചെയിതു കൊടുക്കാത്തതിനായി other allowance എന്ന option കാണാം .(eg .special allowance ,conveyance allowance ) ഇങ്ങനെ ഉള്ള അലവൻസ്കൾ എന്ന് മുതൽ ആണ് അനുവദിക്കുന്നത് തീയതി സഹിതം enter ചെയുക .നോൺ ഗെസ്റ്റ്ഡ് ജീവനക്കാർക്ക് മാത്രമേ ഈ ഓപ്ഷനിൽ എന്റർ ചെയ്യാൻ പറ്റുകയുള്ളു .Gazetted ജീവനക്കാരുടെ AG തന്നെ യാണ് അപ്ഡേറ്റ് ചെയുക .ഇനി അടുത്തതായി ഈ ജീവനക്കാരന്റെ ഡിഡക്ഷൻസ് ആണ് .ജോലിയിൽ ആദ്യമായി പ്രവേശിച്ച ആൾക്ക് പുതിയ ഉത്തരവ് പ്രകാരം ഗ്രൂപ്പ് ഇൻഷുറൻസ് സ്‌കീം നിർബന്ധമായും പിടിച്ചിരിക്കണം .അത് ഒരു ദിവസത്തെ സാലറി ആയാൽ പോലും .അതിനായി ഈ പേജിൽ other deductions എന്ന് ഓപ്ഷൻ കാണാൻ കഴിയും .അതിൽ ക്രമ നമ്പർ ,ഡിഡക്ഷൻ type ,amount ,details -ഈ കോളത്തിൽ account നമ്പർ ആണ് കൊടുക്കേണ്ടത് . ജോലിയിൽ ആദ്യമായി പ്രവേശിച്ച ആൾക്ക് അക്കൗണ്ട് നമ്പർ കാണില്ല അതിനാൽ ആ കോളത്തിൽ 000000000000 എന്ന് കൊടുക്കുക .from date, To date എന്നിവ കൊടുക്കണം എന്ന് നിർബന്ധം ഇല്ല അഥവാ കൊടുക്കുകയാണെകിൽ from date ആ മാസത്തിന്റെ ആദ്യ ദിവസം തന്നെ കൊടുക്കുക .എന്നിട്ട് insert option click ചെയുക .other deductions ഇന്സേര്ട് ചെയ്തതിനു ശേഷം പിന്നെയും താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക് ചെയ്യണം എന്നില്ല .other deductions ൽ GPF,SLI,NPS എന്നിവയും ആഡ് ചെയേണ്ടതുണ്ട് .പക്ഷെ അത് എല്ലാം അക്കൗണ്ട് നമ്പർ കിട്ടിയതിനു ശേഷം മതിയാകും .GPF സ്പാർക്ക് വഴി ഓൺലൈനായി തന്നെ ആണ് ചെയുന്നത് .NPS ജില്ലാ ട്രഷറി വഴിയും ,SLI നേരിട്ട് ഇൻഷുറൻസ് ഓഫീസിൽ തുക അടച്ചു account number വാങ്ങണം .ഇപ്പോൾ ജീവനക്കാര്ക്ക് ETSB (എംപ്ലോയീ ട്രഷറി സേവിങ് ബാങ്ക് ) കുടി സ്പാർക്കിൽ ജനറേറ്റ ചെയ്യണം .അതും ഈ പേജിൽ തന്നെ ആണ് .അതിനായി നമ്മൾ അപ്ഡേറ്റ് ചെയിത ഈ പേജ് ഒരിക്കൽ കുടി മെയിൻ മെനു വഴി ഓപ്പൺ ചെയുക .Salary Matters – Change in the month -Present Salary
അപ്പോൾ ഇവിടെ ഒരു ന്യൂ ഓപ്ഷൻ വന്നതായി കാണാം bank details സൈഡിൽ ആയി Get e TSB from Treasury കാണാൻ കഴിയും .

അതിൽ ക്ലിക് ചെയുക .അപ്പോൾ ഓട്ടോമാറ്റിക് ആയി തന്നെ e tsb നമ്പർ generate
വരുന്നത് കാണാൻ കഴിയും .
അടുത്ത നടപടി സാലറി പ്രോസസ്സ് ചെയുക എന്നതാണ് അതിനായി
Salary Matters – Change in the month-Monthly Salary Processing

ആ ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

Month/Year
Department,
Office(s)
Bill Type ഇത്രയും കാര്യങ്ങൾ സെലക്ട് ചെയിതു കൊടുക്കുക .തൊട്ട് താഴെ Select employee ,All employee വരുന്നത് കാണാം .ജീവനക്കാരെ ആരെങ്കിലും ഒഴുവാക്കി സാലറി എടുക്കണം എങ്കിൽ അങ്ങനെ ചെയാം .അതിനു Select employee കൊടുക്കാം .അല്ല എങ്കിൽ All employee കൊടുത്തു സുബ്മിറ്റ് ചെയാം .അപ്പോൾ വലതു സൈഡിൽ job waiting message വരും .അതിന്റെ സൈഡിൽ ആയി refresh ബട്ടൺ കാണാം .അതിൽ ക്ലിക് ചെയ്യ്താൽ എപ്പോൾ സാലറി പ്രോസസ്സ് ചെയിതു വരും എന്നുള്ളതിന്റെ ടൈം എഴുതി കാണിക്കും . job complete അയാൾ job completed successfully എന്ന് മെസ്സേജ് വരും .job completed ആയാൽ മാത്രം പോരാ നമുക്ക് ബിൽ കുടി ചെക്ക് ചെയ്യണം .ബിൽ പരിശോധിച്ചു ശരി ആണെങ്കിൽ ബിൽ ട്രഷറി ക്ക് E submit കൂടി ചെയേണ്ടതുണ്ട് .അത് കുടി നമുക്ക് നോക്കാം
ബിൽ കാണുന്നതിനായി
Salary Matters-Bills and Schedules-Monthly Salary-Monthly Salary

എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

Department,office,DDO code ,year,Month എന്നിവ സെലക്ട് ചെയിതു കൊടുക്കുക .അപ്പോൾ താഴെ ബിൽ ഡീറ്റെയിൽസ് വരുന്നത് കാണാം .സൈഡിലായി ഒരു select ഓപ്ഷൻ കാണാം .അതിൽ ക്ലിക് ചെയുമ്പോൾ വലതു സൈഡിൽ ആയി ബിൽ inner,outer,മറ്റു ഷെഡ്യൂൾസ് എന്നിവ കാണാൻ കഴിയും .അത് ഓപ്പൺ ചെയിതു ബിൽ ശരിയാണോ എന്ന് ഉറപ്പു വരുത്താം.ശരി ആണെകിൽ ബിൽ നമുക്ക് E submit ചെയാം .അതിനായി
Accounts -Bills-Make bill from payroll ക്ലിക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

- Department
- Office
- DDO code
- Bill Nature
- Select Bill
- Bill Type
- Head of Account
- Select Treasury
ഈ പേജിൽ മുകളിൽ വരുന്ന കാര്യങ്ങൾ സെലക്ട് ചെയിതു Make bill എന്ന ഓപ്ഷൻ ക്ലിക് ചെയുക .
അപ്പോൾ make bill generated successfully ഒരു ബിൽ നമ്പർ സഹിതം മെസ്സേജ് വരുന്നത് കാണാം .ഇപ്പോൾ ട്രഷറി ക്ക് ബിൽ E submit ചെയ്യാൻ സജ്ജമായി കഴിഞ്ഞു .അടുത്ത നടപടി ബിൽ E submit ചെയുക എന്നുള്ളതാണ് .
അതിനായി
Accounts -Bills-E_Submit Bill

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക.E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .

- Department
- Office
- Bill Nature
- DDO code എന്നിവ സെലക്ട് ചെയിതു കൊടുക്കുക .തൊട്ടു താഴെ ആയി ബില് ഡീറ്റെയിൽസ് വരുന്നതാണ് .അത് സെലക്ട് ചെയ്താൽ വലതു സൈഡിൽ ബ്ലാങ്ക് ആയി കിടക്കുന്ന ഭാഗം ഫിൽ ചെയിതു വരുന്നതായി കാണാം .അതിന്റെ താഴെ ആയി approve and submit ബട്ടൺ കാണാം .അതിൽ ക്ലിക് ചെയുക .അപ്പോൾ DSC ടോക്കൺ പാസ്സ്‌വേർഡ് കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ് .