സ്പാര്‍ക്കില്‍ ഓൺലൈനായി ജനറൽ പ്രോവിഡന്റ് ഫണ്ടിൽ അംഗത്വം എടുക്കുന്ന വിധം
സർക്കാർ സെർവിസിൽ പ്രവേശിച്ചാൽ നിര്ബിന്ധിത നിക്ഷേപ പദ്ധതികളിൽ ഒന്നായ ജനറൽ പ്രോവിഡന്റ് ഫണ്ടിൽ അംഗത്വം എടുക്കേണ്ടതാണ് .ഇപ്പോൾ സ്പാര്ക് വഴി ഓൺലൈനായി ആണ് ചെയുന്നത് .ജീവനക്കാരന്റെ ബേസിക് പേ യുടെ 6 % ത്തിൽ കുറയാത്ത തുകയോ ബേസിക് പേ വരെ യോ വരി സംഖ്യ അടക്കാവുന്നതാണ് .ഇനി ചെയുന്ന വിധം നോക്കാം
അതിനായി സ്പാർക്കിൽ
Salary Matters-Provident Fund(PF)-GPF New Admission Application ക്ലിക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

കോമ്പോ ബോക്സില്‍ നിന്നും അപ്ലിക്കേഷൻ തന്ന Employee യെ സെലക്ട് ചെയുക .
ഈ ഓപ്ഷൻ ക്ലിക്ക് ചെയുന്ന സമയം ചിലപ്പോൾ എംപ്ലോയീ നെയിം കാണില്ല അങ്ങനെ ഉണ്ടെങ്കിൽ service matters | personal details | present service details പേജിൽPF Type എന്ന കോളത്തിൽ കാണുന്നത് മാറ്റി Select എന്നത് തിരഞ്ഞെടുക്കുക.Account No കോളത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ഡിലീറ്റ് ചെയ്തു നൽകുക.confirm ചെയ്ത ശേഷം new pf register ചെയ്യാൻ നോക്കൂ.
താഴെ കാണുന്ന രീതിയിൽ ഡീറ്റെയിൽസ് വരുന്നത് കാണാം

ഈ പേജിൽ പതിനാലാമത്തെ കോളം മുതൽ ആണ് ഫിൽ ചെയ്യാൻ ഉള്ളത് .
14. Monthly Subscription (Rs.) * 6 % ത്തിൽ കുറയാത്ത തുക നൽകാം
അടുത്ത് പതിനാറാമത്തെ കോളം ആണ്
16. Service Type * അനുയോജ്യമായത് ടിക് ചെയുക
17. (a) If the applicant is a subscriber to any other Provident
Fund നേരത്തെ അക്കൗണ്ട് നമ്പർ വല്ലതും ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി വരും
(b) Whether the applicant is a member
of National Pension System (NPS) ഈ ഓപ്ഷൻ ഒന്നും ചെയേണ്ടതില്ല
18. Salary Month from which the subscription starts ഏതു മാസം മുതൽ റിക്കവറി സ്റ്റാർട്ട് ചെയ്യണം എന്ന് കൊടുക്കുക .(ഈ മാസം നൽകുന്നത് ഒന്ന് നോട്ട് ചെയ്‌തു വെക്കുക ,അക്കൗണ്ട് നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയുമ്പോൾ എന്ന് മുതൽ സുബ്സ്ക്രിപ്ഷൻ സ്റ്റാർട്ട് ചെയ്യണം എന്നുള്ള സംശയം ഒഴുവാക്കാൻ പറ്റും )
അടുത്തത് ഇരുപതാമത്തെ കോളം ആണ്
20. Whether nomination enclosed * yes കൊടുക്കുക
അതിനു തൊട്ടു താഴെ ആയി നോമിനേഷൻ ഡീറ്റെയിൽസ് ചോദിക്കുന്നുണ്ട് .എത്ര നോമിനി ഉണ്ടോ അത്രയും പേരെ ആഡ് ചെയാം .ഓരോ ആളുടെയും ഡീറ്റെയിൽസ് കൊടുത്തു ഇന്സേര്ട് പറയുക
അതും ഫിൽ ചെയ്‌തു കഴിഞ്ഞാൽ അടിയിൽ ആയി
Submit
ഈ ബട്ടൺ ക്ലിക്ക് ചെയിതു സുബ്മിറ്റ് ചെയുക .
അടുത്ത നടപടി അപ്ലിക്കേഷൻ forward ചെയുക എന്നുള്ളതാണ് .അതിനായി
Salary Matters-Provident Fund(PF)-Forward Application for GPF Admission ക്ലിക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

അവിടെ കാണുന്ന View ബട്ടൺ ക്ലിക് ചെയുക .താഴെ കാണുന്ന രീതിയിൽ ജീവനക്കാരന്റെ പേരും ,status -verified -എന്നും ,കാണാം .സൈഡിൽ കാണുന്ന select ക്ലിക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക

ഈ പേജിൽ ഒന്നും രേഖപ്പെടുത്തേണ്ടതില്ല .
താഴെ കാണുന്ന Approval/Rejection Comments * comment box കുടി ഫിൽ ചെയുക
താഴെ രണ്ടു ഓപ്ഷൻ കാണാം
Approve Reject
അതിൽ approve ബട്ടൺ ക്ലിക്ക് forward ചെയാം .
approve ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം ) തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ് നല്‍കി forward ചെയ്യാം