2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള
നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2020 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍
ഡിഡക്ട് ചെയ്യണം. പലരും ആന്റിസിപ്പേറ്ററി ടാക്സിനെ നിസാരമായി
കാണുന്നവരുണ്ട്. ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ
അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്. കരുതുന്നവര്‍.
ഇത്തരത്തിലുള്ളവര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C)
എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
വരുമെന്ന് ഓര്‍ക്കുക. നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍
കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും അഡ്വാന്‍സ് ടാക്സ്
പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍ വെച്ച് നിശ്ചിത ശതമാനം നികുതി അടവ്
ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്. ഇതിന്റെ കണക്കുകള്‍ താഴെ
കൊടുത്തിരിക്കുന്നു.
Due Dates of Advance TaxPayment
Due Date | Advance tax Payable |
---|---|
On or before 15th June | 15% of estimated Advance Tax |
On or before 15th September | 45% of estimated Advance Tax |
On or before 15th December | 75% of estimated Advance Tax |
On or before 15th March | 100% of estimated Advance Tax |
മുകളില്‍ കൊടുത്ത നിരക്കില്‍ നികുതി അടവ് ചെന്നിട്ടില്ലെങ്കില്‍ വീഴ്ച
വരുത്തിയ തുകയുടെ മുകളില്‍ ഒരു മാസത്തിന് ഒരു ശതമാനം എന്ന നിരക്കില്‍ ഫൈന്‍
ഈടാക്കുന്നതാണ്. നിശ്ചിത നിരക്കില്‍ നികുതി പിടിച്ച് അടക്കുക എന്നത്
ഡിസ്ബേര്‍സിംഗ് ഓഫീസറുടെ കൂടി ഉത്തരവാദിത്തമാണ്
2020-21 ലെ പ്രധാന മാറ്റങ്ങള്‍
നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം.
പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.
എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.
പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന്
ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ
വ്യക്തികളുടെ ഡിഡക്ഷന് സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും. അത്
വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്റ് നിശ്ചയിക്കുക സാധ്യമല്ല.
ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍ ഡിഡക്ഷന് സാധ്യതകള്‍ പരമാവധി
ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും
ലാഭകരം.
എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച്
നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി Anticipatory Income Tax സോഫ്റ്റ്
വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും
സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍
തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New
Regime എന്ന രണ്ട് സ്റ്റേറ്റ്മെന്റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ
നികുതി കുറവ് വരുന്നത് അത് പ്രിന്റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.
ഇപ്പോള്‍ ഒരു രീതി സ്വീകരിച്ചു എന്ന്
വെച്ച് അതേ രീതി തന്നെ തുടരണമെന്നില്ല. ഏതു സമയത്ത് വേണമെങ്കിലും മറ്റേ
രീതിയിലേക്ക് മാറാവുന്നതാണ്. ഇനി ഫെബ്രുവരി മാസത്തില്‍ ഫൈനല്‍ നികുതി
അടച്ച് ജൂലൈ മാസത്തില്‍ ഇ-ഫയലിംഗ് ചെയ്യുന്ന സമയത്ത് മറ്റ് രീതിയാണ്
അഭികാമ്യം എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ വേണമെങ്കിലും സ്കീം മാറി
അധികമടച്ച നികുതി റീഫണ്ട് ആയി ക്ലെയിം ചെയ്യാവുന്നതാണ്.
Download Anticipatory Income Tax Statement
|
For Access 32 Bit Systems |
For Access 64 Bit Systems |
2 comments:
Such a detailed Post!. Thank you for a really enlightening article. Branding Agency in Cochin
corporate video production company in Kolkata
valuable post thanks for update it
2D Animation in Kolkata
2D Animation in Ahmedabad
2D Animation in Kochi
Post a Comment